ഇലൈ വന്നതോടെ കൂടുതൽ മനോഹരം; നഷ്ടമായതെല്ലാം തിരികെ പിടിച്ചു നടി അമല പോൾ! മകൾ അഭിനയ ലോകത്തേക്ക് വരുന്നത് എതിർത്ത പിതാവ് പിന്നീട് മകളുടെ സിനിമകൾക്കായി കാത്തിരിക്കുകയായിരുന്നു. സഹോദരനും അമ്മയും തുടക്കം മുതലേ മികച്ച പിന്തുണയാണ് തന്നിരുന്നതെന്നും അമല പറഞ്ഞിരുന്നു. ഇൻസ്റ്റഗ്രാമിലൂടെയായി അമല പങ്കിടുന്ന വിശേഷങ്ങൾ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.
തെന്നിന്ത്യൻ സിനിമാപ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രിയാണ് അമല പോൾ. നീലത്താമര എന്ന മലയാള ചിത്രത്തിലൂടെ തുടങ്ങി തമിഴിലും തെലുങ്കിലും ചുവടുറപ്പിക്കുകയായിരുന്നു അമല. തിരക്കുകൾക്കിടയിലും മലയാളത്തെ കൈവിട്ടിരുന്നില്ല നടി. അതിനാൽത്തന്നെ പ്രത്യേകമായൊരു സ്‌നേഹം മലയാളികൾക്ക് അമലയോടുണ്ട്. പോസ്റ്റ്പാർട്ടമൊന്നും കാര്യമായി ബാധിച്ചിട്ടില്ല.
അതിന് കാരണം ജഗതിന്റെ സപ്പോർട്ടാണ്. എപ്പോഴും ആക്ടീവാക്കി നിർത്തിയിരുന്നു അദ്ദേഹം. പുറത്തൊക്കെ കൊണ്ടുപോവുമായിരുന്നു. പ്രസവം കഴിഞ്ഞ് ദിവസങ്ങൾക്ക് ശേഷമായി അമല സിനിമ പ്രമോഷന് എത്തിയത് ചർച്ചയായിരുന്നു. വസ്ത്രധാരണത്തെക്കുറിച്ച് മോശം പറഞ്ഞും ചിലരെത്തിയിരുന്നു. തനിക്ക് കംഫര്ർട്ടായ വസ്ത്രങ്ങളാണ് ധരിക്കാറുള്ളതെന്നായിരുന്നു അമലയുടെ മറുപടി. അതിനെ പിന്തുണച്ച് ആരാധകരും എത്തിയിരുന്നു. എല്ലാത്തിനെയും പോസിറ്റീവായി സമീപിച്ച് മുന്നേറാനായിരുന്നു അമല ശ്രമിച്ചത്. അതിനിടയിലാണ് ജഗതും വരുന്നത്. ഇത്രയും നല്ലൊരു പങ്കാളിയെ കിട്ടാൻ ഭാഗ്യം ചെയ്യണമെന്നായിരുന്നു താരം പറഞ്ഞത്. ഇനിയൊരു വിവാഹത്തെക്കുറിച്ച് ആലോചിക്കുമ്പോൾ ആദ്യം കുറച്ചുകാലം ഡേറ്റിംഗ് ചെയ്തതിന് ശേഷം മാത്രമേ തീരുമാനമെടുക്കൂ എന്ന നിലപാട് പോലും ജഗതിനെ കണ്ടതോടെ മാറിയിരുന്നു.
പെട്ടെന്ന് തന്നെ വിവാഹത്തിലേക്ക് കടക്കുകയായിരുന്നു. അതിന് ശേഷമായിരുന്നു ഇലൈ എത്തിയത്. മകൻ എത്തിയതോടെ ജീവിതം കൂടുതൽ സന്തോഷകരമായെന്ന് അമല പറഞ്ഞിരുന്നു.
പക്വതയില്ലാത്ത പ്രായത്തിലെ പ്രണയവും, വിവാഹവും, ഡിവോഴ്‌സുമൊക്കെയായി ഒരുകാലത്ത് അമല വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു. മാതാപിതാക്കളുടെ ഇടപെടലിനെ തുടർന്നാണ് ഇരുവരും വേർപിരിയലിന്റെ വക്കിലെത്തിയതെന്നായിരുന്നു റിപ്പോർട്ടുകൾ. വിവാഹ ശേഷം അമല ജോലി ചെയ്യുന്നതിന് കുടുംബം എതിർപ്പ് പ്രകടിപ്പിച്ചിരുന്നതായുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു.
അന്ന് അങ്ങനെയൊരു തീരുമാനം എടുക്കേണ്ടി വന്നു, അതിൽ റിഗ്രറ്റ് തോന്നിയിട്ടില്ലെന്നായിരുന്നു അമല പ്രതികരിച്ചത്.അഭിമുഖങ്ങളിലെല്ലാം ജഗതിനെക്കുറിച്ച് വാചാലയാവാറുണ്ട് അമല. ജഗു വന്നതോടെയാണ് ജീവിതം കൂടുതൽ മനോഹരമായത്. ഞാൻ അഭിനേത്രിയാണെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. വിവാഹ ശേഷം സിനിമയിൽ അഭിനയിക്കാൻ പോത്സാഹിപ്പിച്ചത് അദ്ദേഹമാണ്. ഗർഭിണിയായപ്പോഴും പ്രസവ ശേഷവുമെല്ലാം എന്നെ ആക്ടീവാക്കി നിർത്തിയത് അദ്ദേഹമാണ്. സിനിമാ പ്രമോഷനുകളിൽ അമലയ്‌ക്കൊപ്പം ജഗതും വരാറുണ്ട്.
Find out more: