എന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യം അതാണ്; മഞ്ജു വാര്യർ! തന്റെ കരിയരിൽ സംഭവിച്ച ഏറ്റവും മികച്ച സിനിമകളിൽ ഒന്നാണ് എമ്പുരാൻ എന്ന് മഞ്ജു വാര്യർ പറയുന്നു. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സിനിമ സംവിധാനം ചെയ്യുന്നു എന്ന വാർത്ത ആദ്യം പുറത്ത് വന്നപ്പോൾ മുതൽ എന്നെ എന്ന് വിളിച്ചിരുന്നെങ്കിൽ എന്ന് ഞാൻ കൊതിച്ചിരുന്നു. അപ്രതീക്ഷിതമായി ആ കോൾ വന്നപ്പോൾ ഏറെ എക്‌സൈറ്റ്‌മെന്റ് തോന്നി. പൃഥ്വിരാജ് തന്നെയാണ് ഫോണിൽ വിളിച്ച് കഥാപാത്രത്തെ കുറിച്ച് പറഞ്ഞത്. പക്ഷേ ഞങ്ങലെ ബന്ധിപ്പിച്ചത് ആരായിരുന്നു എന്ന് ഞാൻ ഇപ്പോൾ ഓർക്കുന്നില്ല. ആർ ജെ ലോകത്ത് മൈക്കിന് പ്രത്യേകിച്ച് വിശേഷണങ്ങൾ ആവശ്യമില്ല. ഇക്കാലയളവിനുള്ളിൽ റേഡിയോ ജോക്കിയായി വന്ന് പലരെയും മൈക്ക് അഭിമുഖം ചെയ്തു.
ഇപ്പോൾ ദ മൈക്ക് ഫാക്ടർ എന്ന യൂട്യൂബ് ചാനൽ ആരംഭിച്ച് പുതിയ ചാറ്റ് ഷോയ്ക്ക് തുടക്ക് കുറിച്ചിരിക്കുകയാണ് മൈക്ക്. മഞ്ജു വാര്യർ ആണ് ഷോയിൽ ആദ്യത്തെ അതിഥിയായി എത്തിയത്. എമ്പുരാന്റെ വിശേഷങ്ങളാണ് മഞ്ജു കൂടുതലും പങ്കുവയ്ക്കുന്നത്.ആളുകളെ പോലെ തന്നെ താനും തിയേറ്ററിൽ എമ്പുരാൻ കാണാൻ എക്‌സൈറ്റഡ് ആയിരുന്നു എന്നും മഞ്ജു വാര്യർ പറയുന്നുണ്ട്. സിനിമ എന്താണ് എന്നറിയാനും, കാണാനും ഉള്ള അവസരങ്ങളുണ്ടായിട്ടും ഞാൻ അത് കണ്ടില്ല. ഞാൻ അഭിനയിച്ച പോർഷനെ കുറിച്ച് അല്ലാതെ എനിക്കൊന്നും അറിയുകയും ഇല്ലായിരുന്നു. സിനിമ പ്രേക്ഷകർക്കൊപ്പം തിയേറ്ററിൽ വിറ്റ്‌നസ്സ് ചെയ്യണം എന്നായിരുന്നു എന്റെ ആഗ്രഹം- മഞ്ജു വാര്യർ പറഞ്ഞുനല്ല ഒരു ടീമിനൊപ്പം വർക്ക് ചെയ്യാൻ സാധിച്ചു എന്നതാണ് അതിൽ ഏറ്റവും വലിയ കാര്യം.
തനിക്ക് എന്ത് വേണം എന്ന കാര്യത്തിൽ കൃത്യമായ ധാരണയുള്ള ആളാണ് പൃഥ്വിരാജ് സുകുമാരൻ. അത് എങ്ങനെ തന്റെ ആർട്ടിസ്റ്റുകളിൽ നിന്ന് എടുക്കാം എന്നും അദ്ദേഹത്തിനറിയാം. നമ്മൾ പ്രത്യേകിച്ച് ഒന്നും പ്രിപ്പെയർ ചെയ്യേണ്ട ആവശ്യമില്ല, പൃഥ്വിരാജ് എന്താണോ പറയുന്നത് അത് ഫോളോ ചെയ്താൽ മാത്രം മതി. പൃഥ്വിരാജ് എന്ന നടനൊപ്പം പ്രവൃത്തിച്ച പരിചയം എനിക്കില്ല, പക്ഷേ ഞാൻ കൂടെ വർക്ക് ചെയ്ത സംവിധായകറിൽ എന്റെ ഏറ്റവും പ്രിയപ്പെട്ട സംവിധായകരിൽ ആദ്യ അഞ്ചിൽ തീർച്ചയായും പൃഥ്വിരാജ് ഉണ്ടാവും.
അക്ഷരാർത്ഥത്തിൽ ഇതുവരെ ചെയ്തതിൽ ഏറ്റവും ശക്തമായ റോൾ ആണ് പ്രിയദർശിനി രാംദാസ്. എത്ര സീനിൽ എത്തുന്നു എന്നതിലല്ല, ഏത് സീനിൽ എങ്ങനെ എവിടെ വന്ന് എന്ത് ചെയ്യുന്നു എന്നതിലാണ് കാര്യം. എന്റെ സിനിമ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യം ഏതാണെന്ന് ചോദിച്ചാൽ അത് ഇത് ത്‌നനെയാണ്. ആദ്യമായിട്ടാണ് തുടർ സിനിമകളിൽ ഞാൻ അഭിനയിച്ചത്. പ്രത്യേകിച്ച് റഫറൻസും പഠനങ്ങളൊന്നും ഉണ്ടായിരുന്നില്ല. ലൂസിഫർ തന്നെ പല തവണ കണ്ടു, ബെയ്‌സ് മനസ്സിലാക്കുകയായിരുന്നു
Find out more: