കളരിപ്പയറ്റ് ഗുസ്തി Taekwondo എന്നുവേണ്ട സകലകലകളും; നടൻ മോഹൻലാൽ ചില്ലറക്കാരനല്ല! കഴിഞ്ഞദിവസം മോദിജി നടത്തിയ പ്രതിവാര റേഡിയോ പരിപാടിയായ മാൻ കി ബാത്തിൽ ആയിരുന്നു ഇത് സംബന്ധിക്കുന്ന അറിയിപ്പ് അദ്ദേഹം നടത്തിയത്. അമിതവണ്ണത്തിനെതിരായ പ്രചരണങ്ങൾക്ക് തുടക്കം കുറിക്കുമെന്നാണ് അദ്ദേഹം അറിയിച്ചതും രാഷ്ട്രീയ-സാംസ്‌കാരിക മേഖലകളിൽ നിന്നുള്ള പത്ത് പേരെയാണ് അദ്ദേഹം നോമിനേറ്റ് ചെയ്തത്. അതിൽ ഒരാൾ ആണ് നമ്മുടെ സ്വന്തം ലാലേട്ടൻ. പൊണ്ണത്തടിക്കെതിരായ പ്രചരണത്തിന് മോഹൻലാലിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി നാമനിർദ്ദേശം ചെയ്ത വാർത്തകൾ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.പൊണ്ണത്തടിയ്‌ക്കെതിരായ പ്രചരണത്തിന് ലാലേട്ടനോ അത് എങ്ങനെ ശരിയാകും എന്നായി ഒരുപറ്റം ആളുകൾ എന്നാൽ മെയ്വഴക്കം ഇത്രയും ഉള്ള ഒരു കലാകാരൻ സകല കലാ വല്ലഭൻ ആയ ലാലേട്ടനെ കുറിച്ച് അങ്ങനെ ഒരു സംശയമേ ആവശ്യമില്ല എന്നാണ് ആരാധകർ പറയുന്നത്.





അമിതവണ്ണത്തിന് എതിരായ പോരാട്ടം ശക്തിപ്പെടുത്താൻ അദ്ദേഹത്തോളം യോഗ്യത മറ്റാർക്കുണ്ട് എന്നും ലാലേട്ടൻ ഫാൻസ്‌ചോദിക്കുന്നു. നിരവധി അഭിപ്രായങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ഒടിയന് വേണ്ടി രൂപമാറ്റങ്ങൾ നടത്തിയ മോഹൻലാൽ പിന്നീട് തന്റെ ശരീരം കാത്തു സൂക്ഷിക്കുന്നതിൽ ഏറെ ശ്രദ്ധ പുലർത്തുന്നുതും മലയാളികൾ കണ്ടതാണ്. ഡിഗ്രിക്ക് ശേഷം റെസ്ലിങിൽ നിരവധി അംഗീകാരങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്. തിരുവനന്തപുരത്തെ വഞ്ചിയൂരിലുള്ള വീരകേരള ജിംഖാനയിൽ നിന്ന് സംസ്ഥാന ഗുസ്തി മത്സരത്തിൽ അദ്ദേഹം പങ്കെടുത്തു. ഈ വിഭാഗത്തിൽ അദ്ദേഹം ഒന്നാം സമ്മാനവും നേടി. ഇനിയും കണക്കുകൾ എടുത്താൽ ഈ 64 കാരൻ നേടിയത് ചെറിയ നേട്ടങ്ങൾ അല്ലെന്ന് വിമർശകർക്ക് മനസിലാകും. 




Taekwondo എന്ന് വേണ്ട ലാലേട്ടന്റെ കൈയ്യിൽ ഇല്ലാത്ത മാജിക്കുകൾ കുറവാണ്. ഇടക്ക് മാജിക്കും പഠിച്ച ലാലേട്ടൻ മജീഷ്യൻ കൂടിയാണ്. മാത്രമല്ല 1977 മുതൽ 1978 വരെ മോഹൻലാൽ കേരളത്തിലെ സംസ്ഥാന ഗുസ്തി ചാമ്പ്യനായിരുന്നു. ന്യൂഡൽഹിയിൽ നടന്ന ദേശീയ ചാമ്പ്യൻഷിപ്പിലേക്കും അദ്ദേഹത്തെ തിരഞ്ഞെടുത്തിരുന്നു. 2012 ൽ വേൾഡ് തായ്‌ക്വോണ്ടോ ഹെഡ്‍ക്വർട്ടേഴ്‌സ് മോഹൻലാലിന് 'ബ്ലാക്ക് ബെൽറ്റ്' ബഹുമതി നൽകി ആദരിച്ചിരുന്നു. കഥാപാത്രത്തിന് അനുസരിച്ചു യോഗാമുറകളും കളരിയും, ആയോധനകലകളും, ഗുസ്തിയും എല്ലാം ലാലേട്ടൻ സ്വായത്തമാക്കി. യോഗമുറകൾ ചെയ്യുമ്പോൾ ഒരു പതിനെട്ടുകാരന്റെ ചുറു ചുറു ചുറുക്കാണ് അദ്ദേഹത്തിന്.

Find out more: