മോഹൻലാൽ മരിച്ചു എന്നൊന്നും എനിക്ക് കാണേണ്ട; അവരുള്ളിടത്തോളം ഞാൻ സേഫാണ്, ജീജ സുരേന്ദ്രൻ! മോഹൻലാലിനും മമ്മൂട്ടിയ്ക്കും മുൻപും ശേഷവും പലരും വന്നു. അവർക്കൊപ്പം വന്നവരും ഉണ്ട്. എന്നാൽ ഒരു ഇന്റസ്ട്രിയെ താങ്ങി നിർത്തുന്ന രണ്ട് നെടുംതൂണുകളായി തങ്ങൾ മാറുമെന്ന് അവർ പോലും ഒരിക്കലും ചിന്തിച്ചിരുന്നില്ല. മോഹൻലാലും മമ്മൂട്ടിയും ഇല്ലാത്ത മലയാള സിനിമ ചിന്തിക്കാൻ പോലും പ്രയാസമാണ് എന്ന് നടി ജീജ സുരേന്ദ്രൻ പറയുന്നു
ഇനി മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും കാലം കഴിഞ്ഞാൽ മലയാള സിനിമയുടെ ഭാവി എന്താവും, ചേച്ചിയുടെ ധാരണ എന്താണ് എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു നടി. ആ കാലത്ത് ഞാനുണ്ടാവില്ല, അതുകൊണ്ട് എനിക്കതിനെ പറ്റി ചിന്തിക്കേണ്ട കാര്യവുമില്ല എന്ന് പറഞ്ഞുകൊണ്ടാണ് ജീജ സുരേന്ദ്രൻ അതിനോട് പ്രതികരിച്ചത്.
മോഹൻലാൽ, മമ്മൂട്ടി ആ രണ്ട് പേരുകൾ കഴിഞ്ഞിട്ടേ മലയാളികൾക്ക് മലയാള സിനിമയുള്ളൂ. സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത, സിനിമയോട് അടങ്ങാത്ത ആഗ്രഹമുള്ളവർ മാത്രമായിരുന്നു മമ്മൂട്ടിയും മോഹൻലാലും. പെട്ടന്ന് വന്നങ്ങ് നായകന്മാരായതല്ല, സൈഡ് റോളുകളിലൂടെ തുടങ്ങി, പരാജയങ്ങൾ നേരിട്ട്, അതിൽ നിന്ന് പഠിച്ച് പടുത്തുയർത്തിയതാണ് ഇന്ന് കാണുന്ന നിലയും വിലയും. അഭിനയത്തിന്റെ കാര്യത്തിൽ ആണെങ്കിലും വ്യക്തിത്വത്തിന്റെ കാര്യത്തിലാണെങ്കിലും മമ്മൂട്ടിയ്ക്കും മോഹൻലാലിനും പകരം വയ്ക്കാൻ മറ്റൊരു താരോദയം ഇന്ന് മലയാള സിനിമയിൽ ഉണ്ടായിട്ടില്ല. 70 കഴിഞ്ഞ മമ്മൂട്ടിയും 60 കഴിഞ്ഞ മോഹൻലാലും ഇന്നും നായക നിരയിൽ സജീവമാണ്, അവരില്ലാത്ത ഒരു കാലത്തെ കുറിച്ച് പ്രേക്ഷകരും ചിന്തിക്കുന്നതേയില്ല എന്നതാണ് വാസ്തവം.
എന്റെ കാലം കഴിഞ്ഞേ അവർ മരിക്കാവൂ എന്നാണ് എന്റെ പ്രാർത്ഥന. എനിക്കതൊന്നും കാണേണ്ട, മമ്മൂട്ടി മരിച്ചു, മോഹൻലാൽ മരിച്ചു എന്നൊന്നും എനിക്ക് കാണേണ്ട. അതുവരെ ഞാൻ സേഫാ. എന്ത് കാര്യത്തിനും അവരൊപ്പം നിൽക്കും എന്ന വിശ്വാസമുണ്ട്. അതിനപ്പുരം ഞാൻ ചിന്തിക്കുന്നതേയില്ല എന്നായിരുന്നു ജീജ സുരേന്ദ്രന്റെ മറുപടി.ഞാനും ഇത്രയും വയസ്സ് കഴിഞ്ഞ ആളല്ലേ. അതുകൊണ്ട് മോഹൻലാലും മമ്മൂട്ടിയും കഴിഞ്ഞാൽ ആര് ഭരിക്കും, എങ്ങനെ പോകും എന്നൊന്നും എനിക്ക് ചിന്തിക്കേണ്ട കാര്യമേയില്ല.
ഞാൻ എന്നുവരെയുണ്ടോ അന്ന് വരെ മമ്മൂട്ടിയും മോഹൻലാലും തീർച്ചയായിട്ടും ഉണ്ടാവും. അവരുടെ കൂടെ അമ്മയും ഉണ്ടാവും, അവിടെയും ഞാൻ ഉണ്ടാവും, അവിടെ ഞാൻ സേഫ് ആണ്.ഇനി മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും കാലം കഴിഞ്ഞാൽ മലയാള സിനിമയുടെ ഭാവി എന്താവും, ചേച്ചിയുടെ ധാരണ എന്താണ് എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു നടി. ആ കാലത്ത് ഞാനുണ്ടാവില്ല, അതുകൊണ്ട് എനിക്കതിനെ പറ്റി ചിന്തിക്കേണ്ട കാര്യവുമില്ല എന്ന് പറഞ്ഞുകൊണ്ടാണ് ജീജ സുരേന്ദ്രൻ അതിനോട് പ്രതികരിച്ചത്.
Find out more: