അഹാനയുടെ കശ്മീർ ട്രിപ്പ്; മിസ് ചെയ്യുന്നുവെന്ന് അനിയത്തി ദിയ! സഹോദരങ്ങളെക്കുറിച്ചെല്ലാം വാചാലരാവുന്ന ആളാണ് അഹാന കൃഷ്ണ. ഹൻസികയുമായി പത്ത് വയസ് വ്യത്യാസമുണ്ട്. അവളോട് പ്രത്യേകമായൊരു വാത്സല്യമുണ്ട്, മകളെപ്പോലെയാണ് അവളെ കാണുന്നത്. എന്നാൽ അവളൊരിക്കലും അത് അംഗീകരിച്ച് തരില്ല. അമ്മൂ എന്ന് വിളിച്ച് കൂളായാണ് അവൾ ഇടപെടുന്നത്. കോളേജിലെ വിശേഷങ്ങളും ഫോട്ടോ ഷൂട്ടുമൊക്കെയായി ഹൻസികയും വ്‌ളോഗുമായി സജീവമാണ്. മക്കളോടൊപ്പമായി കശ്മീർ യാത്ര ആഘോഷമാക്കുകയാണ് സിന്ധു കൃഷ്ണ. കുട്ടിക്കാലം മുതലേ കൂടെയുള്ള രണ്ട് സുഹൃത്തുക്കളും സിന്ധുവിന്റെ കൂടെയുണ്ട്. സോഷ്യൽമീഡിയയിലൂടെയായി യാത്രാവിശേഷങ്ങളെല്ലാം അമ്മയും മക്കളും പങ്കുവെക്കുന്നുണ്ട്. 





അമ്മയും സഹോദരിമാരുമാണ് ഇടയ്ക്ക് ചിത്രങ്ങളും വീഡിയോയും എടുത്ത് തരാറുള്ളതെന്ന് അഹാന പറഞ്ഞിരുന്നു. ഷൂട്ടിന് മക്കളുടെ കൂടെ പോവാൻ ഇഷ്ടമാണെന്ന് സിന്ധു കൃഷ്ണ പറഞ്ഞിരുന്നു. അവർ ഷൂട്ടിലായിരിക്കുമ്പോൾ വീഡിയോ ചെയ്യാനും ക്യുആൻഎയുമൊക്കെയായി സമയം കളയാറുണ്ട് അവർ.പോസ്റ്റിന് താഴെയായി ആദ്യം കമന്റുമായെത്തിയത് ദിയ കൃഷ്ണയായിരുന്നു. ഐ മിസ് ദിയ ചേച്ചി എന്നായിരുന്നു കമന്റ്. ഞങ്ങൾക്കും അവളെ മിസ് ചെയ്യുന്നുണ്ട്. അവളോട് വരാൻ പറഞ്ഞതാണ്, എന്നാൽ അവൾ വന്നില്ല എന്നുമായിരുന്നു അഹാന കൃഷ്ണയുടെ മറുപടി. യാത്ര തുടങ്ങിയ സമയം മുതല് ദിയയെ ശരിക്കും മിസ് ചെയ്യുന്നുണ്ടെന്ന് അമ്മയും പറഞ്ഞിരുന്നു. വീട്ടിലെ ഗ്യാംങില് നിന്നും ദിയ മാത്രം മിസാണെന്നായിരുന്നു അമ്മ പറഞ്ഞത്. യാത്ര തുടങ്ങിയ സമയം മുതല് ദിയയെ ശരിക്കും മിസ് ചെയ്യുന്നുണ്ടെന്ന് അമ്മയും പറഞ്ഞിരുന്നു.




തണുത്തുറഞ്ഞ മലനിരകൾ മാടി വിളിക്കുമ്പോൾ നമുക്ക് വരാതിരിക്കാനാവുമോ. നിങ്ങൾ പറയൂ. ഈ മനോഹരമായ നിമിഷങ്ങൾക്ക് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല. ഗുൽമർഗിലേക്ക് വന്നാൽ കശ്മീരി ചിക്കൻ പുലാവും മാഗിയും എന്തായാലും കഴിക്കണം. അത്രയും രുചികരമാണ് അത്. ആ പുലാവിന്റെ ടേസ്റ്റ് ഒരു രക്ഷയുമില്ല. അതൊരു മാജിക്കാണ് എന്നുമായിരുന്നു അഹാന കുറിച്ചത്.കുഞ്ഞതിഥിയെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് ദിയ കൃഷ്ണ. അഞ്ചാം മാസം തുടങ്ങിയിരിക്കുകയാണ്. തുടക്കം മുതലേ അസ്വസ്ഥതകളുണ്ടായിരുന്നു. ചില മണങ്ങൾ പറ്റുന്നില്ല ഇപ്പോൾ. പുറത്തേക്ക് പോലും പോവാൻ മടിയാണ്. ഫ്‌ളാറ്റിലെ മണം പറ്റാത്തതിനാൽ സ്വന്തം വീട്ടിലും അശ്വിന്റെ വീട്ടിലുമായാണ് നിൽക്കുന്നത്.

Find out more: