അനിയന്റെ മരണവും, അനിയത്തിയുടെ ജനനവും; സിന്ധു കൃഷ്ണയുടെ മറക്കാനാവാത്ത അനുഭവം! ജീവിതത്തിൽ സംഭവിച്ചതും ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നതുമൊക്കെയായ കാര്യങ്ങൾ വളരെ രസകരമായി സിന്ധു കൃഷ്ണ തന്റെ ആരാധകരുമായി സംവദിക്കും. അത്തരം ഒരു മനോഹരമായ കഥയാണ് ഏറ്റവുമൊടുവിൽ പങ്കുവച്ച വീഡിയോയിൽ താരപത്‌നി സംസാരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു ക്യൂ ആന്റ് എ എയിൽ സിന്ധു കൃഷ്ണയ്ക്കും അനിയത്തി സിനിമയ്ക്കും എത്ര വയസ്സിന്റെ പ്രായ വ്യത്യാസം ഉണ്ട് എന്ന ചോദ്യത്തിനുള്ള മറുപടി പറയുകയായിരുന്നു സിന്ധു കൃഷ്ണ. മാർച്ച് 8 ന് ആണ് സിമിയുടെ ബർത്ത് ഡേ, ഇപ്പോൾ അവൾക്ക് 48 വയസ്സായി.തന്റെ കുടുംബ വിശേഷങ്ങൾ എല്ലാം യൂട്യൂബിലൂടെ പങ്കുവയ്ക്കുന്നതാണ് ഇപ്പോൾ നടൻ കൃഷ്ണ കുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണയുടെ ഏറ്റവും വലിയ എന്റർടൈൻമെന്റ്.
എന്നെ സംബന്ധിച്ച് ആ സമയത്ത് എനിക്ക് സ്വന്തമായി ജീവനുള്ള ഒരു കളിപ്പാട്ടം കിട്ടിയ സന്തോഷമായിരുന്നു. സിമിയെ ഓവറായി കെയർ ചെയ്യുന്ന സഹോദരിയായിരുന്നു ഞാൻ. അവൾ മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ ഞാൻ എട്ടാം ക്ലാസിലായിരുന്നു. അന്ന് അവളെ കുളിപ്പിക്കുന്നതും ഒരുക്കുന്നതും എല്ലാം ഞാൻ ത്‌ന്നെയായിരുന്നു. പെട്ടന്ന് അവളങ്ങ് നീളം വച്ചപ്പോൾ എനിക്ക് വല്ലാതെ ഈഗോ അടിച്ചിരുന്നു. പക്ഷേ പിന്നീട് ഞാനത് ആക്‌സപ്റ്റ് ചെയ്തു. 48 വർഷങ്ങൾക്ക് മുൻപ് ഞങ്ങളുടെ ജീവിതത്തിൽ സംഭവിച്ചതെല്ലാം എനിക്കിപ്പോഴും നല്ല ഓർമയുണ്ട്- സിന്ധു കൃഷ്ണ പറഞ്ഞു. സിമി ജനിച്ച ദിവസം എനിക്കിപ്പോഴും ഓർമയുണ്ട്.
ഞാൻ അന്ന് നഴ്‌സറിയിൽ പഠിക്കുകയായിരുന്നു. എന്റെ നഴ്‌സറിയുടെ തൊട്ടടുത്താണ് അമ്മ സിമിയെ പ്രസവിച്ച ആശുപത്രി. അന്ന് അച്ഛൻ സ്റ്റേറ്റ്‌സിലാണ്. ഞാനും അമ്മയും അപ്പച്ചിയുമാണ് ഉണ്ടായിരുന്നത്. ഇന്നത്തെ പോലെയല്ല, നടന്നാണ് അമ്മ ആശുപത്രിയിലേക്ക് പോയത്. കുറച്ച് കഴിഞ്ഞപ്പോൾ അപ്പച്ചി എന്നെ വിളിക്കാൻ വന്നു. എനിക്കോർമയുണ്ട്, ഇന്ന് ഭർത്താക്കന്മാർ നിന്ന് ടെൻഷൻ അടിക്കുന്നത് പോലെ അന്ന് വാതിലിന്റെ അടുത്ത് നിന്നിരുന്നത് ഞാനും അപ്പച്ചിയുമാണ്. അന്ന് ഞാൻ എന്ത് ഡ്രസ്സാണ് ധരിച്ചിരുന്നത് എന്നൊന്നും എനിക്കോർമയില്ല, പക്ഷേ അമ്മ പ്രസവിച്ചു എന്ന് പറഞ്ഞതിന് ശേഷം കുഞ്ഞു ബേബിയായ സിമിയെ ഒരു സ്‌കൈ ബ്ലൂ നിറത്തിലുള്ള തുണിയിലാണ് പൊതിഞ്ഞു കൊണ്ടു തന്നത്.
എന്നെക്കാൾ അഞ്ച് വയസ്സും നാല് മാസവും ഇളയതാണ് എന്റെ അനിയത്തി. സിമിയ്ക്ക് മുൻപേ, എനിക്കൊരു ഒന്നര വയസ്സ് പ്രായമുള്ളപ്പോൾ ഒരു ആൺ കുഞ്ഞ് പിറന്നിരുന്നു. പക്ഷേ ആ കുഞ്ഞ് ജനിച്ച് ആറോ ഏഴോ ദിവസം കഴിഞ്ഞപ്പോൾ മരിച്ചു പോയി. എന്തോ സാങ്കേതികതയുടെ പ്രശ്‌നമാണെന്നാണ് പറഞ്ഞു കേട്ടത്. അങ്ങനെ ഒരു അനുജൻ വന്നിരുന്നുവെങ്കിൽ എനിക്ക് സിമിയെ പോലൊരു സഹോദരിയെ കിട്ടില്ലായിരുന്നു.
Find out more: