ഭാര്യയെ ഡൈവോഴ്‌സ് ചെയ്യാൻ പോകുകയാണ്; അന്ന് പ്രഭുദേവ വെളിപ്പെടുത്തിയ കാര്യം ഇന്നും വൈറൽ!  നെറ്റ്ഫ്‌ളിക്‌സ് ഡോക്യുമെന്റിൽ നയൻ തന്റെ പഴയ പ്രണയ കഥയും, അതിൽ നിന്ന് പുറത്തുകടന്നപ്പോൾ അനുഭവിച്ച ഡിപ്രഷനും വെളിപ്പെടുത്തിയതിന് ശേഷം എന്താണ് അന്ന് സംഭവിച്ചത് എന്ന കാര്യത്തിൽ വീണ്ടും പല തരത്തിലുള്ള വാർത്തകളാണ് പുറത്തുവരുന്നത്. 2009 ൽ ആണ് നയൻതാരയും പ്രഭുദേവയും പ്രണയത്തിലാണ് എന്ന വാർത്തകൾ വന്നു തുടങ്ങിയത്. ഒരു ഭാഗത്ത് ഗോസിപ്പുകൾ ശക്തമാവുമ്പോഴും, അത് വെറും ഗോസിപ്പുകൾ മാത്രമാണെന്ന് പറഞ്ഞ് ചിലർ അവഗണിച്ചു. നയൻതാരയെയും വിജയ് യെയും കേന്ദ്ര കഥാപാത്രമാക്കി പ്രഭുദേവ സംവിധാനം ചെയ്യുന്ന വില്ലി എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമാവാം ഈ ഗോസിപ്പ്, അല്ലെങ്കിൽ തന്നെ വിവാഹിതനും രണ്ട് മക്കളുടെ അച്ഛനുമായ പ്രഭുദേവ എങ്ങനെ നയനെ പ്രണയിക്കും എന്ന കൺഫ്യൂഷനും ഉണ്ടായിരുന്നു.






നയൻതാരയെ സംബന്ധിച്ച പ്രണയ ഗോസിപ്പുകൾ എല്ലാ കാലത്തും സജീവമായിരുന്നു. ഇന്ന് വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമാണെങ്കിലും പഴയ കഥകൾ ഒന്നും അവസാനിക്കുന്നില്ല. എന്നിരുന്നാലും 2010 ജൂലൈ മാസത്തോടെ പ്രഭുദേവയ്ക്കും ലതയ്ക്കും വിവാഹ മോചനം സംഭവിച്ചു. മക്കളുടെ സംരക്ഷണം അമ്മയ്ക്കായി. പ്രഭുദേവയ്ക്ക് കാണാൻ പോകാനുള്ള അനുവാദവും നൽകി. അതിന് ശേഷം നയൻതാരയ്‌ക്കൊപ്പം ലിവിങ് ടുഗെതർ റിലേഷൻഷിപ് ആരംഭിക്കുകയും ചെയ്തു. വിവാഹത്തിലേക്ക് എത്തുന്നതിന് മുൻപേ ആ ബന്ധം അവസാനിച്ചു. എന്താണ് പിരിയാനുള്ള കാരണം എന്ന് ഇതുവരെ പ്രഭുദേവയും നയൻതാരയും വെളിപ്പെടുത്തിയിട്ടില്ല.എന്നെ സംബന്ധിച്ചിടത്തോളം നയൻതാര എനിക്ക് സ്‌പെഷ്യലാണ്. അതെ ഞങ്ങൾ പ്രണയത്തിലാണം, അധികം വൈകാതെ ഞങ്ങൾ വിവാഹിതരാവും.





ഇത് തീർത്തും വ്യക്തിപരമായ കാര്യമാണ്. ഈ വിഷയത്തിൽ കൂടുതൽ സംസാരിക്കാൻ ഞാൻ താത്പര്യപ്പെടുന്നില്ല' എന്നാണ് പ്രഭു ദേവ പറഞ്ഞത്. അതിന് തൊട്ടുപിന്നാലെ ഭാര്യ ലതയെ നിയമപരമായി പിരിയാനുള്ള നീക്കങ്ങളും പ്രഭുദേവ നടത്തി. എന്നാൽ ലത വിവാഹ മോചനം നൽകാൻ വിസമ്മതിച്ചു എന്ന് മാത്രമല്ല, ഭർത്താവിനെ തട്ടിയെടുത്ത നയൻതാരയ്‌ക്കെതിരെ ശക്തമായി രംഗത്ത് വരികയും ചെയ്തു. അതിനിടയിൽ നയൻതാര കൈയ്യിൽ പ്രഭുദേവയുടെ പേരിന്റെ ആദ്യത്തെ അക്ഷരമായ പി എന്ന് പച്ചകുത്തിയതും വാർത്തയായി. ഗോസിപ്പുകൾ അങ്ങനെ ഒരു ഉത്തരം തരാതെ പ്രചരിച്ചുകൊണ്ടിരിയ്ക്കുമ്പോഴാണ് 2010 ൽ പ്രഭു ദേവ അതിനൊരു വ്യക്തത നൽകിയത്. ടൈം ഓഫ് ഇന്ത്യയ്ക്ക് നൽകി അഭിമുഖത്തിൽ ഞാനും നയനും പ്രണയത്തിലാണെന്ന് പ്രഭു വ്യക്തമാക്കി.





2009 ൽ ആണ് നയൻതാരയും പ്രഭുദേവയും പ്രണയത്തിലാണ് എന്ന വാർത്തകൾ വന്നു തുടങ്ങിയത്. ഒരു ഭാഗത്ത് ഗോസിപ്പുകൾ ശക്തമാവുമ്പോഴും, അത് വെറും ഗോസിപ്പുകൾ മാത്രമാണെന്ന് പറഞ്ഞ് ചിലർ അവഗണിച്ചു. നയൻതാരയെയും വിജയ് യെയും കേന്ദ്ര കഥാപാത്രമാക്കി പ്രഭുദേവ സംവിധാനം ചെയ്യുന്ന വില്ലി എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമാവാം ഈ ഗോസിപ്പ്, അല്ലെങ്കിൽ തന്നെ വിവാഹിതനും രണ്ട് മക്കളുടെ അച്ഛനുമായ പ്രഭുദേവ എങ്ങനെ നയനെ പ്രണയിക്കും എന്ന കൺഫ്യൂഷനും ഉണ്ടായിരുന്നു.

Find out more: