തന്റെ പ്രണയകഥ വെളിപ്പെടുത്തി ദേവദർശിനി! മൂപ്പത് വർഷത്തോളമായി ഇന്റസ്ട്രിയിലുള്ള ദേവ ദർശിനി ഇതിനോടകം തമിഴ്, ഹിന്ദി, തെലുങ്ക്, കന്നട തുടങ്ങി പല ഭാഷകളിലും അഭിനയിച്ചു. പക്ഷേ ഇതുവരെ മലയാളത്തിൽ മാത്രം ഒരു സിനിമ ചെയ്യാൻ സാധിച്ചില്ല. മലയാള സിനിമിലേക്ക് പല അവസരങ്ങൾ വന്നുവെങ്കിലും ഓരോ കാരണങ്ങളാൽ അതെല്ലാം മാറിപ്പോയി. ഒരുപാട് നല്ല കഥാപാത്രങ്ങൾ സൃഷ്ടിക്കപ്പെടുന്ന മലയാള സിനിമയിൽ എനിക്കെപ്പോഴാണ് ഒരു സിനിമ ചെയ്യാൻ കഴിയുന്നത് എന്ന് ആഗ്രഹിച്ചു നിൽക്കുമ്പോഴാണ് അംഅഃ എന്ന ചിത്രം വന്നത് എന്ന് ദേവ ദർശിനി പറയുന്നു. സിനിമ ഇന്ന് തിയേറ്ററുകളിലെത്തുകയാണ്.അം അഃ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറുകയാണ് തമിഴ് നടി ദേവ ദർശിനി. 'ഐ ലവ് യു ചേതൻ' എന്ന് പറഞ്ഞപ്പോൾ, രണ്ടാമതൊന്ന് ചിന്തിക്കാതെ ചേതൻ മറുപടി തന്നു, 'What a coincidence, even I too love myself too' . കേട്ടതും ഞാൻ അന്തിച്ചു പോയി. അദ്ദേഹം കളിപ്പിച്ചതാണ്, എപ്പോഴും അങ്ങനെയാണ്.




എന്ത് കാര്യം പറഞ്ഞാലും അദ്ദേഹത്തിന് തമാശയാണ്- ദേവദർശിനി പറഞ്ഞു.സൺ ടിവിയിൽ നൽകിയ ഒരു അഭിമുഖത്തിൽ ദേവദർശിനി തന്റെ പ്രണയ കഥ വെളിപ്പെടുത്തി. ഒരുമിച്ച് ഒരു സിനിമയിൽ അഭിനയിക്കുന്നതിനിടയിലാണ് പ്രണയം ആരംഭിച്ചത്. ഇഷ്ടമാണ് എന്ന് പരസ്പരം രണ്ടു പേർക്കും അറിയാം. അങ്ങനെയുള്ള സാഹചര്യത്തിലാണ് ഞാൻ ആദ്യമായി ഞാൻ ചേതനോട് പ്രണയം കൺഫസ് ചെയ്യാൻ പോകുന്നത്, ഓർക്കണം ഒരു പെണ്ണായ ഞാൻ പ്രണയം കൺഫസ് ചെയ്യാനായി പോകുകയാണ്.ദേവദർശിനിയുടെ ഭർത്താവ് ചേതൻ നടനും ഡബ്ബിങ് ആർട്ടിസ്റ്റുമാണ്. പൊല്ലാതവൻ, ധാം ധൂം, പഠിക്കാതവൻ, കൈതി, മാസ്റ്റർ, വിടുതലൈ തുടങ്ങി നിരവധി സിനിമകളിൽ സഹതാരമായും വില്ലനായും എല്ലാം അഭിനയിച്ചിട്ടുണ്ട്.




 പൊന്നിയൻ സെൽവൻ അടക്കമുള്ള ചിത്രങ്ങളിൽ ഡബ്ബിങ് ആർട്ടിസ്റ്റായും പ്രവൃത്തിച്ച ആളാണ്. ഇരുവരുടെയും മകൾ നിയതി ഇപ്പോൾ അഭിനയത്തിൽ തുടക്കം കുറിച്ചു, ചെറിയ റോളുകൾ ചെയ്തുവരികയാണ്, മലയാളത്തിൽ റാണി എന്ന സിനിമ നിയതി ചെയ്തിട്ടുണ്ട്. മലയാള സിനിമിലേക്ക് പല അവസരങ്ങൾ വന്നുവെങ്കിലും ഓരോ കാരണങ്ങളാൽ അതെല്ലാം മാറിപ്പോയി. ഒരുപാട് നല്ല കഥാപാത്രങ്ങൾ സൃഷ്ടിക്കപ്പെടുന്ന മലയാള സിനിമയിൽ എനിക്കെപ്പോഴാണ് ഒരു സിനിമ ചെയ്യാൻ കഴിയുന്നത് എന്ന് ആഗ്രഹിച്ചു നിൽക്കുമ്പോഴാണ് അംഅഃ എന്ന ചിത്രം വന്നത് എന്ന് ദേവ ദർശിനി പറയുന്നു. സിനിമ ഇന്ന് തിയേറ്ററുകളിലെത്തുകയാണ്.

Find out more: