അനൂപ് മേനോന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്ന സിനിമയ്‌ക്കെതിരെ വിമർശനം!  നായകന്റെ സിനിമകൾ നോക്കി സിനിമ കാണുന്ന കാലം കഴിഞ്ഞുവെങ്കിലും, ചില സംവിധായകൻ - നായകൻ കൂട്ടുകെട്ടിൽ പ്രേക്ഷകർക്ക് ഇപ്പോഴും വലിയ പ്രതീക്ഷയാണ്. ഈ സാഹചര്യത്തിൽ എന്തിനാണ് മോഹൻലാൽ - അനൂപ് മേനോൻ കൂട്ടുകെട്ടിൽ വരുന്ന പുതിയ സിനിമയെ വിമർശിക്കുന്നത്. അനൂപ് മേനോന് ഒപ്പമുള്ള തന്റെ അടുത്ത സിനിമയെ കുറിച്ച് വളരെ സന്തോഷത്തോടെയാണ് മോഹൻലാൽ ഒരു പോസ്റ്റ് പങ്കുവച്ചത്. എന്നാൽ അതിന് ലഭിയ്ക്കുന്ന പ്രതികരണങ്ങൾ തീർത്തും വിപരീതമാണ്. ഓരോ സിനിമ പ്രഖ്യാപനവും നല്ല സിനിമകളെ സ്വാഗതം ചെയ്യുന്നവർക്ക് ഓരോ പ്രതീക്ഷകളാണ്. പ്രത്യേകിച്ച് മോഹൻലാൽ, മമ്മൂട്ടി പോലുള്ളവർ പുതിയ കൂട്ടുകെട്ടിൽ ഓരോ സിനിമകൾ പ്രഖ്യാപിക്കുമ്പോൾ.കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ദൃശ്യം 2, ബ്രോ ഡാഡി, 12ത്ത് മാൻ, നേര് എന്നിങ്ങനെ വിരലിലെണ്ണാവുന്ന സിനിമകൾ മാത്രമായിരുന്നു മോഹൻലാലിന്റെ വിജയം.





  ആ വിജയങ്ങളെ പാടേ ശൂന്യമാക്കുന്ന പരാജയമായിരുന്നു മരക്കാർ അറബി കടലിന്റെ സിംഹം, ആറാട്ട്, വാലിഭൻ, ബറോസ് പോലുള്ള സിനിമകൾ. ഈ സാഹചര്യത്തിൽ പ്രേക്ഷകരുടെ വലിയ പ്രതീക്ഷയാണ് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എൽ2 എമ്പുരാൻ. അതിനിടയിലാണ് ഈ അനൂപ് മേനോൻ ചിത്രത്തിന്റെ പ്രഖ്യാപനം ആരാധകരെ നിരാശപ്പെടുത്തുന്നത്.രണ്ട് കാര്യങ്ങൾ വാസ്തവമാണ്, ഒന്ന് മോഹൻലാലിന് ഒരു ഹിറ്റ് സിനിമ അത്യാവശ്യമായ സമയമാണിത്, രണ്ട് അനൂപ് മേനോൻ സംവിധാനം ചെയ്ത സിനിമകൾ ഒന്നും ഇതുവരെ വലിയ രീതിയിൽ വിജയം നേടിയിട്ടുമില്ല.നന്നാവില്ല എന്ന് ശപഥം എടുത്തതാണോ, എമ്പുരാനിലൂടെ ഏട്ടൻ തിരിച്ചുവരും എന്ന് പ്രതീക്ഷിച്ചിരുന്നു പക്ഷേ ഈ ചിത്രത്തിലൂടെ ഉടനെ തിരിച്ചു പോകാനും സാധ്യതയുണ്ട്, ഇനിയെങ്കിലും തിരഞ്ഞെടുപ്പുകൾ കുറച്ച് ശ്രദ്ധിച്ചൂടെ എന്നൊക്കെ ചോദിച്ചുകൊണ്ടുള്ള നെഗറ്റീവ് കമന്റുകൾ മാത്രമാണ് പോസ്റ്റിന് താഴെ വരുന്നത്.





  എന്തുകൊണ്ട്?എന്റെ അടുത്ത സിനിമ പ്രഖ്യാപിക്കുന്നതിൽ സന്തോഷമുണ്ട്, പ്രണയവും ആഗ്രഹവും സംഗീതവും കടന്നുള്ള ഒരു നാടകീയ യാത്ര. തിരുവനന്തപുരം, കൊൽക്കത്ത, ഷില്ലോങ് എന്നിവിടങ്ങളിലായി ചിത്രീകരിക്കും. അനൂപ് മേനോൻ രചനയും സംവിധാനവും നിർവ്വഹിക്കുകയും ടൈംലെസ് മൂവീസിന്റെ നിർമ്മാണത്തിൽ ബിടിഎസ് എന്ന മികച്ച ടീമിനെ ഉൾപ്പെടുത്തുകയും ചെയ്യുന്ന ഈ സബ്ജക്ട് എന്റെ ഹൃദയത്തോട് വളരെ അടുത്തുനിൽക്കുന്നു. ഞങ്ങളുടെ ഇതിഹാസ യാത്രയുടെ ഭാഗമാകാൻ നിങ്ങളെ എല്ലാവരെയും ഞാൻ ആത്മാർത്ഥമായി സ്വാഗതം ചെയ്യുന്നു' എന്നാണ് മോഹൻലാലിന്റെ പോസ്റ്റ്. കൂടെ അനൂപ് മേനോൻ അടക്കമുള്ളവരെ ചേർത്ത് പിടിച്ചു നിൽക്കുന്ന ഒരു ഫോട്ടോയുമുണ്ട്.




  2008 ൽ പകൽ നക്ഷത്രങ്ങൾ എന്ന ചിത്രത്തിന് വേണ്ടി തിരക്കഥ എഴുതിയത് അനൂപ് മേനോൻ ഈ രംഗത്തേക്ക് വന്നത്. ചിത്രത്തിലെ അഭിനയത്തിന് മോഹൻലാലിന് മാതൃഭൂമിയുടെ മികച്ച നടനുള്ള ക്രിട്ടിക് പുരസ്‌കാരം ലഭിച്ചിരുന്നു. മലയാള സിനിമയ്ക്ക് ഒരു കാലഘട്ടത്തിന്റെ ന്യൂ ജെനറേഷൻ ട്രെന്റ് കൊണ്ടുവന്ന കോക്ടെയിൽ, ബ്യൂട്ടിഫുൾ, ടിൻവാൻഡ്രം ലോഡ്ജ് പോലുള്ള സിനിമകളുടെ എഴുത്തുകാരനും അനൂപ് മേനോൻ തന്നെയാണ്.

Find out more: