മകനെ സാക്ഷി നിർത്തി ആറ്റുകാലിൽ വച്ച് വിവാഹം: അപ്സരയുടെ വിശേഷങ്ങൾ! അമ്മ എന്ന സീരിയലിലൂടെ അഭിനയ ലോകത്തേക്ക് എത്തിയ അപ്‌സര സാന്ത്വനത്തിലെ ജയന്തിയായി പ്രേക്ഷക ശ്രദ്ധ നേടി. അതിന് ശേഷം ബിഗ് ബോസ് ഷോ. അതിനിടയിൽ ആൽബി ഫ്രാൻസിസുമായുള്ള വിവാഹം. ബിഗ് ബോസിന് ശേഷം ആ ബന്ധത്തിൽ വിള്ളലുകൾ സംഭവിച്ചു. നിയമപരമായി ബന്ധം വേർപിരിഞ്ഞില്ല എങ്കിലും അപ്‌സരയും ആൽബിയും ഇപ്പോൾ വേർപിരിഞ്ഞാണ് താമസം. വിഷമങ്ങൾ പലതും ഉണ്ട് എങ്കിലും അതൊന്നും മറ്റുള്ളവരുമായി ഷെയർ ചെയ്യാൻ ആഗ്രഹിക്കുന്നില്ല, കരയറുമായി മുന്നോട്ട് പോകുകയാണ് എന്നാണ് അപ്‌സര അടുത്തിടെ നൽകിയ അബിമുഖത്തിലും പറഞ്ഞിട്ടുള്ളത്. ഇന്ന് അപ്‌സരയുടെ സഹോദരി ഐശ്വര്യ രത്‌നാകരന്റെ വിവാഹ വാർഷികമാണ്.




 വിവാഹ വാർഷികത്തോടനുബന്ധിച്ച് അപ്‌സര പങ്കുവച്ച ഇൻസ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധ നേടുന്നു.
 അപ്‌സര രത്‌നാകരന്റെ ജീവിതത്തിൽ സംഭവിച്ചതിനെല്ലാം പ്രേക്ഷകരും സാക്ഷിയാണ്.കേരള സർക്കാർ ഉദ്യോഗസ്ഥയാണ് ഐശ്വര്യ. അച്ഛന്റെ യൂനിഫോം തന്നിലേക്ക് വന്നു എന്നും, പൊലീസിലേക്ക് പോകുന്നു എന്നും ഒരിടയ്ക്ക് അപ്‌സര പറഞ്ഞിരുന്നു. പിന്നീട് അതിന്റെ അപ്‌ഡേഷൻ ഒന്നും ഉണ്ടായിരുന്നില്ല. അപ്‌സരയുടെ വിവാഹത്തിന് ശേഷമായിരുന്നു ചേച്ചി ഐശ്വര്യയുടെ വിവാഹം. ആറ്റുകാൽ ക്ഷേത്രത്തിൽ വച്ച് നടന്ന വിവാഹത്തിൽ ഐശ്വര്യയുടെ ആദ്യ ബന്ധത്തിലെ മകനും സാക്ഷിയായിരുന്നു. അമ്മയുടെ കല്യാണത്തിന് വന്നവരെ മകൻ ക്ഷണിച്ച വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായി.





 അന്ന് ആൽബിയ്‌ക്കൊപ്പം കല്യാണത്തിന് മുന്നിൽ നിന്നതും അപ്‌സരയാണ്. അപ്‌സരയുടെ ചേച്ചിയുടെ വിവാഹം എന്ന നിലയിലാണ് അന്ന് ആ കല്യാണം വൈറലായതും. ഞങ്ങൾക്ക് കിട്ടുന്ന സ്‌നേഹം ഞങ്ങളുടെ കുടുംബത്തിലുള്ളവർക്കും നിങ്ങൾ പകർന്ന് നൽകുന്നതിൽ സന്തോഷമുണ്ട് എന്ന് അപ്‌സരയും ആൽബിയും പറുകയും ചെയ്തു. ചേച്ചിയ്ക്കും ചേട്ടായിയ്ക്കും ഹാപ്പി ആനിവേഴ്‌സറി. ഈ കൈ കോർത്തുപിടിച്ച് ഒരുപാട് വർഷം ഇങ്ങനെ മുന്നോട്ട് പോകാൻ സാധിക്കട്ടെ. എല്ലാ ഐശ്വര്യവും രണ്ടാൾക്കും ഉണ്ടാവട്ടെ' എന്നാണ് വിവാഹ ഫോട്ടോയ്‌ക്കൊപ്പം അപ്‌സര കുറിച്ചത്.



വിഷമങ്ങൾ പലതും ഉണ്ട് എങ്കിലും അതൊന്നും മറ്റുള്ളവരുമായി ഷെയർ ചെയ്യാൻ ആഗ്രഹിക്കുന്നില്ല, കരയറുമായി മുന്നോട്ട് പോകുകയാണ് എന്നാണ് അപ്‌സര അടുത്തിടെ നൽകിയ അബിമുഖത്തിലും പറഞ്ഞിട്ടുള്ളത്. ഇന്ന് അപ്‌സരയുടെ സഹോദരി ഐശ്വര്യ രത്‌നാകരന്റെ വിവാഹ വാർഷികമാണ്. വിവാഹ വാർഷികത്തോടനുബന്ധിച്ച് അപ്‌സര പങ്കുവച്ച ഇൻസ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധ നേടുന്നു.

Find out more: