ലേഡി സൂപ്പർ സ്റ്റാർ എന്ന് എന്നെ ഇനി വിളിക്കരുത്; നടി നയൻതാര! കരിയറിലെയും ജീവിതത്തിലെയും വിശേഷങ്ങൾ സോഷ്യൽമീഡിയയിലൂടെ പങ്കിടാറുണ്ട് നയൻസ്. സംവിധായകനായ വിഘ്‌നേഷ് ശിവനാണ് നയൻതാരയെ വിവാഹം ചെയ്തത്. ഇവരുടെ മക്കളായ ഉയിരും ഉലകും പ്രേക്ഷകർക്ക് പരിചിതരാണ്. ഇപ്പോഴിതാ പുതിയൊരു അപേക്ഷയുമായെത്തിയിരിക്കുകയാണ് താരം. പ്രസ്താവനയിലൂടെയാണ് ഇതേക്കുറിച്ച് വ്യക്തമാക്കിയത്. എന്റെ പേരിനൊപ്പമായി ലേഡി സൂപ്പർ സ്റ്റാർ എന്ന് വിശേഷിപ്പിക്കാറുണ്ട്. ഇനി അത് വേണ്ട. അതിൽ എനിക്ക് താൽപര്യമില്ല. സ്‌നേഹത്തോടെയാണ് നിങ്ങൾ ആ വിളിപ്പേര് എനിക്ക് ചാർത്തി തന്നത്. അതിൽ എന്ന്ും നിങ്ങളോട് കടപ്പാടുണ്ട്. എന്നാൽ എന്നെ പേര് മാത്രം വിളിച്ചാൽ മതി.
എന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നത് എന്റെ പേരാണ്. വ്യക്തിയെന്ന നിലയിലും എന്നെ പരിചയപ്പെടുത്താൻ നല്ലത് ഈ പേര് തന്നെയാണെന്നും നയൻതാര പറയുന്നു. തെന്നിന്ത്യൻ സിനിമാപ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് നയൻതതാര. ഡയാന മറിയും കുര്യൻ എന്ന പേര് സിനിമയിലെത്തിയപ്പോൾ മാറ്റുകയായിരുന്നു. മലയാളത്തിലൂടെ തുടങ്ങി അന്യഭാഷകളിലും സജീവമാവുകയായിരുന്നു നയൻസ്. സിനിമയിലെത്തിയ കാലം മുതൽ ഗോസിപ്പ് കോളങ്ങളിലും നിറഞ്ഞുനിന്ന ആളാണ് നയൻതാര. പ്രണയവും ബ്രേക്കപ്പും വിവാഹവും, വിവാഹ ശേഷമുള്ള ജീവിതത്തെക്കുറിച്ചുമെല്ലാം വാർത്തകൾ വരാറുണ്ട്.
പ്രണയകഥകൾ പ്രചരിച്ചപ്പോഴും താരം മൗനം പാലിക്കുകയായിരുന്നു. വിഘ്‌നേഷ് ശിവനായിരുന്നു പ്രണയം പരസ്യമാക്കിയത്. വിവാഹത്തിന് തൊട്ടുമുൻപായാണ് നയൻസ് അതേക്കുറിച്ച് സംസാരിച്ചത്. മക്കളുടെ വരവോടെ ജീവിതം കൂടുതല് മനോഹരമായെന്നും ഇരുവരും തുറന്നുപറഞ്ഞിരുന്നു. മക്കളുടെ വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട് രണ്ടാളും.സിനിമ സ്വീകരിക്കുന്നതിലും, പ്രമോഷൻ പരിപാടികളിൽ സഹകരിക്കുന്നതിലുമെല്ലാം തന്റേതായ നിലപാടുകളുണ്ട് നയൻതാരയ്ക്ക്. സ്വന്തമായ നിർമ്മാണക്കമ്പനിയുമായും താരം സജീവമാണ്. കഥാപാത്രത്തിന്റെ പൂർണതയ്ക്കായി അങ്ങേയറ്റത്തെ പരിശ്രമങ്ങൾ തന്നെ അവർ നടത്താറുണ്ട്.
എല്ലാവരോടും ഒരുപോലെയാണ് നയൻസ് പെരുമാറുന്നതെന്ന് കൂടെ പ്രവർത്തിച്ചവരെല്ലാം ഒരുപോലെ പറഞ്ഞിരുന്നു. ആ പെരുമാറ്റമാണ് തന്നെ ആകർഷിച്ചതെന്ന് വിഘ്‌നേഷ് ശിവനും വ്യക്തമാക്കിയിരുന്നു.സിനിമയാണ് എന്നും നമ്മളെ ചേർത്ത് നിർത്തുന്നത്. അത് എന്നും അതേപോലെ തുടരട്ടെ എന്നും നയൻതാര പറഞ്ഞിരുന്നു. നിമിഷനേരം കൊണ്ടായിരുന്നു നയൻതാരയുടെ കുറിപ്പ് ചർച്ചയായി മാറിയത്. ഇതെന്താണ് ഇത്തരത്തിലൊരു തീരുമാനം എന്നായിരുന്നു ചോദ്യങ്ങൾ. ലേഡി സൂപ്പർ സ്റ്റാർ വിശേഷണത്തോട് താൽപര്യമില്ലെന്ന് നേരത്തെ മഞ്ജു വാര്യരും വ്യക്തമാക്കിയിരുന്നു. മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാറായി മഞ്ജുവിനെ വിശേഷിപ്പിക്കാറുണ്ടായിരുന്നു മുൻപ്.
Find out more: