എന്റെ ഹൃദയത്തോട് അടുത്ത് നിൽക്കുന്നവൾ ഭാവന; മഞ്ജു വാര്യർ! ഭാവനയെക്കുറിച്ച് പലവട്ടം മഞ്ജു വാചാല ആയിട്ടുമുണ്ട്. എന്റെ ഹൃദയത്തോട് ചേർന്നിരിക്കുന്ന വ്യക്തിയാണ് ഭാവന. എന്റെ ജീവിതത്തിൽ എനിക്കേറെ പ്രിയപ്പെട്ടയാളാണ്. അതിജീവനത്തിന്റെയോ ഒരു സ്ത്രീയുടെ കരുത്തിന്റെയോ കാര്യം പറയുമ്പോൾ ഏറ്റവും ഉത്തമമായ മാതൃകയാണ് ഭാവന എന്നൊരിക്കൽ മഞ്ജു പറഞ്ഞിരുന്നു. ഇതേ വാക്കുകൾ തന്നെയാണ് മഞ്ജു വീണ്ടും ഇപ്പോൾ പറയുന്നത്. ഇരുവരും ഒരുമിച്ചു പൊതുവേദിയിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് വാചാലരായത്. എന്റെ ഹൃദയത്തോട് അടുത്ത് നിൽക്കുന്നവൾ ഭാവന എന്നാണ് മഞ്ജു പറയുന്നത്. ഏതുപ്രതിസന്ധിയിലും ഒപ്പം നിൽക്കുന്ന സുഹൃത്തുക്കൾ ആണ് മഞ്ജുവാര്യരും ഭാവനയും. സിനിമയുടെ കാര്യങ്ങളിൽ മാത്രമല്ല ജീവിതത്തിലും പ്രതിസന്ധി ഘട്ടങ്ങളിൽ അന്യോന്യം ചേർത്തുപിടിച്ചവരാണ് ഇരുവരും.





പതിനാറാം വയസ്സിൽ ആണ് ഭാവനയുടെ ചലച്ചിത്രാഭിനയത്തിൻറെ തുടക്കം. താരതമ്യേനെ സാമ്പത്തികവിജയം നേടിയ ഈ ചിത്രത്തിനുശേഷം ഭാവനക്ക് ഏറെ അവസരങ്ങൾ മലയാളത്തിൽ കിട്ടി. മലയാളത്തിലെ ഒട്ടു മിക്ക മുൻ നിര നായകന്മാരുടെ കൂടെയും ഭാവന അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, ജയറാം, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, ജയസൂര്യ എന്നിവർക്കൊപ്പം നിരവധി സിനിമകളിൽ നിറഞ്ഞു നിന്നു. കന്നഡ സിനിമ നിർമ്മാതാവായ നവീനും ഭാവനയുമായുള്ള വിവാഹം 2018 ജനുവരി 23 നായിരുന്നു. പിന്നീടാണ് മലയാളത്തിൽ നിന്നും ഇടവേള എടുത്തിരുന്നത്. പണ്ട് തൊട്ടേ ഞാൻ സ്‌കൂളിൽ പഠിക്കുമ്പോൾ മുതലേ മഞ്ജു ചേച്ചിയുടെ വലിയ ഫാൻ ആയിരുന്നു ഞാൻ. അതുകഴിഞ്ഞു ഞങ്ങൾ ഒരുപാട് അടുത്ത നല്ല കൂട്ടുകാരായി. ഇത്രയും കാലത്തിനു ശേഷം ഒരു ഇവന്റിന് വരുന്നത് ഇതാദ്യം ആണ്. ശരിക്കും അതിനു നന്ദി നൂഹ ചേച്ചിയോട് ആണ്- ഭാവന പറയുന്നു.




മഞ്ജുവിന്റെ സംസാരത്തിനു ശേഷം പിന്നീട് വേദിയിൽ സംസാരിക്കുന്നത് ഭാവന ആയിരുന്നു. ഞാൻ ഈ ഉദ്‌ഘാടനത്തിന് വരുന്നു എന്ന് പോസ്റ്റ് ഇട്ടപ്പോൾ തന്നെ എന്നെയും മഞ്ജു ചേച്ചിയെയും കാണാൻ വരുന്നുണ്ട് എന്ന് വിചാരിച്ചു. മഞ്ജു ചേച്ചിയുടെ ഒപ്പം ഒരു പ്രോഗ്രാമിൽ പങ്കെടുക്കുന്നത് ഇത് ആദ്യമാണ്. അതുകൊണ്ടുതന്നെ ഈ പര്യാപടി എനിക്ക് വളരെ വളരേ സ്‌പെഷ്യൽ ആണ്.പല കാര്യങ്ങളിലും നമുക്ക് മാതൃകയാക്കാവുന്ന,നമ്മുടെ ഈ വിധത്തിൽ പ്രചോദനം തന്നിട്ടുള്ള വളരെ മനോഹരിയായ സ്ത്രീയാണ് ഭാവന. സ്നേഹവും ആരാധനയും ബഹുമാനവും ഒക്കെ എന്റെ മനസ്സിലുള്ള കുട്ടിയാണ് അവൾ. അവൾക്ക് ഒപ്പം ഈ വേദി പങ്കിടാൻ സാധിച്ചതിൽ സന്തോഷം- മഞ്ജു പറയുന്നു.




സ്ത്രീകൾ ജീവിതത്തിൽ വിജയിക്കുന്നത് കാണുമ്പൊൾ സന്തോഷമാണ്. ഈ ചടങ്ങിന്റെ ഭാഗമായി വരാൻ കഴിഞ്ഞത് സന്തോഷമാണ്. ശക്തരായ സ്ത്രീകളുടെ ഉയർച്ചയിൽ ഭാഗമാകുന്നത് വളരെയധികം സന്തോഷമാണ്. പ്രത്യേകിച്ചും ഈ വേദി പങ്കിടുന്നത് എന്റെ ഹൃദയത്തോട് അടുത്ത് നിൽക്കുന്ന ഭാവനക്ക് ഒപ്പം ആയതിൽ ആ സന്തോഷം ഇരട്ടിക്കുന്നു. എന്റെ ഹൃദയത്തോട് ഞാൻ ചേർത്തുനിർത്തിയിരിക്കുന്ന എന്റെ കൂട്ടുകാരിയാണ് ഭാവന.

Find out more: