വെഞ്ഞാറമൂട് കൂട്ടക്കൊല; അഫ്‌സാന്റെ മരണവിവരമറിഞ്ഞ് പൊട്ടിക്കരഞ്ഞ് മാതാവ് ഷെമി! തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് ഭർത്താവ് അബുദുൽ റഹീമിൻ്റെ സാന്നിധ്യത്തിൽ ബന്ധുക്കളാണ് ഷെമിയെ വിവരമറിയിച്ചത്. 'എൻ്റെ മകൻ പോയി അല്ലേ' എന്നായിരുന്നു ഷെമിയുടെ പ്രതികരണം. അഫ്സാൻ്റെ മരണവിവരമറിഞ്ഞ് ഷെമി കിടക്കയിൽ പൊട്ടിക്കരഞ്ഞു. ഇളയമകൻ അഫ്സാൻ എവിടെയാണെന്ന് ഷെമി കഴിഞ്ഞ ദിവസങ്ങളിൽ ബന്ധുക്കളോട് അന്വേഷിച്ചിരുന്നു. കാണാനെത്തുന്ന ബന്ധുക്കളോടും ഡോക്ടർമാരോടും ഇക്കാര്യം തിരക്കിയിരുന്നു. എന്നാൽ ആരോഗ്യനില മോശമായതിനാൽ കുട്ടിയുടെ മരണവിവരം അറിയിച്ചിരുന്നില്ല. പരിക്കേറ്റ അഫ്സാൻ ചികിത്സയിലാണെന്നാണ് ഷെമിയെ അറിയിച്ചിരുന്നത്. മകൻ്റെ ആക്രമണത്തിൽ തലയിൽ ഗുരുതരമായി പരിക്കേറ്റ ഷെമി ചികിത്സയിൽ തുടരുകയാണ്. താൽപ്പതോളം സ്റ്റിച്ചാണ് ഷെമിയുടെ തലയിലുള്ളത്. 





പതിനാലുകാരനായ അഫ്സാൻ്റെ മരണവിവരം ഷെമിയെ അറിയിക്കുമ്പോൽ ബന്ധുക്കൾക്കൊപ്പം സൈക്യാട്രി വിഭാഗം ഡോക്ടർമാർ ഒപ്പമുണ്ടായിരുന്നു. മറ്റ് മരണവിവരങ്ങൾ കുട്ടിയെ അറിയിക്കാനുള്ള മാനസികാവസ്ഥയിലല്ല ഷെമി ഉള്ളതെന്ന് ഡോക്ടർമാർ പറഞ്ഞു. അഫാൻ അനുജനെ കൊലപ്പെടുത്തിയ വിവരം മാതാവ് ഷെമി അറിഞ്ഞിരുന്നില്ല. ആരോഗ്യനിലയിൽ നേരിയ പുരോഗതി ഉണ്ടായതോടെയാണ് ഷെമിയെ ഇളയമകൻ്റെ മരണവിവരം അറിയിച്ചത്. കഴിഞ്ഞ മാസമാണ് റഹീം - ഷെമി ദമ്പതിമാരുടെ മൂത്തമകനായ അഫാൻ (23) സ്വന്തം കുടുംബത്തിലെ നാലുപേരെയും പെൺസുഹൃത്തിനെയും തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. മുത്തശ്ശി സൽമാ ബീവി (95), സഹോദരൻ അഫ്‌സാൻ (14), പിതൃസഹോദരൻ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ ഷാഹിദ, പെൺസുഹൃത്ത് ഫർസാന എന്നിവരെയാണ് അഫാൻ കൊലപ്പെടുത്തിയത്.





നാടിനെ നടുക്കിയ കൂട്ട കൊലപാതകത്തിൽ അറസ്റ്റിലായ അഫാനെ വ്യാഴാഴ്ച പോലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. സാമ്പത്തികബാധ്യതയും കടം വീട്ടാൻ കഴിയാതിരുന്നതും ബന്ധുക്കൾ സഹായിക്കാതിരുന്നതുമാണ് കൂട്ടക്കൊലയ്ക്ക് കാരണമായതെന്നായിരുന്നു അഫാൻ്റെ മൊഴി. കേസിൽ പോലീസിൻ്റെ വിശദമായ അന്വേഷണം തുടരുകയാണ്.പതിനാലുകാരനായ അഫ്സാൻ്റെ മരണവിവരം ഷെമിയെ അറിയിക്കുമ്പോൽ ബന്ധുക്കൾക്കൊപ്പം സൈക്യാട്രി വിഭാഗം ഡോക്ടർമാർ ഒപ്പമുണ്ടായിരുന്നു. മറ്റ് മരണവിവരങ്ങൾ കുട്ടിയെ അറിയിക്കാനുള്ള മാനസികാവസ്ഥയിലല്ല ഷെമി ഉള്ളതെന്ന് ഡോക്ടർമാർ പറഞ്ഞു. അഫാൻ അനുജനെ കൊലപ്പെടുത്തിയ വിവരം മാതാവ് ഷെമി അറിഞ്ഞിരുന്നില്ല. ആരോഗ്യനിലയിൽ നേരിയ പുരോഗതി ഉണ്ടായതോടെയാണ് ഷെമിയെ ഇളയമകൻ്റെ മരണവിവരം അറിയിച്ചത്.





മകൻ്റെ ആക്രമണത്തിൽ തലയിൽ ഗുരുതരമായി പരിക്കേറ്റ ഷെമി ചികിത്സയിൽ തുടരുകയാണ്. താൽപ്പതോളം സ്റ്റിച്ചാണ് ഷെമിയുടെ തലയിലുള്ളത്. പതിനാലുകാരനായ അഫ്സാൻ്റെ മരണവിവരം ഷെമിയെ അറിയിക്കുമ്പോൽ ബന്ധുക്കൾക്കൊപ്പം സൈക്യാട്രി വിഭാഗം ഡോക്ടർമാർ ഒപ്പമുണ്ടായിരുന്നു. മറ്റ് മരണവിവരങ്ങൾ കുട്ടിയെ അറിയിക്കാനുള്ള മാനസികാവസ്ഥയിലല്ല ഷെമി ഉള്ളതെന്ന് ഡോക്ടർമാർ പറഞ്ഞു. അഫാൻ അനുജനെ കൊലപ്പെടുത്തിയ വിവരം മാതാവ് ഷെമി അറിഞ്ഞിരുന്നില്ല. ആരോഗ്യനിലയിൽ നേരിയ പുരോഗതി ഉണ്ടായതോടെയാണ് ഷെമിയെ ഇളയമകൻ്റെ മരണവിവരം അറിയിച്ചത്. കഴിഞ്ഞ മാസമാണ് റഹീം - ഷെമി ദമ്പതിമാരുടെ മൂത്തമകനായ അഫാൻ (23) സ്വന്തം കുടുംബത്തിലെ നാലുപേരെയും പെൺസുഹൃത്തിനെയും തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. മുത്തശ്ശി സൽമാ ബീവി (95), സഹോദരൻ അഫ്‌സാൻ (14), പിതൃസഹോദരൻ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ ഷാഹിദ, പെൺസുഹൃത്ത് ഫർസാന എന്നിവരെയാണ് അഫാൻ കൊലപ്പെടുത്തിയത്. 

Find out more: