ഇവരുടെ പ്രണയവും ജീവിതവും മാതൃകയാണ്; പാർവതി ജയറാം ദാമ്പത്യം! ഒരു ഇന്റസ്ട്രിയെ മൊത്തം തങ്ങളുടെ പ്രണയത്തിലേക്ക് വലിച്ചിഴച്ച് പ്രണയിച്ചവർ, വീട്ടുകാരെ എതിർത്ത വിവാഹം, 33 വർഷത്തെ ദാമ്പത്യം. ഇപ്പോൾ മക്കളെ കെട്ടിച്ച് വിട്ട് വീണ്ടും പ്രണയ ജീവിതത്തിലേക്ക്. മനോഹരമായ ഏതാനും പുതിയ ഫോട്ടോകൾ പാർവ്വതി തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിട്ടുണ്ട്. നോക്കിയിരുന്നു പോകുന്ന, ക്യൂട്ട് ചിത്രങ്ങൾ. പാർവ്വതിയോടും ജയറാമിനോടും ഉള്ള ഇഷ്ടം അറിയിച്ചുകൊണ്ട് ഒത്തിരി കമന്റുകളാണ് ചിത്രത്തിന് താഴെ വരുന്നത്. അതിനിടയിൽ ഇരുവരും ഇത്ര ദൂരം ഒരുമിച്ച് പങ്കിട്ട പ്രണയ കഥയും വൈറലാവുന്നു. വിവാഹ മോചനം ഇപ്പോൾ കോമൺ ആണെങ്കിലും, സിനിമക്കാർ ആരെങ്കിലും വിവാഹ മോചിതരായാൽ ഹോ അത് അങ്ങനേ വരൂ എന്നൊരു പറച്ചിൽ സാധാരണമായിക്കഴിഞ്ഞു.




പക്ഷേ അങ്ങനെയുള്ള താര വിവാഹങ്ങളിൽ എല്ലാവരും മാതൃകയാക്കുന്ന ദമ്പതികളാണ് ജയറാമും പാർവ്വതിയും. ജയറാമും പാർവ്വതിയും ചക്കിയും കണ്ണനും അടങ്ങുന്ന കുടുംബ വിശേഷം പ്രേക്ഷകർക്കും പ്രിയപ്പെട്ടതായി മാറിയ ഒരു കാലമുണ്ടായിരുന്നു. ജയറാം കുടുംബ പ്രേക്ഷകരുടെ നടനായി വളരുന്നതിനൊപ്പം, ജയറാമിന്റെ കുടുംബത്തെയും ജനം ഇഷ്ടപ്പെട്ടു പോന്നു. കഴിഞ്ഞ വർഷം ഇവരുടെ രണ്ട് മക്കളുടെയും വിവാഹം ഗംഭീരമായി നടന്നു. കുടുംബത്തിലേക്ക് പുതിയ രണ്ടാളുകൾ കൂടെ വന്നപ്പോൾ സന്തോഷവും ഇരട്ടിച്ചു. ശരിയായ മാതൃകാ കുടുംബം! 1992 സെപ്റ്റംബരിലായിരുന്നു പാർവ്വതിയുടെയും ജയറാമിന്റെയും വിവാഹം.





വിവാഹത്തിന് ശേഷം പാർവ്വതി അഭിനയത്തിൽ നിന്ന് പൂർണമായും മാറി നിന്നു. അഭിനയിച്ചുകൊണ്ടിരുന്ന കാലത്തേ തനിക്കതിന് താത്പര്യമില്ലായിരുന്നു, അമ്മയുടെ നിർബന്ധം കൊണ്ടാണ് അഭിനയിച്ചത് എന്ന് പാർവ്വതി പറഞ്ഞിട്ടുണ്ട്. പക്ഷേ വിവാഹത്തിന് ശേഷം നൃത്തം ഉപേക്ഷിച്ചിരുന്നില്ല. അതിൽ പാർവ്വതി സജീവമായിരുന്നു. കണ്ണനും ചക്കിയും ജനിച്ചതിന് ശേഷം അതായി പാർവ്വതിയുടെ ലോകം. പാർവ്വതി - ജയറാം പ്രണയ കാലത്തെ കുറിച്ച് ഇന്റസ്ട്രിയിലെ ഇവരുടെ ഓരോ സുഹൃത്തുക്കൾക്കും ഓരോ കഥ പറയാനുണ്ട്. സിദ്ദിഖ്, സംവിധായകൻ കമൽ, മണിയൻ പിള്ള രാജു എന്നിങ്ങനെ പലരും പ്രണയത്തിന് സഹായിച്ചവരാണ്. പാർവ്വതിയുടെ അമ്മ വിവാഹത്തെ ശക്തമായി എതിർത്തിരുന്നു. 




ജയറാമുള്ള സെറ്റുകളിലേക്കേ പാർവ്വതിയെ അയക്കാതിരുന്ന കാലമുണ്ടായിരുന്നു. അന്ന് ജയറാം തുടക്കകാരനാണ്, പാർവ്വതിയാണെങ്കിൽ മിന്നി നിൽക്കുന്ന നായികയും. പക്ഷേ പ്രണയത്തിന് ആ അന്തരം ഒന്നും ഒരു വിഷയമേ ആയിരുന്നില്ല. മനോഹരമായ ഏതാനും പുതിയ ഫോട്ടോകൾ പാർവ്വതി തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിട്ടുണ്ട്. നോക്കിയിരുന്നു പോകുന്ന, ക്യൂട്ട് ചിത്രങ്ങൾ. പാർവ്വതിയോടും ജയറാമിനോടും ഉള്ള ഇഷ്ടം അറിയിച്ചുകൊണ്ട് ഒത്തിരി കമന്റുകളാണ് ചിത്രത്തിന് താഴെ വരുന്നത്. അതിനിടയിൽ ഇരുവരും ഇത്ര ദൂരം ഒരുമിച്ച് പങ്കിട്ട പ്രണയ കഥയും വൈറലാവുന്നു.

Find out more: