29 വയസ്സിന്റെ പ്രായ വ്യത്യാസം: അവരുടെ പ്രണയം ഇന്നും നിലനിൽക്കുന്നു! ബോളിവുഡ് ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനും ഏറെ പ്രരിചിതനായ കബിർ ബേദിയുടെയും ഭാര്യ പർവീൺ ദുസൻജയുടെയും വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. 29 വയസ്സിന്റെ വ്യത്യാസമുണ്ട്, എന്നിട്ടും ഈ പ്രണയം ഇപ്പോഴും ശക്തമാണെന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ വൈറലാവുന്നത്. ഒരു കല്യാണ റിസപ്ഷന് എത്തിയ കബർ ബേദിയുടെയും പർവീണിന്റെയും വീഡിയോ ആണ് ഫേസ്ബുക്കിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയും എല്ലാം വൈറലാവുന്നത്. ഇവർ തമ്മിൽ 29 വയസ്സിന്റെ വ്യത്യാസമുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ എന്ന് ചോദിച്ച് അത്ഭുതത്തോടെ വീഡിയോ ഷെയർ ചെയ്തു പോകുന്നവരും ഉണ്ട്.




  അനാർക്കലി എന്ന ചിത്രത്തിലെ വില്ലനായ ജാഫർ ഇമാം ആയി എത്തി മലയാളികൾക്ക് ഏറെ പരിചിതനായ ബോളിവുഡ് നടനാണ് കബിർ ബേദി.അതിന് ശേഷം ബ്രീട്ടിഷിൽ ജനിച്ച ഫാഷൻ ഡിസൈനർ സൂസൻ ഹുംഫരയാസുമായി പ്രണയത്തിലാവുകയും വിവാഹം ചെയ്യുകയും ചെയ്തു. ആ ബന്ധത്തിലാണ് ആദം ബേദി എന്ന മകൻ ജനിച്ചത്. ഇന്നദ്ദേഹം ഇന്റർനാഷണൽ മോഡലും നടനുമാണ്. ആ ബന്ധം വിവാഹ മോചനത്തിൽ അവസാനിച്ചപ്പോഴാണ് ടിവി- റേഡിയോ പ്രസന്റർ ആയ നിക്കി ബേദിയെ വിവാഹം ചെയ്തത്. ആ ബന്ധത്തിൽ മക്കളില്ല. 2005 ൽ നിക്കിയുമായി വേർപിരിഞ്ഞു. അതിന് ശേഷമാണ് പർവീൺ ദുസൻജ കബിർ ബേദിയുടെ ജീവിതത്തിലേക്ക് വന്നത്.





  ഒഡീസി നർത്തകിയായ പ്രോത്തിമ ബേദിയാണ് കബിർ ബേദിയുടെ ആദ്യ ഭാര്യ. നടി പൂജ ബേദി ഈ ബന്ധത്തിൽ പിറന്ന മകളാണ്. സിദ്ധാർത്ഥ് എന്ന മകനും പിറന്നിരുന്നു. എന്നാൽ ആ മകൻ തന്റെ 26 ആം വയസ്സിൽ ആത്മഹത്യ ചെയ്യുകയായിരുന്നു. പ്രോത്തിമയുമായുള്ള ബന്ധം വേർപിരിഞ്ഞതിന് ശേഷമാണ് നടി പർവീൺ ബാബിയുമായി കബിർ ബേദി പ്രണയത്തിലായത്. അത് ഏറെ ചർച്ചയായ പ്രണയ ബന്ധമായിരുന്നു. പക്ഷേ വിവാഹത്തിലേക്ക് എത്തിയില്ല. ഇപ്പോൾ കബീർ ബേദിയ്ക്ക് 78 ഉം പർവീൺ ദുസൻജയ്ക്ക് 49 ഉം ആണ് വയസ്സ്. 2017 ൽ നടന്ന ഇവരുടെ വിവാഹ വാർത്ത അന്ന് ഏറെ ശ്രദ്ധ നേടിയിരുന്നു. 




  എഴുപതാം പിറന്നാൾ ആഘോഷിക്കുന്നതിന്റെ ഒരു ദിവസം മുൻപാണ് കബിർ ബേദി പർവീണിനെ വിവാഹം ചെയ്തത്. അന്ന് പർവീണിന് പ്രായം 41. കബിർ ബേദിയുടെ നാലാമത്തെ ഭാര്യയാണ് പർവീൺ എന്നതും വലിയ വാർത്താ ശ്രദ്ധ നേടി. ഒരു കല്യാണ റിസപ്ഷന് എത്തിയ കബർ ബേദിയുടെയും പർവീണിന്റെയും വീഡിയോ ആണ് ഫേസ്ബുക്കിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയും എല്ലാം വൈറലാവുന്നത്. ഇവർ തമ്മിൽ 29 വയസ്സിന്റെ വ്യത്യാസമുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ എന്ന് ചോദിച്ച് അത്ഭുതത്തോടെ വീഡിയോ ഷെയർ ചെയ്തു പോകുന്നവരും ഉണ്ട്.

Find out more: