പ്രിയദർശൻ മുത്തച്ഛനായി; മെലാനി അമ്മയുമായി!  സ്‌ക്രീനിലെ നായിക ജീവിതനായികയായി വന്നപ്പോൾ തുടക്കം മനോഹരമായിരുന്നു. വർഷങ്ങൾക്കിപ്പുറം ഇരുവരും വേർപിരിയുകയായിരുന്നു. പരസ്പരം പഴിചാരുകയോ, കുറ്റപ്പെടുത്തലുകളോ ഇല്ലാതെയായിരുന്നു വേർപിരിയൽ. മക്കളുടെ കാര്യങ്ങൾക്കായി എന്നും ഒന്നിച്ചുണ്ടാവുമെന്ന് ലിസിയും പ്രിയദർശനും പറഞ്ഞിരുന്നു. സിദ്ധാർത്ഥിന്റെ വിവാഹസമയത്ത് ഇവർ ഒന്നിച്ച് എത്തിയിരുന്നു. മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള സംവിധായകനാണ് പ്രിയദർശൻ. വ്യത്യസ്തമായ ഒട്ടനവധി ചിത്രങ്ങളാണ് അദ്ദേഹം മലയാളികൾക്ക് സമ്മാനിച്ചത്. പ്രണയവിവാഹമായിരുന്നു അദ്ദേഹത്തിന്റേത്. പ്രഗ്നൻസി ടെസ്റ്റ് മുതൽ പ്രസവം വരെയുള്ള വിശേഷങ്ങൾ സോഷ്യൽമീഡിയയിലൂടെ പങ്കിടാറുണ്ട് മിക്കവരും. അക്കൂട്ടത്തിൽ നിന്നെല്ലാം വേറിട്ട് നിൽക്കുകയായിരുന്നു സിദ്ധാർത്ഥും മെലാനിയും. മെലാനി അമ്മയായത് അറിഞ്ഞതേയില്ലെന്നായിരുന്നു ആരാധകരും പരിഭവം പറഞ്ഞത്. കല്യാണിയോ, ലിസിയോ പോലും ഈ സന്തോഷം പറഞ്ഞില്ലല്ലോ എന്ന് ചോദിച്ചവരുമുണ്ട്.






 പ്രിയദർശൻ പങ്കുവെച്ച ഫാമിലി ഫോട്ടോ ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്. ലിസിയും കൂടി ഉണ്ടായിരുന്നെങ്കിൽ നന്നായേനെ എന്ന് പറഞ്ഞവരുമുണ്ട്. കൊച്ചുമകളുടെ ഫോട്ടോ പങ്കുവെച്ചതിന് ചിലർ പ്രിയദർശനോട് നന്ദിയും പറഞ്ഞിരുന്നു. വിവാഹ ചിത്രങ്ങളും ആദ്യ വിഷുവുമൊക്കെ ആഘോഷിച്ചതിന്റെ വിശേഷങ്ങൾ വൈറലായിരുന്നു. എന്നാൽ മെലാനി അമ്മയായ വിവരം ഇപ്പോഴാണ് പുറംലോകം അറിയുന്നത്. കുടുംബസമേതമായുള്ള ചിത്രം പങ്കുവെച്ചത് പ്രിയദർശനായിരുന്നു. മകളായ കല്യാണിയുടെ പിറന്നാളാഘോഷത്തിനിടയിലെ ചിത്രമായിരുന്നു അദ്ദേഹം പങ്കുവെച്ചത്. അച്ഛനൊപ്പമായി സിദ്ധുവും മെലാനിയും ഉണ്ടായിരുന്നു.




 മകളെയും എടുത്തായിരുന്നു ഇവരെത്തിയത്. ഒറ്റകാഴ്ചയിൽ കല്യാണിയെ പോലെ തന്നെയുണ്ട് മകൾ. ഇതെപ്പോഴാണ് മകൾ ജനിച്ചതെന്നായിരുന്നു ഫോട്ടോ കണ്ടവരെല്ലാം ചോദിച്ചത്. വിഷ്വൽ എഡിറ്ററായ മെലാനിയാണ് സിദ്ധാർത്ഥിന്റെ ജീവിതപങ്കാളി. അമേരിക്കക്കാരിയാണെങ്കിലും നമ്മുടെ സംസ്‌കാരവും, ഭക്ഷണരീതിയുമൊക്കെ മെലാനിക്ക് ഇഷ്ടമാണ് എന്നായിരുന്നു ലിസി പറഞ്ഞത്. മെൽ എന്നാണ് ഞങ്ങൾ അവളെ വിളിക്കുന്നത്. വിഷുക്കാലത്ത് മരുമകൾക്കായി സദ്യയും പായസവുമൊക്കെ ഒരുക്കിയിരുന്നു അവർ. ചെന്നൈയിൽ വെച്ചായിരുന്നു ഇവർ വിഷു ആഘോഷിച്ചത്.




 കുടുംബസമേതമായുള്ള ചിത്രങ്ങൾ അന്ന് വൈറലായിരുന്നു.അമ്മയ്ക്ക് പിന്നാലെ കല്യാണി നായികയായപ്പോൾ അച്ഛനെപ്പോലെ ക്യാമറയ്ക്ക് പിന്നിൽ നിൽക്കാനായിരുന്നു സിദ്ധാർത്ഥ് ആഗ്രഹിച്ചത്. വിഎഫ്എക്‌സിലായിരുന്നു കഴിവ് തെളിയിച്ചത്. അച്ഛൻ സംവിധാനം ചെയ്ത മരക്കാർ അറബിക്കടലിന്റെ സിംഹത്തിലൂടെ ദേശീയ അവാർഡും താരപുത്രൻ സ്വന്തമാക്കിയിരുന്നു. താരപുത്രൻമാരും, താരപുത്രികളുമെല്ലാം ഒന്നിച്ച് പ്രവർത്തിച്ച ചിത്രമായിരുന്നു മരക്കാർ അറബിക്കടലിന്റെ സിംഹം. ചരിത്ര പശ്ചാത്തലത്തിലൊരുക്കിയ വ്യത്യസ്തമായ ചിത്രമായിരുന്നു ഇത്.
 

Find out more: