താൻ വ്യത്യസ്തമായ ഒരു ഡയറ്റ് പ്ലാനിൽ ആണ്; വിസ്മയ മോഹൻലാൽ! തന്റെ കണ്ണിൽ കാണുന്ന വളരെ വ്യത്യസ്തവും കൗതുകവുമായ പോസ്റ്റുകളാണ് വിസ്മയ തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്നത്. വിസ്മയയുടെയും പ്രണവിന്റെയുമൊക്കെ സോഷ്യൽ മീഡിയ പോസ്റ്റിന്റെ അർത്ഥം മനസ്സിലാവണമെങ്കിൽ പ്രത്യേകതരം കോഴ്‌സ് പഠിക്കേണ്ടി വരും എന്നാണ് സോഷ്യൽ മീഡിയ ചൊല്ല്. വളരെ വിരളമായി മാത്രം സോഷ്യൽ മീഡിയയിൽ പ്രത്യേക്ഷപ്പെടുന്ന താരപുത്രിയാണ് മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ. അതും സാധാരണ ആളുകൾ പോസ്റ്റ് ചെയ്യുന്നത് പോലെ സ്വന്തം ഫോട്ടോ പല പോസിൽ നിന്ന് എടുത്ത് പോസ്റ്റ് ചെയ്യുകയല്ല. സിനിമയിലേക്ക് വരില്ല എന്നുറപ്പുള്ള ചുരുക്കം ചില മലയാള സെലിബ്രേറ്റി താരപുത്രികളിൽ ഒരാളാണ് വിസ്മയ മോഹൻലാൽ.





അച്ഛൻ ലോകം അറിയിപ്പെടുന്ന അഭിനേതാവ് ആണെങ്കിലും, വിസ്മയയ്ക്ക് അതിനോടൊന്നും താത്പര്യമേയില്ല. എന്തിനേറെ ഇതുവരെ ഒരു പൊതു പരിപാടിയ്ക്കും വിസ്മയ പങ്കെടുത്തിട്ടുമില്ല. തായ് മാർഷ്യൽ ആട്‌സിനോടും, മറ്റ് ആയോധന കലകളോടും ഒക്കെ താത്പര്യമുള്ള വിസ്മയ എഴുത്തുകാരിയാണ്. ഗ്രെയിൻ ഓഫ് സ്റ്റാർഡസ്റ്റ് എന്ന കവിതാ സമാഹാരത്തിന്റെ എഴുത്തുകാരിയായ വിസ്മയ ഇപ്പോൾ അതിന്റെ രണ്ടാം പതിപ്പിന്റെ തിരക്കിലാണ്. കമന്റ് ചെയ്യാനുള്ള അവസരം ഒന്നും നൽകാത്തത് കൊണ്ട് പോസ്റ്റിന് താഴെ ആർക്കും അഭിപ്രായ പ്രകടനം നടത്താൻ സാധിക്കില്ല. പക്ഷേ സംവിധായകൻ തരുൺ മൂർത്തി അടക്കമുള്ള ആളുകൾ ചിത്രത്തിന് ലൈക്ക് അടിച്ചിട്ടുണ്ട്.




അതെന്തോ ആവട്ടെ, വളരെ വ്യത്യസ്തമായ മറ്റൊരു പോസ്റ്റുമായി ഇപ്പോൾ വിസ്മയ എത്തിയിട്ടുണ്ട്. തന്റെ വ്യത്യസ്തമായ ഒരു ഡയറ്റ് പ്ലാനിനെ കുറിച്ചാണ് പോസ്റ്റ്. 'I'm on a see food diet. i see food, and i eat it' എന്ന ക്യാപ്ഷനുള്ള ഒരു പോസ്റ്റർ ആണ് വിസ്മയ ഷെയർ ചെയ്തിരിക്കുന്നത്. കാണുന്നതെല്ലാം കഴിക്കുന്ന ഒരു ഡയറ്റ് പ്ലാനിലാണ് ഞാൻ, ഞാൻ കാണും, അത് കഴിക്കും എന്ന്. 'sea' എന്ന വാക്കിന്റെ സ്‌പെല്ലിങ് ചെറുതായന്ന് മാറി 'see' എന്നായപ്പോൾ വിസ്മയയുടെ ഡയറ്റ് പ്ലാനും മാറി എന്ന് മാത്രം. വിസ്മയയുടെയും പ്രണവിന്റെയുമൊക്കെ സോഷ്യൽ മീഡിയ പോസ്റ്റിന്റെ അർത്ഥം മനസ്സിലാവണമെങ്കിൽ പ്രത്യേകതരം കോഴ്‌സ് പഠിക്കേണ്ടി വരും എന്നാണ് സോഷ്യൽ മീഡിയ ചൊല്ല്.

Find out more: