ചുരിദാർ മാത്രമായിരിക്കണം; കല്യാണ ശേഷം ഭർത്താവിന്റെ വീട്ടുകാർ വെച്ച നിബന്ധനയെക്കുറിച്ച് നടി സുമ ജയറാം! ഒരു വ്യക്തിയെ അല്ല ഒരു കുടുംബത്തെയാണ് കല്യാണം കഴിക്കുന്നത്. ഭർത്താവിന്റെ മദ്യപാനത്തെക്കുറിച്ചും, അതുകാരണം താൻ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും അവർ സംസാരിച്ചിരുന്നു. കല്യാണം കഴിഞ്ഞുവെന്ന് കരുതി മൊത്തമായി മാറാനല്ല പഠിക്കേണ്ടത്. ജീൻസും ടോപ്പും ഒന്നും ഇവിടെ വരുമ്പോൾ ഇടരുത്. ചുരിദാർ മാത്രമായിരിക്കണം എന്നാണ് കല്യാണം കഴിഞ്ഞ ശേഷം എന്നോട് പറഞ്ഞത്. അത് എനിക്കൊരു ഷോക്കായിരുന്നു.വ്യക്തി ജീവിതത്തെക്കുറിച്ചുള്ള സുമ ജയറാമിന്റെ വെളിപ്പെടുത്തൽ ചർച്ചയായിക്കൊണ്ടിരിക്കുകയാണ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അവർ വിവാഹത്തെക്കുറിച്ചും, വിവാഹ ശേഷമുള്ള ജീവിതത്തെക്കുറിച്ചും സംസാരിച്ചത്. മാഡത്തിനെ കാണാറില്ലല്ലോ എന്നൊക്കെ അവിടെയുള്ള സ്റ്റാഫുകൾ ചോദിക്കാറുണ്ട്. 





അവിടെയൊരു പട്ടിയുണ്ടായിരുന്നു. നേരിട്ട് നമ്മളോട് പറയാതെ പട്ടിയെ നോക്കി ഇറങ്ങിപ്പോവാൻ പറയുമായിരുന്നു അവിടെയുള്ളവർ. അതിന് മുന്നെ പറയുന്ന കാര്യങ്ങൾ വെച്ച് അത് പട്ടിയെ ആണോ നമ്മളെയാണോ പറയുന്നതെന്ന് നമുക്ക് മനസിലാവും. അങ്ങനെ കുറേ അനുഭവങ്ങളുണ്ട്. പിന്നെ അങ്ങോട്ട് പോവാൻ തോന്നാറേയില്ല. എനിക്ക് സ്ത്രീധനം തന്ന് കല്യാണം കഴിച്ചതൊന്നുമല്ല. ഞാൻ വാങ്ങിയ സ്വർണവും ഇട്ടാണ് അവിടേക്ക് കയറിച്ചെന്നത്. അലമാരയും എന്റെ കാശെടുത്ത് വാങ്ങിയതാണ്. ചടങ്ങുകളെല്ലാം കൃത്യമായി ഞാൻ ചെയ്തിട്ടുണ്ട്.എനിക്ക് മലയാളം അറിയില്ലെന്ന് ഒരുപാട് പേരോട് അവർ പറഞ്ഞിട്ടുണ്ട്. ഞാൻ ഇപ്പോൾ സംസാരിക്കുന്നത് മലയാളത്തിൽ അല്ലേ. എന്റെ വേദനകളൊക്കെ നിങ്ങളോട് പറയുന്നത് മലയാളത്തിൽ അല്ലേ.





ആ കമ്മൽ പിന്നെ ഞാൻ ഇട്ടിട്ടില്ല. അതും കൂടെ ചേർത്താണ് ഭർത്താവിന് ഒരു മോതിരം മേടിച്ചത്. അവിടെയുള്ള ഒരു പരിപാടിക്കും അവിടത്തെ അനിയത്തിയുടെ ഭർത്താവ് വരാറില്ല. ബർമുഡ ഇടരുത് എന്നൊക്കെയാണ് അവനോട് പറഞ്ഞിരുന്നത്. വല്ലാതെ അപമാനിച്ച് സംസാരിക്കാറുണ്ട്. അതുകൊണ്ടാണ് വരാതിരിക്കുന്നതെന്നുമായിരുന്നു സുമ ജയറാം പറഞ്ഞത്.കമന്റുകളൊക്കെ കാണുമ്പോൾ എനിക്ക് ചിരിയാണ് വരുന്നത്. അദ്ദേഹത്തിന്റെ ഒരു പ്രോപ്പർട്ടിയും എന്റെ പേരിൽ തന്നിട്ടില്ല. ആകെക്കൂടെ ഒരു പേളിന്റെ കമ്മലാണ് തന്നത്. കമ്മൽ ഇല്ലാതെ ചെന്നപ്പോഴായിരുന്നു അത്. ഞങ്ങളുടെ വീട്ടിലെ ജോലിക്കാർക്ക് വരെ ഞങ്ങൾ കമ്മൽ കൊടുക്കാറുണ്ട് എന്നും പറഞ്ഞിരുന്നു. 





ആ പറഞ്ഞതിന്റെ അർത്ഥം എന്താണ്, ചെറിയ കാര്യമാണ്, പക്ഷേ, ഇതൊക്കെയാണ് നമുക്ക് വല്ലാതെ കൊള്ളുന്നത്.പൈസയുള്ള ആളെ കല്യാണം കഴിച്ചു എന്നത് ശരിയാണ്. അദ്ദേഹത്തിന്റെ വീട്ടിലെ സ്വത്ത് ഒന്നും എന്റെ പേരിൽ എഴുതി വെച്ചിട്ടില്ല. അവർക്ക് ഹോട്ടൽ ബിസിനസാണ്, ഒന്നും എന്റെ പേരിലെഴുതിയിട്ടില്ല. പെട്രോൾ പരമ്പും തന്നിട്ടില്ല. ബാങ്കിൽ പൈസയും ഇട്ടിട്ടില്ല. പിന്നെ എന്തിന്റെ ബേസിലാണ് അവന്റെ കൈയ്യിൽ നിന്നും എല്ലാം അടിച്ചെടുത്തു എന്ന് പറയുന്നത്.

Find out more: