47 വയസ്സ്, ഇതിൽ കൂടുതൽ എനിക്കെന്ത് വേണം എന്ന് നടി ജ്യോതിക! സിനിമയിലേക്കെത്തി, അത് കഴിഞ്ഞ് വിവാഹം, 28 വയസ്സിനുള്ളിൽ അമ്മയും ആയി. കുടുംബ ജീവിതത്തിന് വേണ്ടി സിനിമയിൽ നിന്ന് ബ്രേക്ക് എടുത്തു. മക്കൾ സ്വന്തം കാര്യം നോക്കാം എന്ന നിലയിലേക്ക് വളർന്നപ്പോൾ, ഭർത്താവിന്റെ പിന്തുണയോടെ സിനിമയിലേക്ക് മടക്കം.
 2015 ൽ ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിന്റെ റീമേക്ക് ആയ 36 വയതിനിലെ എന്ന ചിത്രത്തിലൂടെയാണ് ജ്യോതിക തിരിച്ചെത്തിയത്. അതിന് കാരണവും സൂര്യ തന്നെയാണ്. സൂര്യയുടെ 2ഡി എന്റർടൈൻമെന്റ് ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കുകയും, ജ്യോതികയോട് ഈ സിനിമ കാണാൻ സൂര്യ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നുവത്രെ. ഫുൾ സപ്പോർട്ട് നൽകി ജ്യോതികയെ തിരിച്ചുകൊണ്ടുവന്നു.






വിവാഹ ജീവിതവും സിനിമ ജീവിതവും ഒരുപോലെ വിജയകരമായി കൊണ്ടു പോകുന്ന നടിയാണ് ജ്യോതിക. ജീവിതത്തിൽ എല്ലാം അതാത് പ്രായത്തിൽ തന്നെ സംഭവിക്കണം എന്ന കാര്യത്തിൽ തനിക്ക് നിർബന്ധം ഉണ്ടായിരുന്നു എന്ന് ജ്യോതിക നേരത്തെ പറഞ്ഞിട്ടുണ്ട്. ഇത് കണ്ടുകൊണ്ടാണ് ഇന്ന് രാവിലെ ഉണർന്നത്. എത്ര അർത്ഥവത്തായ രണ്ട് വർഷമായിരുന്നു ഇത്. ഒരു അഭിനേത്രിയ്ക്ക് ഇതിൽ കൂടുതൽ ഒന്നും ആവശ്യപ്പെടാനില്ല' എന്നാണ് ആ പോസ്റ്റ് ഷെയർ ചെയ്തുകൊണ്ട് ജ്യോതിക ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഒരു നടി എന്ന നിലയിൽ ജ്യോതികയെ വളർത്തിയത് തമിഴ് സിനിമയാണ്, എന്നാൽ ജ്യോതിക പങ്കുവച്ച ഈ ലിസ്റ്റിൽ ഒരു തമിഴ് സിനിമ പോലും ഇല്ല എന്നതാണ് തമിഴ് ആരാധകരെ നിരാശരാക്കുന്നത്.നാൽപതുകളിൽ നിൽക്കുന്ന ഒരു സ്ത്രീ'- എന്ന് പറഞ്ഞ് ഈ രണ്ട് വർഷം ജ്യോതിക ചെയ്ത കാതൽ ദ കോർ മുതൽ ഇപ്പോൾ റിലീസ് ആയ ഡബ്ബ കാർട്ടൽ വരെയുള്ള സിനിമകളുടെ പോസ്റ്ററുകൾ ചെയ്ത ഒരു പോസ്റ്റ് ആയിരുന്നു ആ കണി.





ഇതിൽ കൂടുതൽ ഒരു നടി എന്ന നിലയിൽ തനിക്കെന്ത് വേണം എന്നാണ് ജ്യോതിക ചോദിയ്ക്കുന്നത്.പക്ഷേ മറ്റ് ഭാഷകളിൽ ജ്യോതികയ്ക്ക് ലഭിച്ച സ്വീകരണം അതായിരുന്നില്ല. മലയാളത്തിൽ മമ്മൂട്ടിയ്‌ക്കൊപ്പം ചെയ്ത കാതൽ ദ കോർ എന്ന ചിത്രവും ബോളിവുഡിൽ അക്ഷയ് കുമാറിനൊപ്പം ചെയ്ത ശൈത്താനും എല്ലാം ശ്രദ്ധ നേടി. കഴിഞ്ഞ രണ്ട് വർഷം ജ്യോതികയെ സംബന്ധിച്ച് കരിയറിൽ ഏറ്റവും മികച്ച വർഷമായിരുന്നു. ഇന്ന് രാവിലെ ജ്യോതിക കണികണ്ടതും അതാണ്.പക്ഷേ തന്റെ തിരിച്ചുവരവ് തമിഴ് സിനിമ ട്രീറ്റ് ചെയ്ത രീതിയിൽ ജ്യോതികയ്ക്ക് വളരെ അധികം നിരാശയുണ്ടായിരുന്നു. സ്ത്രീപക്ഷ ചിത്രങ്ങളാണ് ജ്യോതിക ഏറ്റെടുത്ത് ചെയ്തത്. എന്നാൽ ഒരു മുൻനിര നടന്മാരും ജ്യോതികയ്‌ക്കൊപ്പം അഭിനയിക്കാൻ തയ്യാറായില്ല. 




എന്തൊക്കെ മാറ്റം സംഭവിച്ചു എന്ന് പറഞ്ഞാലും രണ്ട് കുട്ടികളുടെ അമ്മ എന്ന നിലയിലുള്ള കാഴ്ചപ്പാടിൽ മാറ്റം വരില്ല എന്നാണ് ജ്യോതിക പറഞ്ഞത്.2015 ൽ ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിന്റെ റീമേക്ക് ആയ 36 വയതിനിലെ എന്ന ചിത്രത്തിലൂടെയാണ് ജ്യോതിക തിരിച്ചെത്തിയത്. അതിന് കാരണവും സൂര്യ തന്നെയാണ്. സൂര്യയുടെ 2ഡി എന്റർടൈൻമെന്റ് ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കുകയും, ജ്യോതികയോട് ഈ സിനിമ കാണാൻ സൂര്യ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നുവത്രെ. ഫുൾ സപ്പോർട്ട് നൽകി ജ്യോതികയെ തിരിച്ചുകൊണ്ടുവന്നു.

Find out more: