ജോജി ഇപ്പോൾ ഓക്കെയായി: മകനെക്കുറിച്ച് സുമ ജയറാം! മക്കളിലൊരാളായ ജോജിയുടെ മൂക്കിന് സർജറി ചെയ്യേണ്ടി വന്നതിനെക്കുറിച്ചായിരുന്നു അവർ പറഞ്ഞത്. അത്രയേറെ പേടിച്ചുപോയ നിമിഷങ്ങളിലൂടെയാണ് കടന്നുപോയത്.
ജോജിക്ക് ഇവിടെ നിന്നൂടേ, റെസ്റ്റ് എടുത്തൂടേ എന്ന് ചോദിച്ചിരുന്നു. എന്തായാലും പോവണം, മീനു മിസിനെ കാണണം എന്നായിരുന്നു ജോജി പറഞ്ഞത്. വലിയൊരു ടെൻഷനിലായിരുന്നു ശനിയാഴ്ച വരെ. ഇപ്പോൾ എല്ലാം ഓക്കെയായി, അതിന്റെ ആശ്വാസമുണ്ടെന്നായിരുന്നു സുമ ജയറാം പറഞ്ഞത്. യൂട്യൂബ് ചാനലിലൂടെയായി വിശേഷങ്ങളെല്ലാം പങ്കുവെച്ച് വരികയാണ് സുമ ജയറാം. ഹോളി ആഘോഷത്തിനിടയിൽ അപ്രതീക്ഷിതമായി തന്നെ തേടിയെത്തിയ സങ്കട വാർത്ത പങ്കുവെച്ച് താരം എത്തിയിരുന്നു.കുട്ടിക്കുട്ടി വാശികളൊക്കെയുണ്ട് ഇവർക്ക്.






ഇടയ്ക്ക് തല്ല് പിടിക്കും. ചിലപ്പോഴൊക്കെ ഞാൻ അത് കണ്ടില്ലെന്ന് നടിക്കാറുണ്ടെന്നും അവർ പറയുന്നുണ്ടായിരുന്നു. മോനെയും കൂട്ടി ആശുപത്രിയിലേക്ക് പോവുന്നതും വീഡിയോയിൽ കാണിച്ചിരുന്നു. നാല് ദിവസം കഴിഞ്ഞ് സ്റ്റിച്ച് എടുക്കാമെന്നാണ് പറഞ്ഞത്. അനസ്‌ത്യേഷ്യയൊക്കെ കൊടുത്തായിരുന്നു സർജറി. അതിനാൽ തന്നെ സ്റ്റിച്ചുണ്ടായിരുന്നു. ആ സമയത്ത് പേടിച്ചെങ്കിലും ജോജി പെട്ടെന്ന് ഓക്കെ ആയിരുന്നു.ശനിയാഴ്ച രാവിലെയായിരുന്നു സർജറി. വൈകിട്ടായപ്പോഴേക്കും ഡിസ്ചാർജ് ചെയ്തിരുന്നു. അന്ന് തന്നെ ഞങ്ങൾ പള്ളിയിൽ പോയിരുന്നു. എല്ലാം ദൈവത്തിന്റെ കൈയ്യിലാണ്. ദൈവത്തിനാണ് നന്ദി പറയേണ്ടത് ഇങ്ങനെയുള്ള കാര്യങ്ങളിൽ എന്നും സുമ ജയറാം പറഞ്ഞിരുന്നു.  സ്‌കൂളിൽ പോവണമെന്ന് വാശി പിടിച്ചു. എന്നാൽ പോയി വരട്ടെ എന്ന് കരുതി.





കഴിഞ്ഞ ദിവസം നടന്ന കാര്യം ഒരു സെക്കൻഡ് കൊണ്ട് നടന്നതാണ്. എല്ലാം അങ്ങനെയാണ് സംഭവിക്കുന്നത്. നെഗറ്റീവ് എനർജിയിലാണ് അത് നടന്നത്. രണ്ടാമത്തെ പ്രാവശ്യമാണ് നെഗറ്റീവ് എനർജിയിലൂടെ ഇങ്ങനെ സംഭവിക്കുന്നത്. ബാംഗ്ലൂരിൽ അവൻ ജസ്റ്റ് ഒന്ന് ചെറുതായി മുട്ടിയതേയുള്ളൂ. അന്ന് ചെറുതായി മുറിഞ്ഞിരുന്നു. മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കണം എല്ലാവരും. ക്ലാസൊക്കെ കഴിഞ്ഞിട്ട് അവരെയും കൂട്ടി കുറച്ച് സ്ഥലങ്ങളിലേക്ക് പോവാനുണ്ട്.ജോജി സ്‌കൂളിൽ പോവണം എന്ന് പറഞ്ഞപ്പോൾ എനിക്ക് ലുലു മാളിൽ പോയാൽ മതിയെന്നായിരുന്നു ആന്റണിയുടെ മറുപടി. ഞാൻ ജോജിയേയും കൂട്ടി പോയിക്കോളാം, മമ്മ വരണ്ടെന്നായിരുന്നു ആന്റണിയുടെ കമന്റ്. അത് കൊള്ളാം, എന്റെ പൊന്നുമക്കളേ. 




ഓരോ ടെൻഷൻ മാറുന്നതൊന്നും ഇവർക്ക് മനസിലാവില്ലല്ലോ.ഓപ്പറേഷൻ കഴിഞ്ഞതാണെന്നും, അധികം കളിപ്പിക്കരുതെന്നും സ്‌കൂളിലെത്തിയപ്പോൾ മിസിനോട് പറഞ്ഞിരുന്നു.ജോജിക്ക് ഇവിടെ നിന്നൂടേ, റെസ്റ്റ് എടുത്തൂടേ എന്ന് ചോദിച്ചിരുന്നു. എന്തായാലും പോവണം, മീനു മിസിനെ കാണണം എന്നായിരുന്നു ജോജി പറഞ്ഞത്. വലിയൊരു ടെൻഷനിലായിരുന്നു ശനിയാഴ്ച വരെ. ഇപ്പോൾ എല്ലാം ഓക്കെയായി, അതിന്റെ ആശ്വാസമുണ്ടെന്നായിരുന്നു സുമ ജയറാം പറഞ്ഞത്.

Find out more: