ഞാനും നന്ദുവും ഇപ്പോൾ ഒരുമിച്ചല്ല; വെളിപ്പെടുത്തി ശ്രീവിദ്യ മുല്ലശ്ശേരി! വിവാഹ ശേഷവും എല്ലാ വിശേഷങ്ങളും പങ്കുവച്ച് ഇരുവരും യൂട്യൂബിൽ എത്താറുണ്ട്. എന്നാൽ ഇപ്പോൾ ശ്രീവിദ്യ പങ്കുവച്ച വീഡിയോയും അതിന്റെ തംപ്‌നെയിലും ആശയക്കുഴപ്പത്തിലാക്കുന്നതാണ്. 'ഞാനും നന്ദുവും ഇപ്പോൾ ഒരുമിച്ചല്ല, കാരണം ഇതാണ്' എന്ന് പറഞ്ഞാണ് തംപ് നെയിൽ. ഇൻട്രോയിൽ ഇക്കാര്യം പറയുമ്പോൾ ശ്രീവിദ്യ ഇമോഷണലാവുന്നതും, സാഡ് മൂഡിലുള്ള മ്യൂസിക്കും, ബ്ലാക്ക് ആന്റ് വൈറ്റിൽ ഞെട്ടിക്കുന്ന എഫക്ടുമൊക്കെ കൊടുത്തിട്ടുണ്ട്. ഇത് കാണുന്ന ആരും, ശ്രീവിദ്യയും നന്ദുവും വേർപിരിഞ്ഞു എന്ന് തെറ്റിദ്ധരിക്കും എന്ന കാര്യത്തിൽ കുറ്റം പറയാൻ പറ്റില്ല.വിവാഹിതയാകാൻ പോകുന്നു എന്നതിനെ ഇത്രയേറെ സന്തോഷത്തോടെ വരവേറ്റ, അല്ലെങ്കിൽ ആ സന്തോഷത്തെ അത്രമാത്രം പ്രേക്ഷകരുമായി പങ്കുവച്ച ജോഡിയാണ് ശ്രീവിദ്യ മുല്ലശ്ശേരിയും രാഹുൽ രാമചന്ദ്രൻ എന്ന നന്ദുവും.
അച്ഛന്റെയും അമ്മയുടെയും വിവാഹ വാർഷിക ദിവസം കെറ്റയർ എന്ന തങ്ങളുടെ ക്ലോത്തിങ് ബ്രാന്റിന്റെ ഉദ്ഘാടനം കഴിഞ്ഞ വിശേഷവും വീഡിയോയിൽ ശ്രീവിദ്യ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴുള്ള ഈ വേർപിരിയൽ ഒരു സുഖമുള്ള വേദനയാണെന്നും, വൈകാതെ ഞങ്ങളൊരുമിച്ചുള്ള വീഡിയോ വരും എന്ന് പറഞ്ഞുകൊണ്ടാണ് ശ്രീവിദ്യ വീഡിയോ അവസാനിപ്പിക്കുന്നത്. എന്തുകൊണ്ടാണ് ഇപ്പോൾ ഞങ്ങൾ രണ്ട് പേരും വേർപിരിഞ്ഞ് നിൽക്കുന്നത് എന്ന് ചോദിച്ചാൽ, മനപൂർവ്വമല്ല. ഞങ്ങൾ പോലും ചിന്തിക്കാത്ത കാര്യമാണ്, ഞങ്ങളുടെ രണ്ട് പേരുടെയും ആഗ്രഹ സഫലീകരണത്തിന്റെ ഭാഗമായി ഇപ്പോൾ ഈ വേർപിരിയൽ അത്യാവശ്യമായി വന്നു. നിങ്ങളിൽ പലരും അറിഞ്ഞിട്ടുണ്ടാവും, ഞങ്ങളൊരു ക്ലോത്തിങ് ബ്രാന്റ് തുടങ്ങിയിട്ടുണ്ട്.
അതിനൊപ്പം നന്ദുവിന്റെ ആഗ്രഹപ്രകാരം, സുഹൃത്തുക്കൾക്കൊപ്പം ഒരു റസ്റ്റോറന്റും ഈ ജനുവരിയിൽ ആരംഭിച്ചു- ഈ തിരക്കുകൾ കാരണമാണ് ഒരുമിച്ചല്ലാത്തത് എന്നാണ് ശ്രീവിദ്യ വ്യക്തമാക്കുന്നത്.
'നിങ്ങൾ തംപ്‌നെയിലിൽ കണ്ടത് ശരിയാണ്, നിങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല. ഞാനും നന്ദുവും ഇപ്പോൾ ഒരുമിച്ചല്ല. ഞങ്ങളുടെ ഹണിമൂൺ പിരീഡ് ആണിത്. ആ സമയത്ത് ഒരുമിച്ചില്ലാത്തതിൽ നല്ല വിഷമമുണ്ട്. എന്താണ് ഒരുമിച്ച് വീഡിയോ ഇടാത്തത് എന്നൊക്കെ നിങ്ങൾ ചോദിക്കുമ്പോൾ, അതിന്റെ കാരണം വന്ന് പറയാൻ വേണ്ടിയാണ് ഈ വീഡിയോ. ഇത് 2025 ജനുവരിയിലെ എന്റെ ആദ്യത്തെ വീഡിയോ ആണ്. ഇങ്ങനെയായിരുന്നില്ല വീഡിയോ ഇട്ട് തുടങ്ങാൻ ഞാൻ കരുതിയിരുന്നത്. ഒരുപാട് നാളുകളായി ഞങ്ങൾ ഒരുമിച്ച് നിന്നിട്ട്.
അതുകൊണ്ടാണ് ഒരുമിച്ചുള്ള വീഡിയോ ഇടാത്തത്'. ഇപ്പോഴുള്ള ഈ വേർപിരിയൽ ഒരു സുഖമുള്ള വേദനയാണെന്നും, വൈകാതെ ഞങ്ങളൊരുമിച്ചുള്ള വീഡിയോ വരും എന്ന് പറഞ്ഞുകൊണ്ടാണ് ശ്രീവിദ്യ വീഡിയോ അവസാനിപ്പിക്കുന്നത്. എന്തുകൊണ്ടാണ് ഇപ്പോൾ ഞങ്ങൾ രണ്ട് പേരും വേർപിരിഞ്ഞ് നിൽക്കുന്നത് എന്ന് ചോദിച്ചാൽ, മനപൂർവ്വമല്ല. ഞങ്ങൾ പോലും ചിന്തിക്കാത്ത കാര്യമാണ്, ഞങ്ങളുടെ രണ്ട് പേരുടെയും ആഗ്രഹ സഫലീകരണത്തിന്റെ ഭാഗമായി ഇപ്പോൾ ഈ വേർപിരിയൽ അത്യാവശ്യമായി വന്നു. നിങ്ങളിൽ പലരും അറിഞ്ഞിട്ടുണ്ടാവും, ഞങ്ങളൊരു ക്ലോത്തിങ് ബ്രാന്റ് തുടങ്ങിയിട്ടുണ്ട്.
Find out more: