വളരെ സിംപിളായി ബർത്ത് ഡേ സെലിബ്രേഷനും വെഡ്ഡിങ് ആനിവേഴ്‌സറിയും കളറാക്കി ആലീസ് ക്രിസ്റ്റിയും സജിനും! തന്റെ വിവാഹ വിശേഷങ്ങൾ പങ്കുവച്ചുകൊണ്ടാണ് ആലീസ് ക്രിസ്റ്റി വ്‌ളോഗിങ് ആരംഭിച്ചിരുന്നത്. അത് ക്ലിക്കായി, ആലീസിനൊപ്പം ഇപ്പോൾ ഭർത്താവ് സജിനും പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ്. കഴിഞ്ഞ ദിവസം സജിന്റെ ബർത്ത് ഡേ ആയിരുന്നു. പൊതുവെ എല്ലാ പിറന്നാളഉകളും ഗംഭീരമായ സർപ്രൈസുകൾ എല്ലാം നൽകിയാണ് ആലീസ് ക്രിസ്റ്റ് ആഘോഷിക്കാറുള്ളത്. എന്നാൽ ഇത്തവണത്തെ ബർത്ത് ഡേ സെലിബ്രേഷൻ അൽപം ലളിതമാണ്. വളരെ സിംപിളായി ഫ്‌ളാറ്റിന്റെ മുകളിൽ വച്ച് സെലിബ്രേറ്റ് ചെയ്ത ബർത്ത് ഡേ വ്‌ളോഗ് ആണ് താരം ഏറ്റവുമൊടുവിൽ പങ്കുവച്ചിരിയ്ക്കുന്നത്. മിനിസ്‌ക്രീൻ പരമ്പരകളിൽ അനിയത്തി റോളുകൾ ചെയ്തുകൊണ്ടാണ് ആലീസ് ക്രിസ്റ്റി പ്രേക്ഷകർക്ക് പരിചിതയായത്.
എന്നാൽ ഇപ്പോൾ ഒരു നടി എന്നതിനപ്പുറം വ്‌ളോഗർ എന്ന നിലയിലാണ് ആലീസ് ക്രിസ്റ്റ് സജീവമാവുന്നത്. ഗുച്ചി ബാംബു എന്ന പെർഫ്യൂ ആണ് ആലീസ് സമ്മാനമായി നൽകിയത്. പന്ത്രണ്ടായിരം രൂപ വരെയാണ് ഓൺലൈനിൽ അതിന്റെ വില. മലേഷ്യയിൽ പോയപ്പോൾ സജിൻ അത് വാങ്ങിക്കാൻ ആഗ്രഹിച്ചിരുന്നു. വില കൂടിയത് കാരണം അന്ന് വാങ്ങിയില്ല. അത് നോട്ട് ചെയ്ത് വച്ച ആലീസ് ക്രിസ്റ്റ് ഈ ബർത്ത് ഡേയ്ക്ക് അത് സമ്മാനമായി നൽകുകയായിരുന്നു. പക്ഷേ ഒരു കണ്ടീഷനുണ്ട്. ഓഫീസിൽ പോകുമ്പോഴോ, താനില്ലാത്ത ടൂറുകളിലോ ഈ പെർഫ്യൂം സജിൻ ഉപയോഗിക്കാൻ പാടില്ല എന്നതാണ് നിബന്ധന. ചെറിയൊരു കേക്ക് കട്ടിങ്.
അത് കഴിഞ്ഞ് സമ്മാനങ്ങളൊന്നും ഇല്ല എന്ന് കരുതി സജിന്റെ കണ്ണിൽ നിന്ന് ചെറുതായി വെള്ളം വന്നു. അത് പനികൊണ്ടാണെന്നാണ് ആദ്യം ആലീസ് കരുതിയത്. പിന്നീടാണ് സമ്മാനം കൊടുക്കാൻ മറന്ന് പോയതാണെന്ന് ഓർത്തത്. ഒരു ജോഡി ഡ്രസ്സും, വിലകൂടിയ ഒരു പെർഫ്യൂമുമാണ് ആലീസ് ഇത്തവണ ഭർത്താവിന് സർപ്രൈസ് ആയി നൽകിയത്. അത് തൻരെ ക്രെഡിറ്റ് കാർഡിൽ നിന്ന് എടുത്ത് വാങ്ങിയതാണ് എന്നത് കാരണം പിന്നെയും സജിന്റെ കണ്ണിൽ നിന്ന് വെള്ളം വന്നോ എന്ന് സംശയമുണ്ട്. പരിചയപ്പെട്ടതിന് ശേഷമുള്ള ആദ്യത്തെ ബർത്ത് ഡേയ്ക്ക് സജിൻ ബെംഗളൂരുവിലായിരുന്നു. കൊച്ചിയിലായിരുന്ന ആലീസ് അന്ന് അപ്പുറത്തെ ഫ്‌ളാറ്റിലുള്ള ആളുടെ നമ്പർ എല്ലാം കഷ്ടപ്പെട്ട് തപ്പിയെടുത്താണ് ബർത്ത് ഡേ സർപ്രൈസ് നൽകിയത്.
പിന്നീടുള്ള ഓരോ ബർത്ത് ഡേയ്ക്കും സർപ്രൈസുകൾ തന്നെയായിരുന്നു. അത് വച്ച് നോക്കുമ്പോൾ ഇത്തവണത്തെ ബർത്ത് ഡേ വളരെ സിംപിൾ ആണ്.കഴിഞ്ഞ ദിവസം സജിന്റെ ബർത്ത് ഡേ ആയിരുന്നു. പൊതുവെ എല്ലാ പിറന്നാളഉകളും ഗംഭീരമായ സർപ്രൈസുകൾ എല്ലാം നൽകിയാണ് ആലീസ് ക്രിസ്റ്റ് ആഘോഷിക്കാറുള്ളത്. എന്നാൽ ഇത്തവണത്തെ ബർത്ത് ഡേ സെലിബ്രേഷൻ അൽപം ലളിതമാണ്. വളരെ സിംപിളായി ഫ്‌ളാറ്റിന്റെ മുകളിൽ വച്ച് സെലിബ്രേറ്റ് ചെയ്ത ബർത്ത് ഡേ വ്‌ളോഗ് ആണ് താരം ഏറ്റവുമൊടുവിൽ പങ്കുവച്ചിരിയ്ക്കുന്നത്.
Find out more: