സുഹാന വീണ്ടും ഗർഭിണിയോ: മറുപടിയുമായി ബഷീർ ബഷി! ബഷർ ബഷിയ്ക്കും രണ്ട് ഭാര്യമാർക്കും അതിൽ പിറന്ന മൂന്ന് മക്കൾക്കും സ്വന്തമായി യൂട്യൂബ് ചാനലുകളുണ്ട്. അതുലൂടെ കുടുംബത്തിലെ എല്ലാ വിശേഷങ്ങളും ആരാധകർ അറിയുകയും ചെയ്യുന്നുണ്ട്. പ്രധാനപ്പെട്ട വാർത്തകൾ പലപ്പോഴും വരുന്നത് ബഷിയുടെ യൂട്യൂബ് ചാനലിലൂടെ തന്നെയായിരിക്കും.
സുഹാന ഗർഭിണിയാണോ എന്നുള്ള ചോദ്യത്തിനുള്ള മറുപടിയാണ് ഇപ്പോൾ ഏറ്റവുമൊടുവിൽ പങ്കുവച്ച വീഡിയോ. കഴിഞ്ഞ ഒരു വീഡിയോയിൽ സുഹാനയുടെ വയർ നോക്കി ചിലർ കമന്റ് സെക്ഷനിൽ ചില സംശയങ്ങൾ പ്രകടിപ്പിച്ചിരുന്നു. നേരത്തെ ബഷി നെഗറ്റീവ് കമന്റിടുന്നവരെ ബ്ലോക്ക് ചെയ്ത് വച്ചിരുന്നെങ്കിലും, ഇപ്പോൾ എല്ലാം അൺബ്ലോക്ക് ചെയ്തു വച്ചരിയ്ക്കുകയാണ്. വീഡിയോ കാണുന്നവർക്ക എന്തും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട് എന്ന് പറഞ്ഞാണ് എല്ലാം അൺ ബ്ലോക്ക് ചെയ്തത്.
അതുകൊണ്ട് തന്നെ അനാവശ്യമായ ഒത്തിരി ചോദ്യങ്ങളും കമന്റുകളും ഇപ്പോൾ വീഡിയോയ്ക്ക് താഴെ വരാറുണ്ട്.യൂട്യൂബിൽ അത്രയധികം ആളുകൾ വിടാതെ പിന്തുടരുന്ന യൂട്യൂബ് ചാനലുകളാണ് ബഷീർ ബഷിയുടെയും കുടുംബത്തിന്റെയും. എന്തായാലും വലിയ വലിച്ചു നീട്ടലുകൾ ഒന്നുമില്ലാതെ, സബ്‌സ്‌ക്രൈബേഴ്‌സിനുള്ള മറുപടി തുടക്കം തന്നെ ബഷി മാറ്റുന്നുണ്ട്. തൻറെ മുടിയെ കുറിച്ച് നെഗറ്റീവ് കമൻറ് പറയുന്നവരോട്, ഒരു വ്യത്യസ്തത ഇഷ്ടപ്പെട്ട് ചെയ്തതാണ് ഇത് ഇഷ്ടപ്പെടുന്നവരും ഉണ്ട് എന്ന് ബഷി പറയുന്നു. അതിന് ശേഷം ഒരു ഡേ ഔട്ട് വീഡിയോ ആണ് പങ്കുവച്ചിരിയ്ക്കുന്നത്. പതിവ് പോലെ വീട്ടിലെ വിശേഷങ്ങളും യാത്രാ വിശേഷങ്ങളുമൊക്കെയാണ് പിന്നീട് വീഡിയോയിൽ പറയുന്നതും കാണിക്കുന്നതും. അങ്ങനയാണ് സുഹാന ഗർഭിണിയാണോ എന്ന ചോദ്യം കഴിഞ്ഞ വീഡിയോ കണ്ട പലരും ചോദിച്ചത്.
അതിന് ഇപ്പോൾ ബഷിയും ഭാര്യമാരും വ്യക്തമായ മറുപടി നൽകി. അല്ല ഗായിസ്, സുഹാന ഗർഭിണിയല്ല. അത് ഫുഡ് ബേബി ബംപ് ആയിരുന്നു. ഭക്ഷണം കഴിച്ച് വയറ് വയ്ക്കാനുള്ള സ്വാതന്ത്ര്യവും ഈ നാട്ടിൽ എനിക്കില്ലേ എന്നാണ് സുഹാനയുടെ ചോദ്യം. സുഹാന ഗർഭിണിയാണോ എന്ന് ചോദിച്ചുകൊണ്ടുള്ള തംപ്‌നെയിലാണ് വീഡിയോയ്ക്ക് താഴെ വന്നിരിക്കുന്നത്. കമന്റിൽ പലർക്കും അറിയേണ്ടത് ഇതൊക്കെ കാണുമ്പോഴുള്ള മഷുറയുടെ പ്രതികരണം എന്താണെന്നാണ്. സുഹാന ഗർഭിണിയല്ല, ആയിരുന്നെങ്കിൽ മഷുവിന്റെ മുഖത്ത് ഇത്രയും സന്തോഷം കാണില്ലായിരുന്നു എന്ന് പറയുന്നവരുമുണ്ട്.
സുഹാന ഗർഭിണിയാണോ എന്നുള്ള ചോദ്യത്തിനുള്ള മറുപടിയാണ് ഇപ്പോൾ ഏറ്റവുമൊടുവിൽ പങ്കുവച്ച വീഡിയോ. കഴിഞ്ഞ ഒരു വീഡിയോയിൽ സുഹാനയുടെ വയർ നോക്കി ചിലർ കമന്റ് സെക്ഷനിൽ ചില സംശയങ്ങൾ പ്രകടിപ്പിച്ചിരുന്നു. നേരത്തെ ബഷി നെഗറ്റീവ് കമന്റിടുന്നവരെ ബ്ലോക്ക് ചെയ്ത് വച്ചിരുന്നെങ്കിലും, ഇപ്പോൾ എല്ലാം അൺബ്ലോക്ക് ചെയ്തു വച്ചരിയ്ക്കുകയാണ്. വീഡിയോ കാണുന്നവർക്ക എന്തും പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട് എന്ന് പറഞ്ഞാണ് എല്ലാം അൺ ബ്ലോക്ക് ചെയ്തത്. അതുകൊണ്ട് തന്നെ അനാവശ്യമായ ഒത്തിരി ചോദ്യങ്ങളും കമന്റുകളും ഇപ്പോൾ വീഡിയോയ്ക്ക് താഴെ വരാറുണ്ട്.
Find out more: