വില്യമിനൊപ്പമുള്ള വിവാഹ ജീവിതത്തെക്കുറിച്ച് മിത്ര കുര്യൻ! വിസ്മയത്തുമ്പത്ത് എന്ന ചിത്രത്തിലൂടെയായിരുന്നു മിത്ര തുടക്കം കുറിച്ചത്. നയൻതാരയുടെ കൂട്ടുകാരിയുടെ വേഷമായിരുന്നു അന്ന് മിത്രയ്ക്ക് ലഭിച്ചത്. ഹരിഹരൻ ചിത്രമായ മയൂഖത്തിലായിരുന്നു പിന്നീട് മിത്ര അഭിനയിച്ചത്. അതിന് ശേഷമായി സിനിമയിൽ നിന്നും ബ്രേക്കെടുക്കുകയായിരുന്നു മിത്ര. പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു ഈ ബ്രേക്ക്. മൂന്ന് വർഷത്തിന് ശേഷമായി വീണ്ടും മിത്ര സിനിമയിലേക്ക് തിരിച്ചെത്തിയത്. തമിഴ് സിനിമകളിലായിരുന്നു പിന്നീട് അഭിനയിച്ചത്. ബോഡി ഗാർഡിൽ അഭിനയിച്ചതോടെയാണ് മിത്രയുടെ കരിയർ മാറിമറിഞ്ഞത്. നയൻതാരയായിരുന്നു ചിത്രത്തിലെ നായിക. നായികയ്‌ക്കൊപ്പം തന്നെ പ്രാധാന്യമുള്ള കഥാപാത്രമായിരുന്നു മിത്രയുടേത്.







 മലയാളത്തിലും തമിഴിലുമായി സിനിമകളുമായി മുന്നേറുന്നതിനിടയിലായിരുന്നു മിത്ര വിവാഹിതയായത്. മ്യൂസിക് ഡയറക്ടറായ വില്യമാണ് മിത്രയെ ജീവിതസഖിയാക്കിയത്. വിവാഹ ശേഷമുള്ള ഇടവേള അവസാനിപ്പിച്ച് മിനിസ്‌ക്രീനിലേക്ക് മിത്ര എത്തിയിരുന്നു.തെന്നിന്ത്യൻ സിനിമാപ്രേക്ഷകർക്ക് സുപരിചിതയാണ് മിത്ര കുര്യൻ. അഭിനയത്തിൽ അത്ര സജീവമല്ലെങ്കിലും സോഷ്യൽമീഡിയയിലൂടെയായി തന്റെ വിശേഷങ്ങളെല്ലാം താരം പങ്കുവെക്കാറുണ്ട്. യുഎസ് ട്രിപ്പിനിടയിലായിരുന്നു മിത്രയും വില്യമും പ്രണയത്തിലായത്. 2015 ജനുവരി 26നായിരുന്നു ഇവരുടെ വിവാഹം. യഥാർത്ഥ പ്രണയം എന്താണെന്ന് കാണിച്ച് തന്നത് മിത്രയാണ്. എന്റെ സന്തോഷങ്ങളുടെ കാരണക്കാരി അവളാണ്. എന്റെ വിജയത്തിൽ എന്നേക്കാൾ സന്തോഷമാണ് അവൾക്ക്.





ഞാൻ തളർന്നാൽ എന്നെ പോത്സാഹിപ്പിച്ച് മുന്നേറാൻ പ്രേരിപ്പിക്കുന്നത് അവളാണ്, ഇങ്ങനെയൊരാളെ ജീവിതപങ്കാളിയായി കിട്ടിയതിൽ അഭിമാനമുണ്ടെന്നായിരുന്നു മുൻപ് വില്യം മിത്രയെ കുറിച്ച് എഴുതിയത്.വില്യമിനെയും പോസ്റ്റിൽ മെൻഷൻ തെയ്തിരുന്നു. ഹാപ്പി വെഡ്ഡിംഗ് ആനിവേഴ്‌സറി മൈ ലവ് എന്നതിനൊപ്പം 10 വർഷമായി, ഇനിയും ശക്തമായി മുന്നോട്ട്. എന്നും ഇതുപോലെ, വിവാഹിതയായിട്ട് 10 വർഷം, ഞങ്ങളുടെ പ്രണയകഥ മികച്ചത്, ഇപ്പോഴും സ്‌ട്രോംഗായി പോവുന്നു എന്നെല്ലാം മിത്ര കുറിച്ചിരുന്നു. പ്രിയപ്പെട്ടവരെല്ലാം മിത്രയുടെ പോസ്റ്റിന് താഴെയായി സ്‌നേഹം അറിയിച്ചിരുന്നു.അമ്മ മകൾ പരമ്പരയിൽ സംഗീതയെ അവതരിപ്പിച്ചത് മിത്ര ആയിരുന്നു. 




മലയാള സീരിയലിൽ മാത്രമല്ല തമിഴിൽ നിന്നുള്ള അവസരങ്ങളും മിത്ര സ്വീകരിച്ചിരുന്നു. ഇൻഡസ്ട്രിയിൽ അത്ര സജീവമല്ലെങ്കിലും സോഷ്യൽമീഡിയയിലൂടെയായി തന്റെ വിശേഷങ്ങളെല്ലാം മിത്ര പങ്കുവെക്കാറുണ്ട്്. വിവാഹ ജീവിതം 10 വർഷം പിന്നിട്ടതിനെക്കുറിച്ച് പറഞ്ഞുള്ള പോസ്റ്റാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. ജീവിതത്തിൽ ഞാൻ എടുത്ത ഏറ്റവും മികച്ച തീരുമാനത്തിന് 10 വയസ് എന്ന ക്യാപ്ഷനോടെയായിരുന്നു മിത്ര സന്തോഷം പങ്കുവെച്ചത്.

Find out more: