വിവാദങ്ങൾക്കിടയിലും ഇവരെങ്ങനെ സന്തോഷത്തോടെയിരിക്കുന്നു? വിജയ് മാതാവിന്റെയും ദേവികയുടെയും വിശേഷങ്ങൾ! രണ്ടാമത്തെ ആളുടെ സമയത്ത് പാടിയിട്ടേയില്ല. പ്രഗ്നന്റായപ്പോൾ നിർത്തിയതാണ് പാട്ട്. ഫുൾ യോഗയൊക്കെയായിരുന്നു. ഇനി മോൾക്ക് പാട്ട് ഇഷ്ടമല്ലാതെ വരുമോയെന്നായിരുന്നു വിജയ് ചോദിച്ചത്. ഡാൻസായിരിക്കും ഫേവറൈറ്റ് എന്ന് ദേവിക പറഞ്ഞപ്പോൾ യോഗ എന്ന് തിരുത്തുകയായിരുന്നു വിജയ്. ഓം പരമാത്മ ഇഷ്ടമുള്ളതൊക്കെ ചെയ്യട്ടെ.
പോസിറ്റിവിറ്റി കൊണ്ട് ജീവിതത്തിൽ ഒരുപാട് മാറ്റങ്ങളുണ്ടാവും. അതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് യൂണിറ്റി. ഓരോരോ പ്രശ്‌നങ്ങൾ ഇങ്ങനെ വരുമ്പോഴും നമുക്ക് പോസിറ്റീവായിട്ട് പോവാൻ പറ്റുന്നത് ആ ഒരു യൂണിറ്റി ഉള്ളത് കൊണ്ടാണ്. അതെല്ലാ വീട്ടിലും ഉണ്ടാവട്ടെ. അത് അനുഭവിച്ചാലേ കിട്ടുകളയുള്ളൂ എന്നുമായിരുന്നു വിജയ് മാധവ് പറഞ്ഞത്. വാലന്റൈൻസ് ഡേയിൽ ഭാര്യയ്ക്ക് വിശേഷമായൊരു സമ്മാനമായിരുന്നു വിജയ് മാധവ് നൽകിയത്.
പുതിയ വ്‌ളോഗിലൂടെയായിരുന്നു വിശേഷങ്ങൾ പങ്കുവെച്ചത്. കാലങ്ങൾക്ക് ശേഷമാണ് മാഷ് എനിക്ക് പാട്ടുപാടി തരുന്നത്. ആത്മജയുടെ സമയത്ത് എപ്പോഴും പാട്ടായിരുന്നു. നമ്മൾ ആദ്യം കണ്ടിരുന്നില്ലേ, അന്ന് അർധരാത്രിയൊക്കെ സംസാരിച്ചിരുന്നിട്ടുണ്ട്. അന്ന് എനിക്ക് മനസിലൊരു സ്പാർക്ക് തോന്നിയിരുന്നു. അതിപ്പോഴും പോയിട്ടില്ല. ഇത് ദേവികയ്ക്ക് പോലും അറിയില്ല എന്നും വിജയ് പറയുന്നുണ്ടായിരുന്നു. ഇത് ഇതുവരെ പറഞ്ഞിട്ടില്ലല്ലോ എന്ന് ചോദിച്ചപ്പോൾ എല്ലാ കാര്യങ്ങളും അങ്ങനെ തുറന്ന് പറയാൻ പറ്റില്ലല്ലോ എന്നായിരുന്നു മറുപടി. ഞങ്ങൾക്കിടയിൽ എന്നും ഇതുപോലെയൊരു വൈബുണ്ട്. എപ്പോഴാണേലും ഇത്തരത്തിലൊരു സംസാരം ഉണ്ടാവാറുണ്ടെന്നുമായിരുന്നു ഇരുവരും പറഞ്ഞത്. ചെറിയൊരു ഔട്ടിംഗോ, സമ്മാനമോ ഒക്കെ നൽകുന്നത് നല്ലതാണ്.
ആഫ്റ്റർ മാര്യേജ് ഇത്തരത്തിലൊരു വൈബ് ഉണ്ടാക്കിയെടുക്കാൻ സാധിച്ചാൽ ജീവിതം സ്മൂത്തായിരിക്കും. പ്രശ്‌നങ്ങളെയൊക്കെ ഒരു സൈഡിലേക്ക് മാറ്റി പോസിറ്റീവായിട്ടുള്ള കാര്യങ്ങളിൽ ശ്രദ്ധിക്കുക. ഇതൊക്കെ എന്റെ കാര്യങ്ങളാണ്. എല്ലാവർക്കും പോസിബിളാണോയെന്ന് അറിയില്ല. ഞാൻ ഒരു ഗിഫ്റ്റ് കരുതിയിട്ടുണ്ടെന്ന് പറഞ്ഞായിരുന്നു വിജയ് മൂക്കുത്തി നൽകിയത്. ഇങ്ങനെയൊരു ഡിസൈൻ ഞാൻ തേടി നടക്കുകയായിരുന്നു. താങ്കൾക്ക് പൊതുവെ മൂക്കുത്തി ചേരുന്നതാണ്. ഇതും ചേരുന്നുണ്ടെന്നായിരുന്നു വിജയ് പറഞ്ഞത്.ഞാൻ നേരെ തിരിച്ചായിരുന്നു ചിന്തിച്ചിരുന്നത്.
ഭർത്താവിന് ഭർത്താവിന്റെ വഴി, എനിക്ക് എന്റേതും എന്നായിരുന്നു കല്യാണത്തിന് മുൻപ് ചിന്തിച്ചത്. ഫാമിലിയായി ആ ഒരു ബോണ്ട് ക്രിയേറ്റ് ചെയ്തപ്പോൾ എനിക്ക് അങ്ങനെ ചിന്തിക്കാൻ പോലും പറ്റില്ലെന്നായിരുന്നു ദേവിക പറഞ്ഞത്. വീടിന് തൊട്ടടുത്താണ് ഞങ്ങളിപ്പോൾ വന്നിട്ടുള്ളത്. മോളെ ഞാൻ എടുക്കും. ആത്മജയെ അമ്മ നോക്കിക്കോളും. ദേവികയ്ക്ക് സമാധാനമായി വരാം. ആരെങ്കിലുമൊരാൾ ഇനിഷ്യേറ്റീവ് എടുത്താലേ ഇതൊക്കെ നടക്കൂ. ഇതൊക്കെയല്ലേ ജീവിതം.
Find out more: