ഭർത്താവിന്റെ പിറന്നാൾ ദിനത്തിൽ ശിവദയുടെ കുറിപ്പ്! സെലിബ്രിറ്റികളടക്കം നിരവധി പേരാണ് മുരളിക്ക് ആശംസ അറിയിച്ചിട്ടുള്ളത്. ഹാപ്പി ബർത്ത് ഡേ ഹബ്ബി ജി, നിങ്ങളോടൊപ്പമുള്ള യാത്ര ഏറെ സന്തോഷകരമായ കാര്യമാണ്. 20 വർഷമായി നിങ്ങളെ അറിയാം. നമ്മളൊന്നിച്ചുള്ള യാത്ര മനോഹരമാണ്. നല്ലൊരു അച്ഛൻ മാത്രമല്ല ഭർത്താവ് കൂടിയാണ് നിങ്ങൾ. നിങ്ങളുടെ സ്വ്പ്‌നം മാത്രമല്ല എത്തിപ്പിടിക്കുന്നത്. മുന്നോട്ടുള്ള യാത്രയ്ക്കായി എന്നെയും പ്രേരിപ്പിക്കുന്നുണ്ട്. ഈ വർഷം എല്ലാം നല്ലതായിരിക്കട്ടെ. നിങ്ങളുടെ എല്ലാ സ്വപ്‌നങ്ങളും യാഥാർത്ഥ്യമാവട്ടെ എന്നുമായിരുന്നു ശിവദ കുറിച്ചത്.സോഷ്യൽമീഡിയയിലൂടെയായി ജീവിത വിശേഷങ്ങളും പങ്കുവെക്കാറുണ്ട് ശിവദ. ഭർത്താവിന്റെ പിറന്നാൾ ദിനത്തിൽ പങ്കുവെച്ച കുറിപ്പ് വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോൾ.





  അവതാരകയായി മുന്നേറുന്നതിനിടയിൽ സിനിമയിൽ അവസരം ലഭിച്ചാൽ ചെയ്യണമെന്ന് മുരളി ശിവദയോട് പറഞ്ഞിരുന്നു. തമിഴിൽ നിന്നായിരുന്നു കൂടുതൽ അവസരങ്ങൾ ലഭിച്ചത്. പിന്നീടാണ് മലയാളത്തിലേക്ക് വന്നത്. മാതൃഭാഷയിൽ അഭിനയിച്ച് തുടങ്ങിയപ്പോഴും കൈനിറയെ അവസരങ്ങൾ ലഭിച്ചിരുന്നു. പ്രസവത്തോടെയായിരുന്നു സിനിമയിൽ നിന്നും ബ്രേക്കെടുത്തത്.പ്രസവ ശേഷമായി വീണ്ടും സജീവമാവുകയായിരുന്നു ശിവദ. ലൂസിഫറിന് ശേഷമായി എമ്പുരാൻ വരുമ്പോൾ ചിത്രത്തിലും താരമുണ്ട്. എമ്പുരാനിൽ ശിവദയുണ്ടോയെന്ന ചോദ്യങ്ങൾ നേരത്തെ സജീവമായിരുന്നു. സിനിമയുടെ പോസ്റ്ററുകളെല്ലാം സോഷ്യല് മീഡിയയിലൂടെ വൈറലായിരുന്നു. പ്രഖ്യാപനം മുതലേ തന്നെ സിനിമ വാര്ർത്തകളില് ഇടം നേടിയിരുന്നു.





സിനിമയുടെ റിലീസിനായി അക്ഷമയോടെ കാത്തിരിക്കുകയാണ് സിനിമാപ്രേമികളെല്ലാം. അതിനിടയിലാണ് ക്യാരക്ടറ് പോസ്റ്ററുകള് വരുന്നത്. പ്രണയിച്ച് വിവാഹിതരായവരാണ് ശിവദയും മുരളിയും. തമിഴ് സിനിമയിൽ അഭിനയിച്ച് കൊണ്ടിരിക്കുന്ന സമയത്തായിരുന്നു വിവാഹം. ചടങ്ങുകളൊക്കെ കഴിഞ്ഞ് അധികം ലീവൊന്നുമില്ലാതെ ഷൂട്ടിന് ജോയിൻ ചെയ്യുകയായിരുന്നു. മുരളിയും വീട്ടുകാരും സന്തോഷത്തോടെയാണ് അന്ന് എന്നെ യാത്രയാക്കിയത്. വിവാഹ ശേഷവും അഭിനയിക്കുന്നതിൽ അദ്ദേഹത്തിന് എതിർപ്പുകളില്ലായിരുന്നു. സഹപാഠികളായിരുന്നു ശിവദയും മുരളിയും. അടുത്ത സുഹൃത്തുക്കളായി മാറിയ ഇരുവരും പിന്നീട് പ്രണയത്തിലാവുകയായിരുന്നു. 




വീട്ടുകാരുടെ പിന്തുണയോടെയായിരുന്നു വിവാഹം. പിറന്നാൾ ആഘോഷിക്കുന്നത് നിങ്ങൾക്ക് ഇഷ്ടമുള്ള കാര്യമല്ലെന്ന് എനിക്കറിയാം. പക്ഷേ, എനിക്കിത് ചെയ്‌തേ പറ്റൂ. വേറെ മാർഗമില്ല. ഇത്രയും ദൂരത്തായതിനാലാണ് ഞാൻ ഇങ്ങനെയൊരു പോസ്റ്റ് ഇടുന്നത്. ഈ സമയത്ത് നമ്മളൊന്നിച്ചല്ലാതെയായിപ്പോയി. അധികം വൈകാതെ തന്നെ നമ്മൾ ഒന്നിക്കുന്നതായിരിക്കും. ഷൂട്ടൊക്കെ കഴിഞ്ഞ് ഞാൻ തിരിച്ചെത്തുമെന്നുമായിരുന്നു ശിദവ കുറിച്ചത്. ഒന്നിച്ചുള്ള ചിത്രങ്ങളും പോസ്റ്റിനൊപ്പമായി ചേർത്തിരുന്നു.

Find out more: