അതേ മണ്ഡപത്തിൽ വച്ച് തന്നെ അഖിലിന്റെയും വിവാഹം; അക്കിനേനി കുടുംബത്തിലെ അടുത്ത വിവാഹം! സമാന്തയ വേർപിരിഞ്ഞതിന് ശേഷമുള്ള നാഗ ചൈതന്യയുടെ വിവാഹത്തെ വിമർശിച്ച് പലരും രംഗത്തെത്തിയതും, വിവാഹം തീർത്തും ട്രഡീഷണലായതും എല്ലാം ചർച്ചയായിരുന്നു. വിവാഹ ഒരുക്കങ്ങൾ മുതൽ ഓരോ കാര്യങ്ങളും ഒന്നൊന്നായി എടുത്ത് ആരാധകർ സെലിബ്രേറ്റ് ചെയ്തു. നാഗ ചൈതന്യയുടെയും ശോഭിതയുടെയും വിവാഹത്തിരക്കിനിടയിലായിരുന്നു അനുജൻ അഖിൽ അക്കിനേനിയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. ചേട്ടന്റെ വിവാഹത്തിന് പിന്നാലെ ഇതാ, അഖിലിന്റെ വിവാഹ തിയ്യതിയും മറ്റും പുറത്തുവന്നിരിയ്ക്കുന്നു. റിപ്പോർട്ടുകൾ പ്രകാരം മാർച്ച് 24 നാണ് അഖിൽ അക്കിനേനിയുടെയും സൈനബ് രവദ്ജിയുടെയും വിവാഹം.




സൗത്ത് ഇന്ത്യൻ സിനിമ ലോകത്ത് അടുത്തിടെ ഏറെ ചർച്ചയായ വിവാഹമായിരുന്നു അക്കിനേനി നാഗ ചൈതന്യയുടെയും ശോഭിത ധൂലിപാലയുടെയും. നാഗാർജുനയുടെ ആദ്യ വിവാഹ ബന്ധത്തിൽ പിറന്ന മകനാണ് നാഗ ചൈതന്യ. അഖിൽ അക്കിനേനി നാഗാർജുനയ്ക്ക് അമലയിൽ പിറന്ന മകനാണ്. സിനിമയിൽ ചെറിയ ചെറിയ റോളുകൾ ചെയ്തുവെങ്കിലും മുത്തശ്ശനും അച്ഛനും ചേട്ടനും ഉണ്ടാക്കിയെടുത്ത പേരിനോളം എത്താനുള്ള ശ്രമത്തിലാണ് ഇപ്പോൾ അഖിൽ.നാഗ ചൈതന്യയെ പോലെ തന്നെ, അഖിലിന്റെ വിവാഹം പ്രഖ്യാപിച്ചപ്പോഴും ഏറെ വിമർശനങ്ങൾ ഉണ്ടായിരുന്നു. തന്നെക്കാൾ ഒൻപത് വയസ്സ് പ്രായക്കൂടുതലുള്ള പെൺകുട്ടിയെയാണ് അഖിൽ വിവാഹം ചെയ്യുന്നത് എന്ന വാർത്ത പുറത്ത് വന്നതോടെ ഒരുപാട് നെഗറ്റീവ് കമന്റുകൾ വന്നു. 



അതിനെ തുടർന്ന് നടൻ സോഷ്യൽ മീഡിയ കമന്റ് ബോക്‌സ് തന്നെ ഓഫ് ചെയ്തു വച്ചു.ഡസ്റ്റിനേഷൻ വെഡ്ഡിങ് ആയിരിക്കും എന്നായിരുന്നു നേരത്തെയുള്ള വിവരം. എന്നാൽ അല്ല, നാഗ ചൈതന്യയുടെ വിവാഹം നടന്നത് പോലെ തന്നെ, മുത്തശ്ശൻ നാഗേശ്ര രാവുവിന്റെ അന്നപൂർണ സ്റ്റുഡിയോയിൽ വച്ച് തന്നെയായിരിക്കും അഖിലിന്റെയും വിവാഹം. വിവാഹത്തിൽ വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും പങ്കെടുക്കുന്നത് എന്ന വിവരവും ഉണ്ട്.നാഗ ചൈതന്യയുടെയും ശോഭിതയുടെയും വിവാഹത്തിരക്കിനിടയിലായിരുന്നു അനുജൻ അഖിൽ അക്കിനേനിയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. ചേട്ടന്റെ വിവാഹത്തിന് പിന്നാലെ ഇതാ, അഖിലിന്റെ വിവാഹ തിയ്യതിയും മറ്റും പുറത്തുവന്നിരിയ്ക്കുന്നു. റിപ്പോർട്ടുകൾ പ്രകാരം മാർച്ച് 24 നാണ് അഖിൽ അക്കിനേനിയുടെയും സൈനബ് രവദ്ജിയുടെയും വിവാഹം.




സൗത്ത് ഇന്ത്യൻ സിനിമ ലോകത്ത് അടുത്തിടെ ഏറെ ചർച്ചയായ വിവാഹമായിരുന്നു അക്കിനേനി നാഗ ചൈതന്യയുടെയും ശോഭിത ധൂലിപാലയുടെയും. നാഗാർജുനയുടെ ആദ്യ വിവാഹ ബന്ധത്തിൽ പിറന്ന മകനാണ് നാഗ ചൈതന്യ. അഖിൽ അക്കിനേനി നാഗാർജുനയ്ക്ക് അമലയിൽ പിറന്ന മകനാണ്. സിനിമയിൽ ചെറിയ ചെറിയ റോളുകൾ ചെയ്തുവെങ്കിലും മുത്തശ്ശനും അച്ഛനും ചേട്ടനും ഉണ്ടാക്കിയെടുത്ത പേരിനോളം എത്താനുള്ള ശ്രമത്തിലാണ് ഇപ്പോൾ അഖിൽ.നാഗ ചൈതന്യയെ പോലെ തന്നെ, അഖിലിന്റെ വിവാഹം പ്രഖ്യാപിച്ചപ്പോഴും ഏറെ വിമർശനങ്ങൾ ഉണ്ടായിരുന്നു. 

Find out more: