മീനയെ ഇത്രയും അവഗണിക്കാൻ എന്താണ് കാരണം; സോഷ്യൽ മീഡിയയിൽ ചർച്ചയായി താരങ്ങൾ! പരിപാടിയുടെ ഫോട്ടോകളും വീഡിയോകളും പുറത്ത് വന്നതിന്റെ അടിസ്ഥാനത്തിൽ പല തരത്തിലുള്ള കമന്റുകളും സോഷ്യൽ മീഡിയയിൽ ചർച്ചയായി. നയൻതാരയെക്കാൾ മീനയാണ് സുന്ദരി എന്നും, മീനയുടെ മുഖത്തെ ചിരിയും പ്രസരിപ്പും ആകർഷണീയമാണ് എന്നുമൊക്കെയുള്ള കമന്റുകളും സ്വാഭാവികം എന്നത് പോലെ വന്നു. മൂക്കുത്തി അമ്മനിൽ അമ്മനായി വരേണ്ടിയിരുന്നത് മീനയാണെന്ന അഭിപ്രായമുള്ളവരുമുണ്ട്. മൂക്കുത്തി അമ്മൻ 2 എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിന് നയൻതാര വന്നത് വലിയ വാർത്തയായിരുന്നു. പൊതുവെ ഇത്തരം സിനിമ പ്രമോഷനുകളിൽ നിന്ന് വിട്ടു നിൽക്കുന്ന നയൻതാര സുന്ദർ സി സംവിധാനം ചെയ്യുന്ന മൂക്കുത്തി അമ്മൻ 2 ന്റെ ഓഡിയോ ലോഞ്ചിന് വന്ന ഫോട്ടോകളും വീഡിയോകളും എല്ലാം സോഷ്യൽ മീഡിയയിൽ വൈറലാണ്.
ചടങ്ങിൽ നയൻതാരയ്‌ക്കൊപ്പം മുതിർന്ന താരങ്ങളായ ഖുശ്ബു സുന്ദറും മീന സാഗറും പങ്കെടുത്തിരുന്നു. മീനയെ നയൻതാര അവഗണിച്ചു, അപമാനിച്ചു എന്നൊക്കെയുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കവെയാണ് കഴിഞ്ഞ ദിവസം മീന പങ്കുവച്ച ഇൻസ്റ്റഗ്രാം സ്റ്റോറിയും ശ്രദ്ധ നേടിയത്. 'ആട് സിംഹത്തെ കുറിച്ച് എന്താണ് ചിന്തിക്കുന്നത് എന്നോർത്ത് സങ്കടപ്പെടരുത്. സിംഹം എപ്പോഴും രാജാവായി തന്നെയിരിക്കും. നമുക്ക് ഇഷ്ടമുള്ളത് പോലെയാണ് നമ്മളിരിക്കേണ്ടത്. അതിന് ഒരു പ്രത്യേക എടുപ്പുണ്ട്' എന്ന തരത്തിലുള്ള ചില സ്റ്റോറികളാണ് മീന ഷെയർ ചെയ്തത്. ഇത് നയൻതാരയ്ക്കുള്ള മറുപടിയാണോ എന്നാണ് ആരാധകരുടെ സംശയം. അത് മാത്രമല്ല, താൻ പങ്കെടുക്കുന്ന എല്ലാ ചടങ്ങുകളുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുള്ള മീന, ഈ ഒരു ചടങ്ങിന്റെ മാത്രം ഒരു ഫോട്ടോയും പങ്കുവച്ചിട്ടില്ല എന്നതും ആളുകളുടെ സംശയത്തിന് ഇടം നൽകുന്നു.
അതേ സമയം ഇതെല്ലാം നയൻതാരയ്ക്ക് എതിരെയുള്ള വിദ്വേഷ പ്രചരണം മാത്രമാണെന്നാണ് ആരാധകരുടെ പക്ഷം. ഒന്നും ചെയ്തില്ല എങ്കിലും സമീപകാലത്ത് നയൻതാരയ്ക്ക് പല വിവാദങ്ങളും നേരിടേണ്ടതായി വന്നിരുന്നു. അതിന് കാരണം അണ്ണാത്തെ ചിത്രത്തിന്റെ സമയത്ത് നടന്ന പ്രശ്‌നമാണോ എന്ന് സംശയിക്കുന്നവരുണ്ട്. രജനികാന്ത് നായകനായ അണ്ണാത്തെ എന്ന ചിത്രത്തിൽ നയൻതാരയായിരുന്നു നായിക. കുശ്ബുവും മീനയും ഗസ്റ്റ് റോളിൽ വന്നു പോയി. എന്നാൽ ഇവരുടെ റോളിന് ലെങ്ത്ത് ഉണ്ടായിരുന്നു എന്നും, നയൻതാരയുടെ നായികാ വേഷത്തിന് അത് വെല്ലുവിളിയാണ് എന്നതിനാൽ വെട്ടി മാറ്റുകയായിരുന്നു എന്നുമുള്ള അഭ്യൂഹങ്ങൾ ആ സമയത്ത് പ്രചരിച്ചിട്ടുണ്ട്. അതൊക്കെ ഒരു ഭാഗത്തിരിക്കെ, മീനയും നയൻതാരയും തമ്മിൽ മറ്റെന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന തരത്തിലായിരുന്നു ചർച്ചകൾ.
വീഡിയോകളിൽ എല്ലാം നയൻതാര മീനയെ അവഗണിക്കുന്നതായി കാണാം, കണ്ടിട്ടും കണ്ട ഭാവം നടിക്കാത്തത് പോലുള്ള പെരുമാറ്റത്തെ കുറിച്ച് ആളുകൾ സംസാരിക്കുന്നു. എന്നാൽ മീന പല തവണ നയൻതാരയുടെ മുഖത്ത് നോക്കുന്നതായും കാണാം. പരിപാടിയുടെ ഫോട്ടോകളും വീഡിയോകളും പുറത്ത് വന്നതിന്റെ അടിസ്ഥാനത്തിൽ പല തരത്തിലുള്ള കമന്റുകളും സോഷ്യൽ മീഡിയയിൽ ചർച്ചയായി. നയൻതാരയെക്കാൾ മീനയാണ് സുന്ദരി എന്നും, മീനയുടെ മുഖത്തെ ചിരിയും പ്രസരിപ്പും ആകർഷണീയമാണ് എന്നുമൊക്കെയുള്ള കമന്റുകളും സ്വാഭാവികം എന്നത് പോലെ വന്നു. മൂക്കുത്തി അമ്മനിൽ അമ്മനായി വരേണ്ടിയിരുന്നത് മീനയാണെന്ന അഭിപ്രായമുള്ളവരുമുണ്ട്.
Find out more: