രാജ് നദിമോരുവുമായുള്ള സമാന്തയുടെ പ്രണയം; ബന്ധം വീണ്ടും ചർച്ചയാവുന്നു! ഫാമിലി മാൻ 2, സിറ്റാഡിൽ ഹണി ബണ്ണി പോലുള്ള വെബ് സീരീസുകളുടെ ഇരട്ട സംവിധായകരിൽ ഒരാളാണ് രാജ് നദിമോരു. ഈ രണ്ട് വെബ് സീരീസുകളിലും ഒന്നിച്ചു പ്രവൃത്തിച്ച പരിചയത്തിലാണ് സമാന്തയും രാജും പ്രണയത്തിലായത് എന്നായിരുന്നു വാർത്തകൾ. പിക്കറ്റ് ബോൾ ടൂർണമെന്റിൽ നിന്നും സമാന്തയും രാജ് നദിമോരുവും ഒന്നിച്ചുള്ള ചില ഫോട്ടോകൾ പുറത്ത് വന്നതോടെ പ്രണയ ഗോസിപ്പുകൾ അറ്റമില്ലാതെ പ്രചരിക്കാൻ തുടങ്ങി. ആ ഗോസിപ്പുകളോടൊന്നും സമാന്തയും സംവിധായകനും പ്രതികരിച്ചതുമില്ല. വിവാഹിതനായ രാജ് നദിമോരുവുമായുള്ള പ്രണയ ഗോസിപ്പ് വാസ്തവ വിരുദ്ധമാണെന്ന് സമാന്തയെ ഇഷ്ടപ്പെടുന്നവർ പറഞ്ഞു.





2025 ന്റെ ആരംഭത്തിൽ സമാന്ത റുത്ത് പ്രഭു പറഞ്ഞിട്ടുള്ളതാണ്, ഈ വർഷം വീണ്ടും വിവാഹിതയാകാനും, പറ്റിയാൽ കുഞ്ഞുങ്ങൾ ഉണ്ടാവണം എന്നും ആഗ്രഹിക്കുന്നുണ്ട് എന്ന്. പിന്നാലെ കഴിഞ്ഞ മാസം സംവിധായകൻ രാജ് നദിമോരുവുമായി സമാന്ത പ്രണയത്തിലാണ് എന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നു. കൃത്യം ഒരു മാസത്തിനിപ്പുറം പുതിയ ഫോട്ടോയുമായി ആ വാർത്ത വീണ്ടും ശക്തിപ്രാപിയ്ക്കുന്നു.
നടൻ നാഗ ചൈതന്യയാണ് സമാന്ത റുത്ത് പ്രഭുവിന്റെ ആദ്യ ഭർത്താവ്. യേ മായ ചേസുവേ എന്ന ചിത്രത്തിൽ ഒന്നിച്ചഭിനയിച്ചതിന് ശേഷം 2010 മുതൽ ചൈതന്യയും സമാന്തയും പ്രണയത്തിലായിരുന്നു. 2017 ൽ ഇരുവർക്കും സ്വപ്‌ന തുല്യമായ വിവാഹം നടന്നു.






2021 ൽ, നാലാം വിവാഹ വാർഷികം ആഘോഷിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കവെയാണ് വിവാഹ മോചിതരാകുന്നു എന്ന് ഇരുവരും സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ആ ബ്രേക്കപ്പിൽ നിന്ന് പുറത്തുകടക്കുക എന്നത് സമാന്തയെ സംബന്ധിച്ച് വലിയ പ്രയാസമായിരുന്നു. പലപ്പോഴും അതേ കുറിച്ച് പറയുമ്പോൾ കരഞ്ഞ സമാന്തയെ ആരാധകർ കണ്ടിട്ടുണ്ട്. അതേ സമയം 2022 ൽ നടി ശോഭിത ധൂലിപാലയുമായി പ്രണയത്തിലായ നാഗ ചൈതന്യ, 2024 ഡിസംബറിൽ നടി വിവാഹം ചെയ്യുകയും ചെയ്തിരുന്നു. പിന്നാലെയാണ് സമാന്തയും രാജ് നദിമോരുവുമായുള്ള പ്രണയ ഗോസിപ് പുറത്ത് വന്നത്. 




ഇപ്പോഴിതാ പ്രൊഫഷണൽ ബന്ധത്തിനപ്പുറമുള്ള സൗഹൃദം ഇരുവർക്കുമിടയിലുണ്ട് എന്ന് തെളിയിക്കുന്ന പുതിയ ഫോട്ടോ സോഷ്യൽ മീഡിയിയൽ വൈറലാവുന്നു. കോമൺ സുഹൃത്തിന്റെ ബർത്ത് ഡേ പാർട്ടിയ്ക്കിടയിൽ എടുത്ത ഒരു സാധാരണ ദിവസത്തെ ഫോട്ടോ ആണ് ഇപ്പോൾ പ്രചരിയ്ക്കുന്നത്. കടും പച്ച നിറത്തിലുള്ള ഗൗണിൽ സമാന്തയും, കാഷ്വൽ ടി ഷർട്ടും ജീൻസും ധരിച്ച് രാജ് നദിമോരുവിനെയും ചിത്രത്തിൽ കാണാം. ഇതോടെ പ്രണയ ഗോസിപ്പുകൾ സത്യമായിരുന്നോ എന്ന തരത്തിൽ വീണ്ടും വാർത്തകൾ പ്രചരിയ്ക്കുന്നു.

Find out more: