ചോരയിൽ കുളിച്ച മോനിഷ:  കണ്ണ് തുറന്നപ്പോൾ വെള്ള നിറം! മോനിഷ മരിച്ചിട്ട് 33 വർഷങ്ങൾ ആയി എങ്കിലും ആ മുഖം മലയാളികളുടെ മനസ്സിൽ നിന്ന് മായുന്നില്ല. മോനിഷയുടെ അവസാന നാളുകളെ കുറിച്ച് അമ്മ ശ്രീദേവി ഉണ്ണി സംസാരിച്ച വാക്കുകളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാവുന്നത്. അവൾക്ക് അന്ന് 21 വയസ്സായിരുന്നു. കാറിൽ എന്റെ മടിയിൽ കിടന്ന് ഉറങ്ങുമ്പോൾ, ബസ്സും കാറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടം. അന്നൊരു ശനിയാഴ്ചയായിരുന്നു, ഗുരുവായൂർ ഏകാദശി. വെളുപ്പിന് ആറ് മണി. തെറ്റ് കാറിന്റേതാണോ ബസ്സിന്റേതാണോ എന്ന് എനിക്കറിയില്ല. ഡിവൈഡറിൽ കയറിയതാണെന്ന് അവർ പറയുന്നു, പക്ഷേ എനിക്ക് അനുഭവപ്പെട്ടത് ബസ്സ് ഇടിക്കുന്നതാണ്. ഇടിച്ചതും ഞാൻ തെറിച്ചു പോയി. പക്ഷേ ബോധമുണ്ടായിരുന്നു. ആക്‌സിഡന്റ്.. ആക്‌സിഡന്റ് എന്ന് ഞാൻ വിളിച്ചു പറയുന്നുണ്ട്. അടുത്തുണ്ടായിരുന്ന ഓട്ടോക്കാരെല്ലാം ഓടി വന്നു.





 മോനിഷ, അതൊരു അത്ഭുത നടിയായിരുന്നു. വെറും ഒൻപത് വർഷത്തിനുള്ളിൽ ഒരു 21 കാരി നേടിയ നേട്ടം അത്രയും വലുതാണ്, ആദ്യ ചിത്രത്തിന് തന്നെ ദേശീയ പുരസ്‌കാരം. മരിക്കുന്നതിന്റെ തലേ ദിവസം തിരുവനന്തപുരത്തെ പങ്കജ് ഹോട്ടലിൽ വച്ച് മോനിഷ എന്നോട് പറഞ്ഞു, അമ്മ നന്നായി ഭക്ഷണവും വെള്ളവുമെല്ലാം കുടിക്കണം. ആർക്കും അറിഞ്ഞുകൊണ്ട് ഒരു ദ്രോഹവും ചെയ്യരുത്. അറിയാതെ എന്തെങ്കിലും സംഭവിച്ചു പോയാൽ അത് മറന്നേക്കൂഎന്നെല്ലാം. ഹോ നീ എന്താണ് എന്നെ ഉപദേശിക്കുകയാണോ, ശിവന് സുബ്രഹ്‌മണ്യം ചൊല്ലിയതു പോലെ, ഓങ്കാര പൊരുൾ. കളിച്ച് ചിരിച്ച് സംസാരിച്ച രാത്രി. കിടക്കുന്നതിന് മുൻപ് വാതിൽ അടക്കാൻ പോയ മോനിഷ തിരിഞ്ഞ് നിന്ന് എന്നെ നോക്കി പറഞ്ഞു, ഞാനാരാണ് എന്ന് നിങ്ങൾക്ക് അറിയില്ല എന്ന്.





ഹോ പിന്നെ നീ മൂകാംബിക ദേവിയല്ലേ എന്ന് ഞാൻ കളിയാക്കി. 'ഞാൻ മോനിഷ' എന്ന് സ്റ്റൈലായി പറഞ്ഞു ചിരിച്ചു. അതാണ് അവൾ എന്നോട് അവസാവനമായി സംസാരിച്ചത്.ഡിസംബർ 18 ന് ഗുരുവായൂരിൽ ഒരു പ്രോഗ്രാം കിട്ടിയിരുന്നു. ഡിസംബർ 5 ന് വെളുപ്പിന് തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്കുള്ള ഫ്‌ളൈറ്റ് ടിക്കറ്റ് കൺഫോം ആയിരുന്നു, അത് കൈയ്യിലുണ്ട്. അത് കാൻസൽ ചെയ്യാം, കൊച്ചിയിൽ പോയി പ്രാക്ടീസ് ചെയ്തിട്ട്, കൊച്ചിയിൽ നിന്ന് ബെംഗളൂരുവിലേക്ക് വരാം എന്നാണ് തീരുമാനിച്ചത്. അന്ന് തിരുവനന്തപുരം - ബെംഗളൂർ ഫ്‌ളൈറ്റ് എടുത്ത് പോയിരുന്നെങ്കിൽ ഈ അപകടം ഉണ്ടാവില്ലായിരുന്നു. അതാണ് വിധി. തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്കുള്ള യാത്രയിൽ ചേർത്തലയിൽ വച്ചാണ് അപകടം ഉണ്ടായത്.





ഞാൻ അവളെ മടിയിൽ കിടത്തി ജപിച്ചുകൊണ്ടേയിരിക്കുകയായിരുന്നു. സമയം നോക്കുമ്പോൾ, ആറ് മണി ആവാൻ പോകുന്നു. അപ്പോഴാണ് അപകടം ഉണ്ടായത്. ആറ് പത്ത് ഒക്കെ ആവുമ്പോഴേക്കും മോനിഷ ഈ ലോകം വിട്ട് പോയിരുന്നു- ശ്രീദേവി ഉണ്ണി പറഞ്ഞു. ആശുപത്രിയിൽ എത്തി, എന്റെ മടിയിൽ നിന്ന് അവളെ ഡ്ഡെിലേക്ക് മാറ്റി. ഞാനും അടുത്ത് തന്നെ നിന്നു. എന്തോ വലുത് സംഭവിക്കാൻ പോകുന്നു എന്ന് എനിക്കറിയാമായിരുന്നു. മോനിഷ ശാന്തമായി കിടക്കുന്നു, കണ്ണ് തുറന്നപ്പോൾ മുഴുവൻ വെള്ള നിറം. അങ്ങനേ അവൾ പോയി, എനിക്ക് മനസ്സിലാവുന്നുണ്ടായിരുന്നു അവൾ പോകുകയാണ് എന്ന്, ഞാൻ കണ്ടുകൊണ്ടിരിക്കുകയാണ്. അത് ദൈവത്തിന്റെ തീരുമാനമാണെന്ന് ഞാൻ മനസ്സിലേക്ക് എടുത്തു.

Find out more: