എല്ലാം സാധാരണ നിലയിലാകും;  മീനാക്ഷി ദിലീപിനൊപ്പം നിൽക്കാനുള്ള കാരണം! രണ്ട് പേരുമായും തനിക്ക് അടുത്ത ബന്ധമുണ്ടെന്ന് നടി പറയുന്നു. അതേ സമയം വിവാഹ മോചനത്തിൽ ആരുടെ പക്ഷത്ത് ശരി എന്ന ചോദ്യത്തിന്, രണ്ട് പേർക്കും അവരവരുടെ ന്യായങ്ങളുണ്ട്, അതവരുടെ സ്വകാര്യതയാണ്, അതിനെ ചോദ്യം ചെയ്യാൻ പുറത്തുള്ള നമുക്ക് സ്വാതന്ത്ര്യമില്ല എന്നാണ് നേരത്തെ ജീജ സുരേന്ദ്രൻ പറഞ്ഞിരുന്നത്.




നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിലായപ്പോഴും, ദിലീപ് അത് ചെയ്തിട്ടുണ്ടാവില്ല എന്ന് പറഞ്ഞ് കൂടെ നിന്ന സഹപ്രവർത്തക കൂടെയാണ് ജീജ സുരേന്ദ്രൻ. ദിലീപിന് വേണ്ടിയുള്ള തന്റെ പ്രാർത്ഥനയെ കുറിച്ചാണ് ഇപ്പോൾ ജീജ സുരേന്ദ്രൻ പറയുന്നത്. ദിലീപ് - മഞ്ജു വാര്യർ വിഷയത്തിൽ നേരത്തെയും ജീജ സുരേന്ദ്രൻ ചില തുറന്ന് പറച്ചിലുകൾ നടത്തിയിട്ടുണ്ട്. ദിലീപ് മഞ്ജു വാര്യർ വിഷയത്തിൽ മീനാക്ഷി ദിലീപിനൊപ്പം പോകാൻ കാരണം ദിലീപ് മകൾക്ക് നൽകിയ സ്‌നേഹമാണ് എന്ന് ജീജ സുരേന്ദ്രൻ പറയുന്നു. മഞ്ജു സ്‌നേഹം നൽകിയില്ല എന്നല്ല, മകൾക്ക് അച്ഛൻ എത്രമാത്രം പ്രിയപ്പെട്ടതാണെന്ന് മഞ്ജുവിന് അറിയാം.






തന്റെ വേദന സഹിച്ചുകൊണ്ട്, മകളുടെ സന്തോഷത്തിനൊപ്പം നിന്ന അമ്മയാണ് മഞ്ജു എന്നാണ് ജീജ സുരേന്ദ്രൻ പറഞ്ഞത്. വെറുതേ പിടിച്ച് ഒരാളെ ജയിലിൽ ഇടില്ലല്ലോ എന്ന ചോദ്യത്തിന്, നമ്മുടെ കേരളത്തിലേ നിയമമല്ലേ എന്നായിരുന്നു ജീജയുടെ മറുപടി. ഞാൻ എന്നും പ്രാർത്ഥിക്കുന്നത്, അദ്ദേഹം യാതൊരു തെറ്റും ചെയ്തില്ല എന്ന രീതിയിൽ അതൊന്ന് അവസാനിച്ച്, എല്ലാം സാധാരണ നിലയിൽ ആവണേ എന്നാണ്. പഴയ ദിലീപിനെ ഒന്ന് കാണണേ എന്നാണ് എന്റെ ആഗ്രഹം. പഴയ ദിലീപ് തിരിച്ചെത്തിയാൽ എന്ത് തന്നെയായാലും പ്രേക്ഷകർ സ്വീകരിക്കും. പഴയ സിനമകൾക്കും ന്യൂ ജെൻ സിനിമകൾക്കും എല്ലാം ആപ്ട് ആയ ആർട്ടിസ്റ്റാണ് ദിലീപ്. ദിലീപിനെ സ്വീകരിക്കാൻ ജനങ്ങളുണ്ട്. ദിലീപിനെ എന്നും ആരാധിക്കുന്ന ഒരു ആളാണ് ഞാൻ എന്ന് നടി പറയുന്നു. 





ദിലീപിന് ആ കേസ് വന്നില്ലായിരുന്നുവെങ്കിൽ മമ്മൂട്ടി മോഹൻലാൽ എന്നതിനൊപ്പം ചേർത്ത് വായിക്കുന്ന പേരായിരിക്കും ദിലീപ്. അതിൽ ഒരു സംശയവും ഇല്ല. അന്ന് അങ്ങനെ ഒരു വാർത്ത വന്ന സമയത്ത് എനിക്കും ഭയങ്കര കൺഫ്യൂഷൻ ആയിരുന്നു. പക്ഷേ ദിലീപ് എന്ന വ്യക്തിയെ അറിയാവുന്ന ഒരാളെന്ന നിലയിൽ ഞാൻ പറയാം, ദിലീപ് അത് ചെയ്യില്ല. അങ്ങനെ ഒന്നും ചെയ്യേണ്ട കാര്യം ദിലീപിനില്ല- ജീജ സുരേന്ദ്രൻ പറഞ്ഞു. നടിയെ ആക്രമിച്ച കേസിൽ ദിലീപ് അറസ്റ്റിലായപ്പോഴും, ദിലീപ് അത് ചെയ്തിട്ടുണ്ടാവില്ല എന്ന് പറഞ്ഞ് കൂടെ നിന്ന സഹപ്രവർത്തക കൂടെയാണ് ജീജ സുരേന്ദ്രൻ. ദിലീപിന് വേണ്ടിയുള്ള തന്റെ പ്രാർത്ഥനയെ കുറിച്ചാണ് ഇപ്പോൾ ജീജ സുരേന്ദ്രൻ പറയുന്നത്.

Find out more: