സെലിബ്രിറ്റിയായുള്ള ജീവിതത്തെ കുറിച്ച് അനശ്വര രാജൻ! ഓസ്ലർ, ഗുരുവായൂർ അമ്പല നടയിൽ, നേര് തുടങ്ങിയ 2024 ലെ വിജയങ്ങളുടെ തുടർച്ചയായി, 2025 ലേക്ക് എത്തുമ്പോഴും രേഖാ ചിത്രം, പൈങ്കിളി തുടങ്ങി ഹിറ്റുകൾ അനശ്വര ആസ്വദിയ്ക്കുന്നു. സിനിമ തിരക്കുകളും ഈ സെലിബ്രേറ്റി ജീവിതവും താൻ ആസ്വദിക്കുന്നു എന്ന് അനശ്വര രാജൻ പറയുന്നു. ദ ഹിന്ദുവിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. സെലിബ്രേറ്റിയായുള്ള ജീവിതം കഷ്ടമാണോ എന്നായിരുന്നു ചോദ്യം. അത്ര കഷ്ടമുള്ളതാണ് എന്ന് പറയാൻ എനിക്ക് സാധിക്കില്ല. അത് ശീലമാകാൻ എനിക്ക് അല്പം പ്രയാസമായിരുന്നു. കാരണം ഞാനൊരു വില്ലേജിൽ നിന്ന് വന്ന പെൺകുട്ടിയാണ്, തുടക്കത്തിൽ ഈ പ്രശസ്തി എങ്ങനെ ഹാന്റിൽ ചെയ്യണം എന്നെനിക്ക് അറിയില്ലായിരുന്നു.





അത് കാരണം ജാഡയാണ് എന്ന് പലരും പറഞ്ഞു.നിലവിൽ മലയാള സിനിമയുടെ ഹിറ്റ് നായികയായി മാറിക്കൊണ്ടിരിക്കുകയാണ് അനശ്വര രാജൻ. തൊടുന്നതെല്ലാം ഹിറ്റ് എന്ന് പറയുന്ന രീതിയിലേക്കാണ് അനശ്വരയുടെ വിജയം. മാധ്യമങ്ങളും ക്യാമറകളും എപ്പോഴും നമ്മളെ നിരീക്ഷിക്കുന്നതിൽ ഒരു പ്രശ്‌നം മാത്രമേ തനിക്കുള്ളൂ എന്നും ചോദ്യങ്ങൾക്ക് മറുപടിയായി അനശ്വര രാജൻ പറയുന്നുണ്ട്. എല്ലാ മാധ്യമങ്ങളും ഇല്ല, ചില മാധ്യമങ്ങൾ തെറ്റായ ആംഗിളിൽ നിന്ന് ഫോട്ടോ എടുക്കുന്നതും, അത് മോശമായി പ്രദർശിപ്പിക്കുന്നതിലും മാത്രമാണ് പ്രശ്‌നം. അല്ലാതെ മാധ്യമങ്ങളും സോഷ്യൽ മീഡിയകളും എന്നെ സംബന്ധിച്ച് വളരെ അധികം ഗുണം ചെയ്യുന്നുണ്ട്. സിനിമ പ്രമോഷന് വേണ്ടിയാണെങ്കിലും, ആളുകളുമായി കമ്യൂണിക്കേറ്റ് ചെയ്യാനാണെങ്കിലും മാധ്യമങ്ങൾ നമ്മളെ സഹായിക്കുന്നു എന്നേ ചിന്തിക്കുന്നുള്ളൂ- അനശ്വര രാജൻ പറഞ്ഞു.




 സെലിബ്രേറ്റ് ചെയ്യപ്പെടുന്നു എന്നതിലപ്പുറം, ഒരു അഭിനേത്രിയായി ജീവിക്കാൻ കഴിയുന്നു എന്നത് ഞാൻ ഇഷ്ടപ്പെടുന്നു. എന്നെ ആളുകൾ തിരിച്ചറിയുന്നതും, ഇഷ്ടപ്പെടുന്നതും, ആളുകൾ അടുത്ത് വന്ന് ഫോട്ടോ എടുക്കുന്നതും എല്ലാം ഞാൻ ഇഷ്ടപ്പെടുന്നു.സിനിമയിലേക്ക് വന്നപ്പോൾ എനിക്ക് ഭയങ്കര ആകാംക്ഷയും കൗതുകവും ഒക്കെയായിരുന്നു. എല്ലാവരും എന്നെ തിരിച്ചറിയുന്നു, എനിക്ക് അറ്റൻഷൻ കിട്ടുന്നു എന്നതൊക്കെ ജീവിതത്തിലെ പുതിയ അനുഭവമായിരുന്നു. അതിനോട് പൊരുത്തപ്പെടാൻ സമയമെടുത്തു. സെലിബ്രേറ്റി ജീവിതം കഷ്ടമായിരുന്നു എന്നതല്ല, അതിനെ ഉൾക്കൊള്ളാൽ അല്പം പ്രയാസമായിരുന്നു. പക്ഷേ ഇപ്പോൾ ഞാൻ അത് ശരിക്കും ആസ്വദിയ്ക്കുന്നുണ്ട്.

Find out more: