3 വയസ് വ്യത്യാസമുണ്ട്, സുപ്രിയ-പൃഥ്വി ദാമ്പത്യം! ബോളിവുഡിലെ പ്രമുഖ നിർമാണക്കമ്പനിയായ മാഡോക് ഫിലിംസിന്റെ ഗ്രാൻഡ് പാർട്ടിയിൽ ആണ് പൃഥ്വി ഭാര്യക്ക് ഒപ്പം എത്തിയത്. വിക്കി കൗശൽ, വരുൺ ധവാൻ, കൃതി സനോൺ, ശ്രദ്ധ കപൂർ, രശ്മിക മന്ദാന, സാറ അലിഖാൻ, അഭിഷേക് ബച്ചൻ, സിദ്ധാർഥ് മൽഹോത്ര, എ.ആർ. റഹ്മാൻ, അനന്യ പാണ്ഡെ, മൃണാൾ ഠാക്കൂർ, വാമിഖ ഗബ്ബി തുടങ്ങി നിരവധി പ്രശസ്ത താരങ്ങൾ അതിഥികളായി എത്തിയ പാർട്ടിയിൽ ബോളിവുഡ് സ്റ്റൈലിൽ ആണ് സുപ്രിയയും പൃത്വിയും എത്തിയത്.  രണ്ടാളുടെയും സ്റ്റൈലിനെയും ലുക്കിനെയും കുറിച്ച് നിരവധി ചർച്ചകൾ ആണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. ഇതിനിടയിലാണ് രണ്ടാളുടെയും പ്രായത്തെകുറിച്ചുകൂടിയുള്ള സംസാരം നടന്നത്. നാല്പതുകഴിഞ്ഞിട്ടും പൃഥ്‌വി എന്ന ഗ്ലാമർ ആണ്.






 അദ്ദേഹത്തിന്റെ ലൈഫ് സ്റ്റൈൽ തന്നെ കാരണം എന്നാണ് ആരാധകർ പറയുന്നത്.എമ്പുരാൻ വിവാദവും വിജയവും എല്ലാം സോഷ്യൽ മീഡിയയിൽ കൊടും പിരികൊണ്ടുള്ള ചർച്ചൾക്കാണ് വഴിവച്ചത്. എല്ലാത്തിനും ഒന്നും പ്രതികരണം നൽകിയില്ലെങ്കിലും മാസ് ലുക്കിൽ എത്തിയിരിക്കുകയാണ് ഇപ്പോൾ പൃഥ്വി ഭാര്യ സുപ്രിയക്ക് ഒപ്പം. ഇരുവരും മുംബൈയിൽ എത്തിയതിന്റെ ചിത്രങ്ങളും വീഡിയോസും ആണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്.രാജുവേട്ടന് പറ്റിയ ഭാര്യ ആണ്, മെയ്ഡ് ഫോർ ഈച്ച് അദർ. പുള്ളീടെ ആറ്റിട്യൂട് മൊത്തം അതുപോലെ ഉണ്ട് സുപ്രിയയിലും സുപ്രിയ ചേച്ചി മോളീവുഡിലെ ജയാ ബച്ചൻ ആണ് എന്ന് തുടങ്ങി ഒട്ടനവധി അഭിപ്രായങ്ങളും ഏറ്റവും ഒടുവിലായി വൈറൽ ആകുന്ന വീഡിയോയിൽ നിറയുന്നുണ്ട്. ഒപ്പം സുപ്രിയയുടെ ഫാഷൻ സെൻസിനെക്കുറിച്ചും സംസാരവും ഏറെയാണ്.







മാധ്യമപ്രവര്ത്തനത്തില് നിന്നും സിനിമാനിര്മ്മാണത്തിലേക്ക് എത്തിയതിനെക്കുറിച്ചുള്ള സുപ്രിയയുടെ തുറന്നുപറച്ചില് അടുത്തിടെ വൈറലായിരുന്നു. ഒരൊറ്റ ഫോണ് കോളിലൂടെയാണ് തന്റെ ജീവിതം മാറിമറിഞ്ഞതെന്നും താരപത്നി പറഞ്ഞിട്ടുണ്ട്. റിപ്പോർട്ടുകൾ നോക്കിയാൽ അത് ശരി തന്നെയാണ് അവർ തമ്മിൽ മൂന്നു വയസ്സിന്റെ വ്യത്യാസമുണ്ട്. രാജുവിനെക്കാളും മൂന്നു വയസ്സ് താഴെയാണ് സുപ്രിയ. രണ്ടാളും അടുത്ത സുഹൃത്തുക്കളെ പോലെയാണ് പെരുമാറ്റം. അധിക സുഹൃത്തുക്കൾ ഇല്ലാത്ത പൃഥ്വിക്ക് നല്ല ഒരു സുഹൃത്തുകൂടിയാണ് സുപ്രിയ .





ഇത് പലവട്ടം പൃഥ്വി തന്നെ പറഞ്ഞിട്ടുമുണ്ട്. നാൽപ്പത്തി രണ്ടുവയസാണ് പൃഥ്‌വിക്ക്. സുപ്രിയയെ വിവാഹം ചെയ്യുമ്പോൾ പൃഥ്‌വിക്ക് 28 വയസ്സ് ആയിരുന്നു പ്രായം. അന്നുമുതൽ ഇവരുടെ പ്രായത്തെകുറിച്ചുള്ള സംസാരം സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. ഇരുവരും തമ്മിൽ മൂന്നുവയസ്സ് ആണ് വ്യത്യാസം എന്നാണ് ആരാധകർ തന്നെ കമന്റുകൾ പങ്കിടുന്നത്.

Find out more: