ഫെബ്രുവരി 14 ന് ബസൂക്ക; പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന സിനിമ! പ്രഖ്യാപിച്ച നാൾ മുതൽ മാധ്യമ ശ്രദ്ധ നേടിയ ചിത്രത്തിന്റെ ഓരോ അപ്‌ഡേഷനും ആവേശം നിറക്കുന്നതായിരുന്നു. 2023 ൽ ആണ് ചിത്രം പ്രഖ്യാപിച്ചത്. നവാഗതനായ ഡീനോ ഡെന്നീസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്ക് തന്നെ ആദ്യത്തെ ആകർഷണമായിരുന്നു. ഗൗതം വാസുദേവ മേനോനും ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പമെത്തുന്നു. ആക്ഷൻ ത്രില്ലറായ ബസൂക്ക ഫെബ്രുവരി 14 നാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്. ഇപ്പോൾ വിഷയം അതല്ല, ബസൂക്കയ്‌ക്കൊപ്പം മത്സരിക്കാൻ മറ്റൊരു ചിത്രവും ഈ ദിവസം തിയേറ്ററിലുണ്ടാവും, ബ്രൊമാൻസ്. അർജുൻ അശോകനും മാത്യു തോമസും സംഗീത് പ്രതീപും മഹിമ നമ്പ്യാരും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ബ്രൊമാൻസിന്റെ ട്രെയിലർ സോഷ്യൽ മീഡിയ കീഴടക്കുകയാണ്.
ഡൊമനിക് ആന്റ് ദ ലേഡീസ് പേഴ്‌സ് എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടി ഫാൻസ് വളരെ അക്ഷമരായി കാത്തിരിയ്ക്കുന്ന ചിത്രമാണ് ബസൂക്ക. ബസൂക്കും ബ്രൊമാൻസും മാത്രമല്ല, ഫെബ്രുവരി 14 ന് ആന്റണി പെപ്പെ നായകനാകുന്ന ദാവീദും തിയേറ്ററുകളിലേക്ക് എത്തുകയാണ്. ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്യുന്ന ദാവീദിൽ ബോക്‌സർ ആയിട്ടാണ് പെപ്പെ എത്തുന്നത്. ചിത്രത്തെ സംബന്ധിച്ച് വന്ന വാർത്തകളും പ്രതീക്ഷയുള്ളതാണ്. ചുരുക്കി പറഞ്ഞാൽ ബ്രൊമാൻസിന്റെ ട്രെയിലറിന്റെ അവസാനം സംഗീത് പ്രതീപ് പറയുന്നത് പോലെ ഫെബ്രുവരി 14 ഒരു ഹോട്ട് ഡേ തന്നെയായിരിക്കും. യൂത്തിന്റെ വൈബ് പിടിച്ച്, എനർജി ലെവൽ ഒട്ടും കുറയാത്ത ഒരു രണ്ടര മിനിട്ട് ദൈർഘ്യമുള്ള ട്രെയിലറാണ് പുറത്ത് വന്നിരിക്കുന്നത്. ഒപ്പത്തിനൊപ്പമുള്ള അഭിനയവും, ഗംഭീര ഡയലോഗ് പ്രസന്റേഷനും സ്‌ക്രീൻ പ്രസൻസും ഫ്രെയിമും ആകുമ്പോൾ ബ്രൊമാൻസ് ഒരു കംപ്ലീറ്റ് എന്റർടൈൻമെന്റ് പാക്കേജ് ആണെന്ന് നിസംശയം പറയാം.
ട്രെയിലർ കണ്ട് തന്നെ സിനിമയുടെ വിജയം ഉറപ്പിച്ചിരിക്കുകയാണ് കമന്റിൽ കാഴ്ചക്കാർ. അരുൺ ഡിജോസ് സംവിധാനം ചെയ്യുന്ന ചിത്രം നിർമിയ്ക്കുന്നത് ആഷിഖ് ഉസ്മാനാണ് എന്നതും വിജയ സാധ്യത ഉറപ്പിയ്ക്കുന്നു. ഗോവിന്ദ് വസന്തിന്റേതാണ് സംഗീതം.ആക്ഷൻ ത്രില്ലറായ ബസൂക്ക ഫെബ്രുവരി 14 നാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്. ഇപ്പോൾ വിഷയം അതല്ല, ബസൂക്കയ്‌ക്കൊപ്പം മത്സരിക്കാൻ മറ്റൊരു ചിത്രവും ഈ ദിവസം തിയേറ്ററിലുണ്ടാവും, ബ്രൊമാൻസ്. അർജുൻ അശോകനും മാത്യു തോമസും സംഗീത് പ്രതീപും മഹിമ നമ്പ്യാരും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ബ്രൊമാൻസിന്റെ ട്രെയിലർ സോഷ്യൽ മീഡിയ കീഴടക്കുകയാണ്.
Find out more: