ദിവ്യ ദർശിനിയോട് മോശമായി പെരുമാറിയ ആ നടി നയൻതാരയോ? ഇപ്പോഴത്തെ സാഹചര്യത്തിൽ നയൻതാര ചിരിക്കാതെ നിന്നാൽ പോലും അത് അഹങ്കാരമാണ്, മറ്റുള്ളവരോട് മോശമായി പെരുമാറി എന്നൊക്കെയുള്ള തരത്തിലാണ് സോഷ്യൽ മീഡിയ സംസാരം. അടുത്തിടെ മൂക്കുത്തി അമ്മൻ എന്ന പുതിയ ചിത്രത്തിന്റെ പൂജയ്ക്ക് പോയ നയൻതാര മുതിർന്ന നടി മീനയെ അവഗണിച്ചു എന്നും മൈന്റ് ചെയ്തില്ല എന്നുമൊക്കെയുള്ള ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. അതിനിടയിൽ ഇതാ നയൻതാരയ്ക്ക് എതിരെ വേറെയും ചില ആരോപണങ്ങൾ കൂടെ. ഒരു വർഷം മുൻപ് ഗലാട്ട തമിഴ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഡിഡി എന്നറിയപ്പെടുന്ന തമിഴിലെ പ്രമുഖ അവതാരക ദിവ്യദർശിനി നീലകണ്ഠൻ തന്നെ അപമാനിച്ച ഒരു നടിയെ കുറിച്ച് സംസാരിക്കുന്നുണ്ടായിരുന്നു. ആ നടി നയൻതാരയാണെന്ന് പറഞ്ഞാണ് ഇപ്പോൾ ചില ഷോട്ട് വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിയ്ക്കുന്നത്.
നയൻതാരയ്ക്ക് എതിരെ വിമർശനങ്ങളും വിവാദങ്ങളും വരാൻ പ്രത്യേകിച്ച് കാരണങ്ങൾ ഒന്നും തന്നെ വേണ്ട. നടി വെറുതേ ഇരുന്നാലും വിമർശനങ്ങൾ വീട് തേടി വരുന്ന കാലം പണ്ടു മുതലേയുണ്ട്. നയൻതാരയെ തുടക്ക കാലത്ത് സൂപ്പർ ലേഡി എന്ന് വിളിച്ചത് ഡിഡിയാണ്. അതേ കുറിച്ച് ചോദിക്കവെയാണ് താൻ അത് കൊടുത്തു, പക്ഷേ അവർ അത് നിലനിർത്തുന്നു എന്നതിലാണ് കാര്യം. അവിടെ വരെ എത്താൻ നയൻതാര ചെയ്തതും, ഇപ്പോൾ അവർ ആ പദവിയ്ക്ക് ഏറ്റവും അനിയോജ്യയാവുന്നതിനും കാരണം അവരുടെ കഷ്ടപ്പാടും നേട്ടവും തന്നെയാണ്. അതിലൊന്നും നമുക്ക് യാതൊരു പങ്കും ഇല്ല എന്നാണ് ഡിഡി പറഞ്ഞത്. നയൻതാരയെ കുറിച്ച് അല്ല എങ്കിൽ ഡിഡിയെ അപമാനിച്ച ആ നടി ആരാണ് എന്നാണ് സോഷ്യൽ മീഡയയിലെ ഇപ്പോഴത്തെ ചർച്ച.
ഇതിന് പിന്നാലെയാണ് നയൻതാരയാണ് ആ നടി എന്ന തരത്തിൽ ചില ഗോസിപ്പുകൾ വന്നത്. ഒരു ഷോയിൽ നയനും ഡിഡിയും ഒരേ പോലെയുള്ള സാരി ധരിച്ച് നിൽക്കുന്ന ഫോട്ടോയും അതിനൊപ്പം വൈറലാവുന്നുണ്ട്. എന്നാൽ ഡിഡി സംസാരിക്കുന്നത് നയൻതാരയെ കുറിച്ച് അല്ല എന്ന് ആ അഭിമുഖം കണ്ട ആർക്കും മനസ്സിലാവും. ഒരു ചോദ്യത്തിന് നയൻതാര എന്ന വ്യക്തിയോടുള്ള ഇഷ്ടത്തെ കുറിച്ചും അവരുടെ നേട്ടത്തെ കുറിച്ചുമെല്ലാം ഡിഡി വളരെ അഭിമാനത്തോടെ സംസാരിക്കുന്നുണ്ട്. ഒരിക്കൽ താൻ ഹോസ്റ്റ് ചെയ്ത ഷോയിൽ അതിഥിയായി ഒരു നടി വന്നിരുന്നു. അവർ അല്പം വൈകിയാണ് എത്തിയത്, അതിന് മുൻപ് ഞങ്ങൾ ഒരു സെഗ്മെന്റ് പൂർത്തിയാക്കുകയും ചെയ്തിരുന്നു.
അടുത്ത സെഗ്മെന്റിന്റെ സമയം ആയപ്പോഴേക്കും അവരെത്തി, വന്ന ഉടനെ അവർ എന്നെ നോക്കി. എന്റെയും അവരുടെയും ഡ്രസ്സിങ് ഏകദേശം ഒരേ പോലെയായിരുന്നു. അത് കണ്ട് ആ നടി, നിങ്ങൾക്ക് എന്തുകൊണ്ട് ഈ ഡ്രസ്സ് മാറ്റിക്കൂട എന്ന് ചോദിച്ചു. ആ നിമിഷം എന്റെ കോൺഫിഡന്റ് മുഴുവൻ പോയി. ഒരു ഷോയിൽ നയനും ഡിഡിയും ഒരേ പോലെയുള്ള സാരി ധരിച്ച് നിൽക്കുന്ന ഫോട്ടോയും അതിനൊപ്പം വൈറലാവുന്നുണ്ട്. എന്നാൽ ഡിഡി സംസാരിക്കുന്നത് നയൻതാരയെ കുറിച്ച് അല്ല എന്ന് ആ അഭിമുഖം കണ്ട ആർക്കും മനസ്സിലാവും. ഒരു ചോദ്യത്തിന് നയൻതാര എന്ന വ്യക്തിയോടുള്ള ഇഷ്ടത്തെ കുറിച്ചും അവരുടെ നേട്ടത്തെ കുറിച്ചുമെല്ലാം ഡിഡി വളരെ അഭിമാനത്തോടെ സംസാരിക്കുന്നുണ്ട്.
Find out more: