ബാലയ്ക്ക് എതിരെ അമൃത വീണ്ടും കേസ് ഫയൽ ചെയ്തു: നടൻ ബാല വീണ്ടും അച്ഛനാകാൻ പോകുന്നു! വിവാഹ മോചനത്തിന്റെ സമയത്ത് ഒരു ജീവനാംശവും നൽകാത്ത ബാല, മകളുടെ പേരിൽ കോടതി നിർദ്ദേശപ്രകാരം ഒരു ഇൻഷുറൻസ് തുക നൽകിയിരുന്നു. അതിൽ കൃത്രിമത്വം കാണിച്ചു എന്ന് പറഞ്ഞ് അമൃത സുരേഷ് പുതിയ കേസ് കൊടുത്തതാണ് ഇന്ന് പുറത്ത് വന്ന വാർത്തകൾ. മാധ്യമങ്ങളോട് പ്രതികരിക്കവെ, അങ്ങനെ ഒരു സംഭവത്തെ കുറിച്ച് എനിക്കറിയില്ല, ഞാൻ അന്വേഷിക്കട്ടെ എന്നാണ് ബാല പറഞ്ഞിരുന്നത്. ഇപ്പോൾ ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ബാല. കൂടെ ഭാര്യ കോകിലയും ഉണ്ട്. പ്രതികരണത്തിന് ഇടയിലാണ് ഞങ്ങൾക്ക് കുട്ടി വരാൻ പോകുന്നു എന്ന് ബാല പറഞ്ഞത്, കോകില ഒന്ന് നോക്കിയതും അത് ബാല തിരുത്തി, കുട്ടി വരും എന്നാക്കി.





  'ഇതാണ് എന്റെ യഥാർത്ഥ അവസ്ഥ' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ തുടങ്ങുന്നത്.വിഷയത്തിൽ ബാലയെ പിന്തുണച്ച് നിരവധി കമന്റുകളാണ് വരുന്നത്. ഭാര്യയ്‌ക്കൊപ്പം സമാധാനത്തോടെ ജീവിക്കുന്ന ബാലയോടുള്ള അസൂയയാണ്, നിങ്ങൾ ഈ രീതിയിൽ തന്നെ മുന്നോട്ട് പോകൂ എന്നൊക്കെ പറഞ്ഞുകൊണ്ടാമ് കമന്റുകൾ'ഞാൻ ഇപ്പോൾ മിണ്ടിയാലും പ്രശ്‌നം മിണ്ടിയില്ലെങ്കിലും പ്രശ്‌നം. ഞാൻ എന്റെ ഭാര്യയ്‌ക്കൊപ്പം ജോളിയായി ജീവിക്കുകയാണ്. ഞങ്ങൾക്ക് ഒരു കുട്ടി വരാൻ പോകുന്നു, വരും. അപ്പോൾ ഞങ്ങളുടെ കുടുംബം നോക്കി ഞങ്ങൾ പോകുന്നതായിരിക്കും നല്ലത്. അവരവർക്ക് അർഹതപ്പെട്ടത് അവർക്ക് തന്നെ തീർച്ചയായും കിട്ടും. പക്ഷേ ഞാൻ വ്യാജ രേഖ ചമച്ചു എന്ന് മാത്രം പറയരുത്. അങ്ങനെ ഒരു കുറ്റം മാധ്യമങ്ങൾ ഒരാൾക്ക് നേരെ വയ്ക്കുന്നത് തെറ്റാണ്-' ബാല പറഞ്ഞു.





'എന്റെ ഒരു അവസ്ഥ പറയാം. ഇനി ഈ വിഷയത്തിൽ എവിടെയും ഒന്നും സംസാരിക്കില്ല എന്ന് ഞാൻ കോടതിയിലും, അറസ്റ്റിലാക്കപ്പെട്ട സമയത്ത് പൊലീസിനും വാക്ക് കൊടുത്തതാണ്. അന്ന് തൊട്ട് ഇന്നുവരെ എന്റെ വാക്ക് ഞാൻ പാലിക്കുന്നുണ്ട്. സമാധാനത്തോടെ പോകണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ഈ വിഷയത്തിൽ ഞാൻ സംസാരിച്ചു കഴിഞ്ഞാൽ എന്റെ പേരിൽ അടുത്ത കേസ് വരും. സംസാരിച്ചില്ലെങ്കിൽ, അതിന്റെ പേരിൽ വലിയൊരു സംഭവം ഉണ്ടാക്കുന്നു. 



പിന്നെ ഞാൻ എന്താണ് ചെയ്യേണ്ടത്.'ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ബാല. കൂടെ ഭാര്യ കോകിലയും ഉണ്ട്. പ്രതികരണത്തിന് ഇടയിലാണ് ഞങ്ങൾക്ക് കുട്ടി വരാൻ പോകുന്നു എന്ന് ബാല പറഞ്ഞത്, കോകില ഒന്ന് നോക്കിയതും അത് ബാല തിരുത്തി, കുട്ടി വരും എന്നാക്കി. 'ഇതാണ് എന്റെ യഥാർത്ഥ അവസ്ഥ' എന്ന ക്യാപ്ഷനോടെയാണ് വീഡിയോ തുടങ്ങുന്നത്.

Find out more: