42 വയസ്സിൽ ചിമ്പുവിന്റെ പുതിയ തീരുമാനം! അച്ഛന്റെ സ്റ്റൈൽ പിൻതുടർന്ന് സിനിമയിലേക്ക് എത്തിയ ചിമ്പുവിന്റെ തുടക്ക കാലം അതി ഗംഭീരമായിരുന്നു. ചെയ്യുന്ന സിനിമകൾ എല്ലാം യൂത്തിനെ പ്രീതിപ്പെടുത്തുന്നതായതുകൊണ്ട് തന്നെ വളരെ പെട്ടന്ന് യൂത്ത് ഐക്കൺ സ്റ്റാറായി ചിമ്പുവിന് മാറാൻ സാധിച്ചു. ടി ആർ രാജേന്ദ്രന്റെ മകൻ സിലമ്പരസൻ എന്ന ചിമ്പു തമിഴ് സിനിമാ ലോകത്ത് അറിയപ്പെടുന്നത് എസ്ടിആർ എന്ന ചുരുക്ക പേരിലാണ്.പിരിയോഡിക് ഡ്രാമ കാറ്റഗറിയിൽ വരുന്ന എസ്്ടിആർ 50 ഒരു ബിഗ് ബജറ്റ് ചിത്രമാണ്. നേരത്തെ രാജ് കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ കമൽ ഹാസനാണ് ചിത്രം നിർമിക്കാനിരുന്നത്. സിനിമ പ്രഖ്യാപിച്ചതും അങ്ങനെയാണ്. എന്നാൽ ബജറ്റ് കൂടുതൽ ആയതിനാലും റിസ്‌ക് അല്പം വലുതായതിനാലും സിനിമ താൻ തന്നെയാണ് നിർമിയ്ക്കുന്നത് നല്ലത് എന്ന് തിരിച്ചറിഞ്ഞ ചിമ്പു കമൽ ഹാസനുമായി സംസാരിച്ചതിന് ശേഷം നിർമാണ ചുമതല ഏറ്റെടുക്കുകയായിരുന്നു.






  സമ്മതം അറിയിച്ച കമൽ ചിമ്പുവിന്റെ ആദ്യ നിർമാണ സംരംഭത്തിന് ആശംസകളും അറിയിച്ചു. നിലവിൽ കമൽ ഹാസനൊപ്പ തഗ്ഗ് ലൈഫ് എന്ന ചിത്രമാണ് ചിമ്പു ചെയ്യുന്നത്.23 വയസ്സിനുള്ളിൽ നടനും തിരക്കഥാകൃത്തും സംവിധായകനും എല്ലാമായ ചിമ്പു പ്രൊഡ്യൂസർ ആവാൻ എന്തേ ഇത്ര വൈകി എന്നാണ് ഇപ്പോൾ ആരാധകരുടെ ചോദ്യം. അതെ ചിമ്പു ആദ്യമായി സിനിമ നിർമിയ്ക്കാൻ പോകുകയാണ്. എസ്ടിആർ 50 എന്ന പേരിൽ വരുന്ന ചിമ്പുവിന്റെ അൻപതാമത്തെ സിനിമ നിർമിയ്ക്കുന്നത് നടൻ തന്നെയാണ്. ദേസിഹ് പെരിയസാമിയാണ് ചിത്രത്തിന്റെ സംവിധായകൻ. ബാലതാരമായി സിനിമയിലേക്ക് എത്തിയതാണ് ചിമ്പു. നായകനായുള്ള താരോദയവും വളരെ പെട്ടന്നായിരുന്നു. 21 ആം വയസ്സിലാണ് ചിമ്പു ആദ്യമായി ഒരു സിനിമയ്ക്ക് തിരക്കഥ എഴുതുന്നത്. 




  മന്മദൻ എന്ന സിനിമ മികച്ച വിജയമാവുകയും ചെയ്തു. ഇരുപത്തിമൂന്നാം വയസ്സിൽ വല്ലവൻ എന്ന സിനിമ സംവിധാനം ചെയ്ത് അതു മികച്ച വിജയമായി.ബാലതാരമായി സിനിമയിലേക്ക് എത്തിയതാണ് ചിമ്പു. നായകനായുള്ള താരോദയവും വളരെ പെട്ടന്നായിരുന്നു. 21 ആം വയസ്സിലാണ് ചിമ്പു ആദ്യമായി ഒരു സിനിമയ്ക്ക് തിരക്കഥ എഴുതുന്നത്. മന്മദൻ എന്ന സിനിമ മികച്ച വിജയമാവുകയും ചെയ്തു. ഇരുപത്തിമൂന്നാം വയസ്സിൽ വല്ലവൻ എന്ന സിനിമ സംവിധാനം ചെയ്ത് അതു മികച്ച വിജയമായി.

Find out more: