
ഞങ്ങളുടെ ജീവിതമാണ് എന്ന് കരുതി പേരന്റ്സിന്റെ വാക്കുകൾ പോലും ഞാൻ കേട്ടില്ല. ജീവിതത്തിൽ ഒരിക്കലും പിരിയാതെ ഇരിക്കാൻ എന്റെ എംഡി പഠനം പോലും വേണ്ടാന്ന് വച്ച ആളാണ് ഞാൻ - എലിസബത്ത് പറയുന്നു. കസ്തൂരി എന്ന സ്ത്രീ തനിക്ക് എതിരെ നടത്തിയ സൈബർ അറ്റാക്ക് കണ്ടപ്പോൾ മാനസികമായി തകർന്നു പോയി എന്നാണ് എലിസബത്തിനു പറയാൻ ഉള്ളത്. മാത്രമല്ല ഗതികെട്ടു പറഞ്ഞു പോയതാണ്. ഇതുകൊണ്ടാണ് ഞാൻ ഇത്രകാലം മിണ്ടാതെയിരുന്നത്. നല്ല ഭീഷണി നിലനിൽക്കുണ്ട്‌നായിരുന്നു. അയാൾ എങ്ങനെ പ്രതികരിക്കും എന്ന് കൃത്യമായി അറിയാം. ഒന്നു പറഞ്ഞു രണ്ടാമത്തേതിന് തോക്കു ചൂണ്ടുന്ന ഗുണ്ടകളെ ഇറക്കുന്ന ആളാണ്. ഒരിക്കൽ വീട്ടിൽ തന്നെ പൂട്ടി ഇട്ടു ഭക്ഷണം തരാതെ കിടത്തി.
ഭക്ഷണം കഴിക്കാൻ ഇല്ലാതെ ടാപ്പ് വാട്ടർ കുടിച്ചാണ് ഞാൻ ജീവൻ നിലനിർത്തിയത്. എനിക്ക് എത്രമാത്രം ഇഷ്ടായിരുന്നു എന്ന് അറിയോ! നിങ്ങൾ ഇനി എന്നെ കൊന്നാലും സാരമില്ല; ഞാൻ അത്രത്തോളം എത്തിക്കഴിഞ്ഞു. അത്രത്തോളം നാണം കെട്ട അവസ്ഥയിൽ ആണ് താൻ ഉള്ളതെന്നും ഡിപ്രെഷനും നാണക്കേടും സ്‌ട്രെസും കാരണം എന്ത് വന്നാലും താൻ അതിനെ നേരിടാൻ തയ്യാർ ആണെന്നും എലിസബത്ത് വ്യക്തമാക്കി. മാത്രമല്ല ജീവിതത്തിൽ ജയിലിൽ കിടക്കാൻ ഭയമില്ലെന്നും ആ വീട്ടിൽ നിന്നും അനുഭവിച്ചത് ജയിലിനേക്കാൾ മോശമായ അവസ്ഥ ആണെന്നും എലിസബത്ത് പറഞ്ഞതോടെ അവരെ പിന്തുണച്ചുകൊണ്ട് നിരവധി ആളുകൾ ആണ് രംഗത്ത് എത്തുന്നത്.
ബാലയുമായി ഉള്ള വിവാഹബന്ധത്തിൽ തനിക്ക് നേരിടേണ്ടി വന്നത് ക്രൂരമായ പീഡനങ്ങൾ ആയിരുന്നു എന്നാണ് എലിസബത്ത് പറയുന്നത്. ഇടക്ക് ആത്മഹത്യ ശ്രമവും നടത്തിയ തന്നെ രക്ഷിക്കാൻ ബാലയുടെ വീട്ടുകാർ ചെയ്തതിനെക്കുറിച്ചുമെല്ലാം എലിസബത്ത് തുറന്നു സംസാരിച്ചു. ഈ നാട്ടിൽ തോക്കും ഗുണ്ടകളും ആയി നടന്നാലും പണം ഉണ്ടെങ്കിൽ നിയമം അവരെ ഒന്നും ചെയ്യില്ല എന്ന് തനിക്ക് ബോധ്യം ആയെന്നും ഇതൊക്കെ പറഞ്ഞതിന്റെ പേരിൽ അദ്ദേഹം തനിക്ക് എതിരെ കേസ് കൊടുക്കട്ടെ എന്നും എലിസബത്ത് പറയുന്നു.