എനിക്ക് ഒരു കുഞ്ഞുകൂടി വേണം; അമ്മയായശേഷം ജീവിതമേ മാറും എന്ന് പേളി മാണി! കുഞ്ഞു ജനിക്കുമ്പോൾ അമ്മ ജനിക്കും എന്ന് പറയുന്നത് വളരെ ശരിയാണ്. ഒരു അമ്മയായ ശേഷം ഒരു സ്ത്രീയുടെ ഉള്ളിൽ ഉള്ള പല ഇമോഷൻസിനെയും നമ്മൾ തിരിച്ചറിയും. ഇത്രയൊക്കെ എന്നെ കൊണ്ട് ചെയ്യാൻ പറ്റുമായിരുന്നോ, ഞാൻ ഇങ്ങനെ ആയിരുന്നോ എന്നൊരു ഫീൽ നമ്മുടെ ഉള്ളിലേക്ക് വരും- പേളി പറയുന്നു. ഒരു അമ്മയായശേഷം ജീവിതമേ മാറും എന്ന് പേളി മാണി. അമ്മയ്ക്കും മുൻപേയുള്ള ആളല്ല അമ്മയായ ശേഷം. മദർ ഹുഡ് എന്ന് പറയുന്നത് നമ്മളെ പാടെ മാറ്റും. നമ്മൾക്ക് കുറച്ചുകൂടി നേരത്തെ വാവ ആകാമായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. ഞങ്ങളുടേത് പ്ലാൻസ് പ്രെഗ്നൻസി ആയിരുന്നു. ആ സമയത്താണ് ഞാൻ ലൂഡോ ചെയ്യുന്നത്.




വിവാഹത്തിന് മുൻപേ ആണ് അത് എഗ്രിമെന്റ് ചെയ്യുന്നത്. അതിൽ ഈ പ്രേഗിന്നസി പോലെയുള്ള കാര്യങ്ങളും പറഞ്ഞിരുന്നു. പക്ഷേ ഞങ്ങൾക്ക് ആദ്യത്തെ കുട്ടി ജനിക്കുന്നു പിന്നെയും ഒരു മോൾ വരുന്നു. ഞങ്ങൾ ബേബികൾക്കായി ഒന്നും വേണ്ടെന്ന് വച്ചിട്ടില്ല, ഞങ്ങൾ പോകുന്ന ഇടത്തൊക്കെ ഇവരെയും കൊണ്ട് പോകും. ഞങ്ങൾ കഴിക്കുന്നത് എന്തും ഇവർക്ക് നൽകും. ഞാൻ എന്റെ ഗര്ഭാവസ്ഥ ആസ്വദിച്ചു. ഈ ഡ്രസ്സ് ഇടരുത് നൃത്തം ചെയ്യരുത് എന്ന് പറയും. പക്ഷെ എനിക്ക് എല്ലാം ചെയ്യാൻ ആയി. ഭാര്യയും ഭർത്താവും ഒരുമിച്ചെടുക്കുന്ന തീരുമാനം ആയിരിക്കണം വാവ. നമ്മൾ എത്ര പ്രിപ്പേർഡ് ആണെങ്കിലും ഒരിക്കലും പ്രിപ്പയർ ആകാൻ പറ്റാത്ത കാര്യമാണ് ഈ പ്രെഗ്നൻസി. ഓരോ ആളുകളുടെയും ഗര്ഭാവസ്ഥ ഡിഫെറെൻറ് ആണ്. നിലയെ പോലെ ആയിരുന്നില്ല നിറ്റാര.




രണ്ടുപേരും കിക്ക് ചെയ്യുന്ന രീതിപോലും വ്യത്യസ്തമാണ്. പ്രസവ വേദന ഒക്കെ ശരിയാണ് ആ ഒരു നിമിഷത്തേക്ക് ആണ് ആ വേദന. അതുകഴിഞ്ഞാൽ ഇനിയും ഒരു ബേബി വേണം എന്ന് ആഗ്രഹിച്ചു പോകും നമ്മളെ പ്രെഗ്നൻസി ജേർണിയൽ ഏറെ സ്വാധീനിക്കുന്ന ഒരു ഇടം ആണ് നമ്മൾ പോകുന്ന ആശുപത്രി. അത് ഒരു വാം ഹഗ്ഗ് കിട്ടിയ പോലെ ആണ്. കാരിത്താസിൽ വരാൻ ആയതിൽ സന്തോഷം. പേളി പറയുന്നു. എന്റെ കുഞ്ഞുങ്ങളെ എന്റെ അമ്മയുടെ അടുത്ത് ഏല്പിച്ചാണ് ഞാൻ വന്നത്. അവരെ കാണുമ്പൊൾ ഇപ്പോഴും ഞാൻ കരുത്തും ഇത് എന്റെ കുഞ്ഞുങ്ങൾ തന്നെ ആണോ. ഞാൻ തന്നെ ആണോ ഇവരെ പ്രസവിച്ചത് എന്ന്. കാരണം എനിക്ക് തന്നെ ഷോക്കാണ്. ഞാൻ രണ്ടുകുഞ്ഞുങ്ങളുടെ അമ്മയായി എന്നുള്ളത്. എനിക്ക് ഇനിയും ഒരു കുഞ്ഞുകൂടി വേണം എന്നാണ്. കാരണം മദർ ഹൂഡ് എന്ന് പറയുന്നത് വളരെ വലിയ കാര്യമാണ്. അതൊരു മനോഹരയാത്രയാണ്.

Find out more: