തമിഴ് ആചാരപ്രകാരം ഞങ്ങൾ  ഒന്നുകൂടി വിവാഹം കഴിച്ചു!  സീരിയൽ-സിനിമാരംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഞങ്ങൾ ഒരുമിച്ച് ജീവിതം നയിക്കാൻ തീരുമാനിച്ചു എന്ന ക്യാപ്ഷനോടെയാണ് സ്വാസിക ചിത്രങ്ങൾ പങ്കിട്ടത്. ഇപ്പോൾ ഒരു വര്ഷം പിന്നിട്ടു ഇരുവരും തമ്മിലുള്ള ജീവിതം ആരംഭിച്ചിട്ട്, ഒന്നാംവാർഷികദിനം പുത്തൻ സന്തോഷം പങ്കുവച്ചെത്തിയിരിക്കുകാണ് സ്വാസികയും ഭർത്താവും. പൊതുവെ ആചാരങ്ങളിലും അനുഷ്ടാനങ്ങളിലും വിശ്വസിക്കുന്ന ആളാണ് സ്വാസിക.കഴിഞ്ഞവർഷം ഇതേ ദിവസമാണ് സ്വാസിക വിജയും ടെലിവിഷൻ താരവും മോഡലുമായ പ്രേം ജേക്കബും തമ്മിലുള്ള വിവാഹം നടക്കുന്നത്. പൂജ വിജയ് എന്നാണ് സ്വാസികയുടെ യഥാർത്ഥ പേര്. വൈഗ എന്ന തമിഴ് സിനിമയിലൂടെയാണ് സിനിമാരംഗത്തേക്ക് സ്വാസിക ചുവട് വയ്ക്കുന്നത്.





 2010 ൽ റിലീസ് ചെയ്ത ഫിഡിൽ ആണ് ആദ്യ മലയാള ചിത്രം. ടെലിവിഷൻ സീരീയൽ സീതയിലെ മിന്നും പ്രകടനമാണ് കരിയറിൽ സ്വാസികക്ക് തുണ ആയത്. പിന്നീട് ചതുരം പോലെയുള്ള ശ്രദ്ധേയ സിനിമകളിൽ അഭിനയിച്ചു. വാസന്തി എന്ന ചിത്രത്തിലെ അഭിനയത്തിന് 2019-ലെ മികച്ച സ്വഭാവനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം നേടുകയും ചെയ്തു. പ്രഭുവിന്റെ മക്കൾ, കട്ടപ്പനയിലെ ഋത്വിക് റോഷൻ, പൊറിഞ്ചു മറിയം ജോസ്, ചതുരം എന്നി സിനിമകളിലെ കഥാപാത്രങ്ങൾ ശ്രദ്ധേയമാണ്.ഒരു സീരിയലിൽ ഒരുമിച്ച് അഭിനയിച്ച സമയത്ത് മൊട്ടിട്ട പ്രണയമാണ് വിവാഹത്തിലേക്കും എത്തിയത് . പ്രേമിനെ താൻ ആണ് പ്രൊപ്പോസ് ചെയ്തത് എന്ന് ഒരിക്കൽ സ്വാസിക തുറന്ന് പറഞ്ഞിരുന്നു. ഞങ്ങൾ ആദ്യമായി കണ്ടത് സീരിയലിന്റെ സെറ്റിലാണ്. 





എനിക്ക് പ്രേമിന്റെ ശബ്ദം വളരെ ഇഷ്ടമാണ്. ഞാൻ മനസിൽ സങ്കൽപ്പിച്ചത് പോലെ പൗരുഷമുള്ള ശബ്ദം. ഞാനാണ് അദ്ദേഹത്തെ പ്രൊപ്പോസ് ചെയ്യുന്നത് - എന്നായിരുന്നു വിവാഹം കഴിഞ്ഞപ്പോൾ സ്വാസിക പറഞ്ഞത്.ഇന്റർ റിലീജ്യൻ വിവാഹം ആയിരുന്നു എങ്കിൽ കൂടിയും താലി കണ്ണിൽ വച്ച് തൊഴുന്ന ശീലം, ഭർത്താവിന്റെ കാലിൽ തോട്ടുവണങ്ങുന്ന ആചാരം ഒക്കെയും ഇന്നും പാലിക്കുന്ന ആളാണ് സ്വാസിക. എന്തായാലും അഗ്നി സാക്ഷിയായി പ്രേം ഒന്നുകൂടി സ്വാസികക്ക് മിന്നു ചാർത്തി. ഏതെങ്കിലും പരസ്യ ചിത്രമാകും എന്ന് കരുതിയെങ്കിലും തമിഴ് ആചാരപ്രകാരം ഞങ്ങൾക്ക് ഒന്നുകൂടി വിവാഹം ചെയ്തു എന്ന ക്യാപ്‌ഷനിൽ ആണ് പ്രേം സന്തോഷം പങ്കുവച്ചത്. മലയാളത്തിന് പുറമെ അന്യ ഭാഷാ ചിത്രങ്ങളിലും സജീവമാണ് ഇപ്പോൾ സ്വാസിക. പ്രേം തമിഴ് സീരിയൽ രംഗത്തും സജീവം. ഇരുവരും പ്രേമിച്ചു വിവാഹം കഴിച്ചവരാണ്. ഞങ്ങൾ ആദ്യമായി കണ്ടത് സീരിയലിന്റെ സെറ്റിലാണ്. 




എനിക്ക് പ്രേമിന്റെ ശബ്ദം വളരെ ഇഷ്ടമാണ്. ഞാൻ മനസിൽ സങ്കൽപ്പിച്ചത് പോലെ പൗരുഷമുള്ള ശബ്ദം. ഞാനാണ് അദ്ദേഹത്തെ പ്രൊപ്പോസ് ചെയ്യുന്നത് - എന്നായിരുന്നു വിവാഹം കഴിഞ്ഞപ്പോൾ സ്വാസിക പറഞ്ഞത്.ഇന്റർ റിലീജ്യൻ വിവാഹം ആയിരുന്നു എങ്കിൽ കൂടിയും താലി കണ്ണിൽ വച്ച് തൊഴുന്ന ശീലം, ഭർത്താവിന്റെ കാലിൽ തോട്ടുവണങ്ങുന്ന ആചാരം ഒക്കെയും ഇന്നും പാലിക്കുന്ന ആളാണ് സ്വാസിക. എന്തായാലും അഗ്നി സാക്ഷിയായി പ്രേം ഒന്നുകൂടി സ്വാസികക്ക് മിന്നു ചാർത്തി. ഏതെങ്കിലും പരസ്യ ചിത്രമാകും എന്ന് കരുതിയെങ്കിലും തമിഴ് ആചാരപ്രകാരം ഞങ്ങൾക്ക് ഒന്നുകൂടി വിവാഹം ചെയ്തു എന്ന ക്യാപ്‌ഷനിൽ ആണ് പ്രേം സന്തോഷം പങ്കുവച്ചത്.

Find out more: