നെഞ്ചിൽ കൊത്തിവെച്ചതല്ലേ ആ രൂപം; വീഡിയോയ്ക്ക് കമന്റുമായി സുമിത്ത്! ടിക് ടോക്ക് വീഡിയോയിലൂടെയായി അഭിനയവും ഡാൻസുമൊക്കെ ഇഷ്ടമാണെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു. ഏതെങ്കിലും സംവിധായകൻ ഇത് കാണുകയാണെങ്കിൽ അവസരം തന്നാൽ സ്വീകരിക്കുമെന്ന് രണ്ടാളും വ്യക്തമാക്കിയിരുന്നു. മഴവിൽ മനോരമയിലെ ഷോയ്ക്ക് ശേഷമായി സീ കേരളത്തിലും ഇരുവരും ഒന്നിച്ചായിരുന്നു മത്സരിച്ചിരുന്നത്. പ്രൊഫഷനിലെ വിശേഷങ്ങളെല്ലാം ഇരുവരും സോഷ്യൽമീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഒന്നിച്ചുള്ള പോസ്റ്റുകളൊന്നും കാണാതെ വന്നതോടെയായിരുന്നു ഇരുവരും വേർപിരിഞ്ഞോ എന്ന തരത്തിലുള്ള ചർച്ചകൾ തുടങ്ങിയത്. സുമിത്ത് എവിടെയെന്ന ചോദ്യങ്ങൾ ആവർത്തിച്ചപ്പോൾ സുമിത്തേട്ടൻ കൊടുങ്ങല്ലൂരിലാണെന്നായിരുന്നു ഹിമ പറഞ്ഞത്. വേർപിരിയൽ ചർച്ചകൾ സജീവമായപ്പോഴും ഇരുവരും അതേക്കുറിച്ച് പ്രതികരിച്ചിരുന്നില്ല.
എന്നാണ് ഒന്നിച്ച് വരുന്നതെന്നായിരുന്നു ആരാധകർ ചോദിച്ചിരുന്നത്. അതിനിടയിലായിരുന്നു ഹിമ പേര് പരിഷ്‌കരിച്ചത്. ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരാണ് ഹിമയും സുമിത്തും. റിയാലിറ്റി ഷോയിലൂടെയായി ശ്രദ്ധിക്കപ്പെട്ടവരാണ് ഇരുവരും. അമ്മൂട്ടൻ അടിപൊളിയാക്കിയെന്നായിരുന്നു എല്ലാവരും പറഞ്ഞത്. ഹിമയെ അമ്മൂട്ടനെന്നാണ് സുമിത്ത് വിളിക്കുന്നത്. ആ വിളി പ്രേക്ഷകരും ഏറ്റെടുക്കുകയായിരുന്നു. തുടക്കത്തിൽ പാചകമൊന്നും അറിയില്ലായിരുന്നു ഹിമയ്ക്ക്. പക്വതക്കുറവുമുണ്ടായിരുന്നു. ഒന്നിച്ച് ജീവിച്ച് തുടങ്ങിയതോടെയാണ് അതിലൊക്കെ മാറ്റം വന്നതെന്ന് സുമിത്ത് വ്യക്തമാക്കിയിരുന്നു. ഗൾഫിലെ ജോലി ഉപേക്ഷിച്ചായിരുന്നു സുമിത്ത് സിനിമയുടെ പുറകെ സഞ്ചരിച്ചത്. ആ തീരുമാനത്തിന് ഹിമയുടെ പിന്തുണയുമുണ്ടായിരുന്നു.
കളിയാട്ടമെന്ന ചിത്രത്തിലെ വണ്ണാത്തിപ്പുഴയുടെ തീരത്ത് എന്ന ഗാനത്തിന്റെ റീൽസ് വീഡിയോ കഴിഞ്ഞ ദിവസം ഹിമ പങ്കുവെച്ചിരുന്നു. ഈ പ്രണയ ദിനത്തിൽ താമരക്ക് വേണ്ടി, താമര ആരെക്കാളും അവനെ മാത്രമേ സ്‌നേഹിച്ചിരുന്നുള്ളൂ. താമര എന്നും അവന്റെ ആയിരുന്നു. അത്രമാത്രം താമര അവനിൽ അവൻ പോലും അറിയാതെ പ്രണയത്തിൻരെ വളയത്തിൽ അകപ്പെട്ടിരുന്നു എന്നായിരുന്നു വീഡിയോയുടെ ക്യാപ്ഷൻ. സെറ്റും മുണ്ടും അണിഞ്ഞ് തനിനാടൻ ലുക്കിലുള്ള ഹിമയെയാണ് വീഡിയോയിൽ കാണുന്നത്. വീഡിയോയുടെ താഴെയായി സ്‌നേഹം അറിയിച്ച് സുമിത്തും എത്തിയിരുന്നു.ഹിമ സുമിത്തിൽ നിന്നും ഹിമ എം ലേക്ക് മാറിയതോടെ വേർപിരിയൽ ചർച്ച വീണ്ടും സജീവമാവുകയായിരുന്നു.
എന്നാൽ ഇരുവരും അതേക്കുറിച്ച് പ്രതികരിച്ചിരുന്നില്ല. ഇൻസ്റ്റഗ്രാമിൽ പരസ്പരം ഫോളോ ചെയ്യുന്നുണ്ട് രണ്ടാളും. അതുപോലെ തന്നെ പോസ്റ്റുകളെല്ലാം ലൈക്ക് ചെയ്യുന്നുമുണ്ട്. പ്രണയ ദിനത്തിൽ കൈയ്യിൽ പൂക്കളുമായി നിൽക്കുന്ന ചിത്രങ്ങളായിരുന്നു സുമിത്ത് പങ്കുവെച്ചത്. നിങ്ങളുടെ പ്രണയിനി എവിടെ, കാണാനേയില്ലല്ലോ എന്നായിരുന്നു കമന്റുകൾ.
Find out more: