ഇങ്ങനെയൊരു അവസരം തന്നതിന് ദൈവത്തിന് നന്ദി! ജീവിതം മാറ്റിമറിച്ച തീരുമാനത്തെക്കുറിച്ച് മീര നന്ദൻ! ലാൽ ജോസ് ചിത്രമായ മുല്ലയിലൂടെയായിരുന്നു ബിഗ് സ്‌ക്രീനിൽ സാന്നിധ്യം അറിയിച്ചത്. പുതുമുഖ നായികയെ തിരയുന്നതിനിടയിലാണ് ലാൽ ജോസിന് മുന്നിലേക്ക് മീര എത്തുന്നത്. പൂർണിമയായിരുന്നു മീരയോട് ഇങ്ങനെയൊരു അവസരത്തെക്കുറിച്ച് പറഞ്ഞത്. മാതാപിതാക്കളുടെ സമ്മതത്തോടെയായിരുന്നു അഭിനയിച്ച് തുടങ്ങിയത്. ദിലീപിന്റെ നായികയായുള്ള വരവിന് ശേഷം മികച്ച അവസരങ്ങളായിരുന്നു മീരയ്ക്ക് ലഭിച്ചത്. മലയാളം മാത്രമല്ല തമിഴിലും തെലുങ്കിലുമെല്ലാം മീര അഭിനയിച്ചിരുന്നു. അഭിനയ ജീവിതവുമായി മുന്നേറുന്നതിനിടയിലായിരുന്നു ബ്രേക്കെടുത്ത് റേഡിയോ ജോക്കിയാവാനായി തീരുമാനിച്ചത്. ദുബായിലേക്കുള്ള ഷിഫ്റ്റ് ജീവിതത്തിലെ തന്നെ വഴിത്തിരിവായി മാറുകയായിരുന്നു.





സിനിമയിൽ അഭിനയിച്ചിരുന്ന കാലത്ത് എപ്പോഴും അച്ഛനും അമ്മയും കൂടെയുണ്ടാവുമായിരുന്നു. സാമ്പത്തിക കാര്യങ്ങളെല്ലാം നോക്കുന്നത് അവരായിരുന്നു. ദുബായിലെത്തിയപ്പോഴാണ് ഒറ്റയ്ക്ക് കാര്യങ്ങൾ ചെയ്ത് ജീവിക്കാൻ പഠിച്ചത്.പരസ്യത്തിൽ മുഖം കാണിച്ചായിരുന്നു മീര നന്ദൻ തുടക്കം കുറിച്ചത്. ഐഡിയ സ്റ്റാർ സിംഗറിൽ മത്സരാർത്ഥിയായി പങ്കെടുക്കാനായിരുന്നു മീര എത്തിയത്. എന്നാൽ അവതാരക എന്ന ദൗത്യമായിരുന്നു മീരയ്ക്ക് ലഭിച്ചത്. അടുത്തിടെയായിരുന്നു മീര വിവാഹിതയായത്. മാട്രിമോണിയിലൂടെയായിരുന്നു ശ്രീജുവിന്റെ ആലോചന വന്നത്്. ലണ്ടനിൽ ചാർട്ടേഡ് അക്കൗണ്ടന്റായി ജോലി ചെയ്ത് വരികയാണ് ശ്രീജു. ഇടയ്ക്ക് മീരയെ കാണാനായി ദുബായിലേക്ക് ശ്രീജു എത്താറുണ്ട്. ഇനി ലണ്ടനിലേക്ക് ചേക്കേറേണ്ടി വരുമോ എന്ന ആശങ്ക തന്നെ അലട്ടിയിരുന്നതായി മീര പറഞ്ഞിരുന്നു.





ദുബായില് തുടരുന്നതില് പ്രശ്നമില്ലെന്ന് ശ്രീജു പറഞ്ഞതോടെയാണ് ആശങ്ക മാറിയതെന്നും നടി വ്യക്തമാക്കിയിരുന്നു. നമ്മൾ ചെയ്യുന്ന കാര്യം സന്തോഷത്തോടെയാവുമ്പോൾ പ്രത്യേകമായൊരു സമാധാനമാണ്. അതൊരു വലിയ അനുഗ്രഹമാണ്. എനിക്ക് ഇങ്ങനെയൊരു അവസരം തന്നതിന് ഞാൻ ദൈവത്തിന് നന്ദി പറയുന്നു. 2014 മുതലാണ് റേഡിയോ ജോക്കിയായി ജോലി ചെയ്ത് തുടങ്ങിയത്. എനിക്ക് റേഡിയോ ഇഷ്ടമുള്ളത് പോലെ നിങ്ങൾക്ക് എന്റെ ശബ്ദം കേൾക്കാൻ ഇഷ്ടമാണെന്ന് ഞാൻ കരുതുന്നു എന്നുമായിരുന്നു മീര കുറിച്ചത്.ശമ്പളം കിട്ടാതെ, വാടക പോലും കൊടുക്കാനാവാത്ത അവസ്ഥയിലൂടെ കടന്നുപോയിരുന്നു.




 എല്ലാം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരികെ പോന്നാലോ എന്ന് വരെ അന്ന് ചിന്തിച്ചിരുന്നു. പ്രതിസന്ധികളും സങ്കടങ്ങളുമൊക്കെയായിരുന്നുവെങ്കിലും മുന്നോട്ട് പോവാനായിരുന്നു തീരുമാനം. കറച്ച് സുഹൃത്തുക്കൾ കൂടെയുണ്ടായിരുന്നു അന്ന്. അങ്ങനെയാണ് മീര പുതിയ ജോലി കണ്ടെത്തിയതും പ്രതിസന്ധികളെ അതിജീവിച്ചതും. റേഡിയോ ജീവിതം 11ാം വർഷത്തിലേക്ക് കടന്നിരിക്കുകയാണ് ഇപ്പോൾ. അതേക്കുറിച്ച് പറഞ്ഞുള്ള മീരയുടെ പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോൾ.

Find out more: