പിള്ളേരെ കളഞ്ഞു ഞാൻ എവിടേം പോയിട്ടില്ല; കൊല്ലം സുധിയുടെ ഭാര്യ രേണു! രേണുവിനെ അടിച്ചാക്ഷേപിക്കുന്ന രീതിയിൽ ആണ് കമന്റുകൾ വരുന്നത്. ഇതിനു മറുപടി എന്നോണം രേണു പങ്കുവച്ച വാക്കുകൾ ആണ് വൈറലായി മാറുന്നത്. എന്റെ കുടുംബം നോക്കാൻ വേണ്ടിയാണു ഞാൻ നാടകാഭിനയം ഉറക്കം കളഞ്ഞു നടത്തുന്നത്. സപ്പോർട്ട് ചെയ്തില്ലെങ്കിലും വേണ്ടില്ല, ഉപദ്രവിക്കാൻ വരരുതെന്നും രേണു പറയുന്നു. കടുത്ത രീതിയിൽ സൈബർ അറ്റാക്ക് നേരിടുകയാണ് രേണു സുധി. ദാസേട്ടൻ കോഴിക്കോടുമായി ചേർന്ന് നടത്തിയ റീൽസ് വീഡിയോ പുറത്തുവന്ന ശേഷം ആണ് വളരെ മോശമായ രീതിയിൽ കമന്റ്സുമായി ചിലർ എത്തിയത്.രേണുവും അഭിനയരംഗത്തേക്ക് വന്നത് അടുത്തിടെയാണ്. ഒരു ആല്ബത്തിലൂടെയാണ്കടന്നുവരവ്.
ഇപ്പോൾ നാടകവേദികളിലും സജീവമാണ്. സുധിയുടെ മരണശേഷം വേറെ വിവാഹം കഴിക്കും എന്നൊക്കെയുള്ള ആരോപണങ്ങളോടും ഇടക്ക് രേണു മറുപടി പറഞ്ഞിരുന്നു. ഞാൻ വേറെ ഒരു വിവാഹം കഴിക്കില്ല. ഞാൻ മരിക്കുവോളം കൊല്ലം സുധിച്ചേട്ടന്റെ ഭാര്യ എന്ന ലേബലിൽ അറിയപ്പെടാൻ ആണ് ഞാൻ ആഗ്രഹിക്കുന്നതും. അങ്ങനെ ചെയ്യാൻ ആണ് ഉറച്ച തീരുമാനം എടുത്തിരിക്കുന്നതെന്നും രേണു മുൻപൊരിക്കൽ പ്രതികരിച്ചത്. അഭിനയം അഭിനയമായി കാണണം അങ്ങനെ കാണാത്ത കുറെ പേര് ഇതിന്റെ റിയൽ വീഡിയോ കണ്ടിട്ട് ബാഡ് കമന്റ് വേദനിച്ചു പോയി എനിക്ക് ഇതുപോലെ മുന്നോട്ടുപോരേണു തളർത്താനായിരം പേരുണ്ടാവും തളരാതെ മുന്നോട്ടു പോവുക.
ആഹാ നൈസ് ആയിട്ടുണ്ട് അടിപൊളി രണ്ടു ആൾ മാത്രം ഓടിയാൽ പോരാ ക്യാമെറ മാൻ കൂടി ഓടണം , കൊള്ളാം അടിപൊളി ആയിട്ടുണ്ട് ടീം വർക്ക്. ഇതിന്റെ ഒക്കെ റിസൾട്ട് ആണ് ആദ്യം എല്ലാരും കണ്ടത്. അതു കണ്ടപ്പോഴേക്കും കുറെ എണ്ണത്തിന് കുരുവും പൊട്ടി ഒരു റീൽ കണ്ട അതിൽ അഭിനയിച്ചവരുടെ ഡെഡിക്കേഷൻ, ക്യാമെറമാന്റെ കഴിവ് അതൊക്കെ ആണ് നോക്കി വിലയിരുത്താൻ ഉള്ളതിന് പകരം അഭിനയിച്ചവരുടെ സ്വഭാവ സർട്ടിഫിക്കറ്റ് അടിച്ചിറക്കിക്കോളും.
അത് പിന്നെ ഭർത്താവ് മരിച്ച സ്ത്രീകൾ അടങ്ങി ഒതുങ്ങി വീട്ടിൽ ഇരിക്കണ്ടേ, ഒരുങ്ങാൻ പാടില്ല, നല്ല ഡ്രസ്സ് ഇടാൻ പാടില്ല വീട്ടിലിരിക്കണം ഇല്ലെങ്കിൽ ഇതുപോലെ കേൾക്കേണ്ടി വരും എന്നാണ് ഇവിടുത്തെ സേട്ടന്മാരും സേച്ചിമാരും പറയുന്നേഇത്രയും കാലം ഒറ്റക്ക് ആണ് ജീവിച്ചത്. ആളുകൾ പലതും പറയാറുണ്ട്. പക്ഷെ എനിക്ക് എന്നെ അറിയാം എന്നെ സ്നേഹിക്കുന്നവർക്കും എന്നെ അറിയാം- രേണു മറുപടി നൽകി.
Find out more: