കേരളത്തിൽ വച്ചു നടന്ന വിവാഹ റിസപ്ഷന്റെ ചിത്രങ്ങളുമായി പാർവ്വതി നായർ! ഹൈദരബാദ് സ്വദേശിയും ചെന്നൈ ബേസ്ഡ് ബിസിനസ്സുകാരനുമായ ആശ്രിത് അശോകുമായുള്ള വിവാഹ വിശേഷങ്ങൾ എല്ലാം നേരത്തെ പുറത്തുവന്നിട്ടുള്ളതാണ്. ഇക്കഴിഞ്ഞ ഫെബ്രുവരി 10 ന് ആയിരുന്നു പാർവ്വതി നായരുടെ വിവാഹം. തെലുങ്ക് - മലയാളം ആചാരപ്രകാരം നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സിനിമ സുഹൃത്തുക്കളും എല്ലാം പങ്കെടുത്തിരുന്നു. ചെന്നൈയിൽ വച്ചായിരുന്നു പാർവ്വതിയുടെയും ആശ്രിതിന്റെയും വിവാഹം. ഒറ്റ നോട്ടത്തിൽ ഏതോ പരസ്യ ചിത്രത്തിന്റെ ഫോട്ടോഷൂട്ട് ആണെന്ന് തോന്നാമെങ്കിലും, എല്ലാം റിയൽ ആണ്. അത്രയും മനോഹരമാണ് ഓരോ ഫ്രെയിമും. ഇപ്പോഴിതാ കേരളത്തിൽ വച്ച് കഴിഞ്ഞ ദിവസം നടന്ന വിവാഹ റിസപ്ഷന്റെ ചിത്രങ്ങൾ പങ്കുവച്ച് എത്തിയിരിക്കുകയാമ് പാർവ്വതി.
മറക്കാൻ കഴിയാത്ത ഒരു രാത്രിയായിരുന്നു എന്ന് പറഞ്ഞാണ് ചിത്രങ്ങൾ പങ്കുവച്ചിരിയ്ക്കുന്നത്.ടൊവിനോ തോമസ്, പേളി മാണി അടക്കമുള്ളവർ വിവാഹ നിശ്ചയത്തിന് വന്നതായി പാർവ്വതി പങ്കുവച്ച ഫോട്ടോകളിലൂടെ അറിയാം. കേരളത്തിലെ ഞങ്ങളുടെ സ്വപ്നതുല്യമായ വിവാഹ സൽക്കാരം തീർത്തും മാന്ത്രികമായിരുന്നു. ശാന്തമായ തടാകത്തിന്റെ പശ്ചാത്തലവും സൂര്യാസ്തമയത്തിന്റെ സ്വർണ്ണ നിറങ്ങളും ഞങ്ങളെ വല്ലാത്ത മാനസികാവസ്ഥയിൽ എത്തിച്ചു. എന്റെ കരിയർ ആരംഭിച്ചപ്പോൾ കൂടെ നിന്നവരും തിരക്കേറിയ ഷെഡ്യൂളുകൾക്കിടയിലും ദൂരെ നിന്നുള്ള യാത്രകൾക്കിടയിലും അത് ഓടിയെത്തിയപ്പോ, ഓരോ നിമിഷവും അവിശ്വസനീയമായി തോന്നി.
കുടുംബം, അടുത്ത സുഹൃത്തുക്കൾ, അനന്തമായ ഓർമ്മകളുമൊക്കെയായി ഒരാഘോഷം, വാക്കുകൾക്കതീതമായി നന്ദി- പാർവ്വതി പറഞ്ഞു. സ്‌നേഹവും ചിരിയും ജീവിതത്തിലെ ഏറ്റവും സ്‌പെഷ്യലായ വ്യക്തികളും ഞങ്ങളെ ചുറ്റിപ്പറ്റി ഉണ്ടായിരുന്നു. സ്‌കൂൾ കാലം മുതൽ എന്റെ കൂടെയുണ്ടായിരുന്ന ബാല്യകാല സുഹൃത്തുക്കൾ മുതൽ ഇന്റസ്ട്രിയിലെ എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ വരെ എല്ലാവരും വന്നു.
ഇക്കഴിഞ്ഞ ഫെബ്രുവരി 10 ന് ആയിരുന്നു പാർവ്വതി നായരുടെ വിവാഹം. തെലുങ്ക് - മലയാളം ആചാരപ്രകാരം നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സിനിമ സുഹൃത്തുക്കളും എല്ലാം പങ്കെടുത്തിരുന്നു. ചെന്നൈയിൽ വച്ചായിരുന്നു പാർവ്വതിയുടെയും ആശ്രിതിന്റെയും വിവാഹം. ഒറ്റ നോട്ടത്തിൽ ഏതോ പരസ്യ ചിത്രത്തിന്റെ ഫോട്ടോഷൂട്ട് ആണെന്ന് തോന്നാമെങ്കിലും, എല്ലാം റിയൽ ആണ്. അത്രയും മനോഹരമാണ് ഓരോ ഫ്രെയിമും. ഇപ്പോഴിതാ കേരളത്തിൽ വച്ച് കഴിഞ്ഞ ദിവസം നടന്ന വിവാഹ റിസപ്ഷന്റെ ചിത്രങ്ങൾ പങ്കുവച്ച് എത്തിയിരിക്കുകയാമ് പാർവ്വതി.
Find out more: