മമ്മൂട്ടിയുടെ നിഴലായി നടക്കുന്ന ഒരാൾ; ജോർജ്ജ് മമ്മൂട്ടി പങ്കുവച്ച പുതിയ പോസ്റ്റ്! പേഴ്‌സണൽ സെക്രട്ടറി എന്നതിനപ്പുറം സഹോദര തുല്യനായ ഒരു സ്ഥാനവും ജോർജിന് മമ്മൂട്ടി നൽകിയിട്ടുണ്ട്. മമ്മൂട്ടി മാത്രമല്ല, മമ്മൂട്ടിയുടെ കുടുംബവും ജോർജിനെ കാണുന്നത് തങ്ങളിൽ ഒരാളായിട്ട് തന്നെയാണ്. മമ്മൂട്ടിയുടെ ആരോഗ്യ സ്ഥിതിയെ കുറിച്ചുള്ള വാർത്തകൾ വന്നയുടനെ ഏറ്റവും അധികം കോളുകൾ വന്നത് ജോർജിന്റെ ഫോണിലേക്കാണ്. മമ്മൂട്ടിയുടെ ആരോഗ്യത്തെ സംബന്ധിച്ച കാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനപ്പുറം, അദ്ദേഹം ഏറ്റെടുത്ത വർക്ക് കമ്മിറ്റ്‌മെന്റുകളിലൊന്നും ഒരു വീഴ്ചയും വരാതെയും ജോർജ്ജ് ശ്രദ്ധിച്ചു. ഇപ്പോഴും മമ്മൂട്ടി വിശ്രമത്തിൽ തുടരുകയാണ്. അതിനിടയിൽ ഇന്നലെയാണ് മമ്മൂട്ടിയുടെ ബസൂക്ക തിയേറ്ററുകളിലെത്തിയത്. 




മോഹൻലാലിന് ആന്റണി പെരുമ്പാർ എന്നത് പോലെയാണ് മമ്മൂട്ടിയ്ക്ക് ജോർജ്. ആന്റണി പെരുമ്പാവൂരിനെ പോലെ മോഹൻലാലിന്റെ ബിസിനസ്സുകളിൽ പങ്കും, നിർമാതാവ് എന്ന ലേബലും ഒന്നുമില്ലെങ്കിലും, ജോർജ്ജിന്റെ ഐഡന്റിറ്റി തന്നെ ജോർജ് മമ്മൂട്ടി എന്നാണ്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിക്കവെയാണ് മമ്മൂട്ടിയ്ക്ക് ചില ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മെഗാസ്റ്റാർ, ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് തിരിച്ചെത്തി. ഇപ്പോൾ വിശ്രമത്തിലാണ്. അധികം വൈകാതെ മഹേഷ് നാരായണൻ ചിത്രത്തിലേക്ക് ജോയിൻ ചെയ്യും എന്നാണ് വിവരം. ഒരു കുഞ്ഞിനെ എന്നത് പോലെയാണ് മമ്മൂട്ടിയെ ജോർജ് പരിപാലിക്കുന്നത് എന്ന് ഈ ചിത്രങ്ങൾ കണ്ടാൽ അറിയാം. 




മകൻ ദുൽഖർ സൽമാനടക്കം ഒരുപാട് ലൈക്കുകളും കമന്റുകളും മണിക്കൂറുകൾക്ക് മുൻപ് പങ്കുവച്ച ഫോട്ടോയ്ക്ക് താഴെ വരുന്നു. മമ്മൂട്ടിയുടെ പേഴ്‌സണൽ ഫോട്ടോഗ്രാഫറായ ശരൺ ഭാസ്‌കറാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.കലൂർ ഡെന്നീസിന്റെ മകൻ ഡൈനോ ഡെന്നീസ് ആദ്യമായി സംവിധാനം ചെയ്ത ബസൂക്കയ്ക്ക് ഗംഭീര അഭിപ്രായങ്ങളാണ് വന്നുകൊണ്ടിരിയ്ക്കുന്നത്. സിനിമ ജനം സ്വീകരിച്ച സന്തോഷത്തിൽ ജോർജ് പങ്കുവച്ച പോസ്റ്റ് ആരാധകർ ഏറ്റെടുത്തു. ബസൂക്ക മൂഡ് ആക്ടിവേറ്റ് ചെയ്യുന്നു എന്ന് പറഞ്ഞ് പങ്കുവച്ച ഫോട്ടോകൾ അത്രയും ക്യൂട്ടാണ്. ഒരു ചിത്രത്തിൽ ജോർജ് മമ്മൂട്ടിയുടെ താടി ശരിയാക്കുന്നതും, മറ്റൊരു ചിത്രത്തിൽ മമ്മൂട്ടിയ്‌ക്കൊപ്പം നടക്കുന്നതും കാണാം.





അതിനിടയിൽ ഇന്നലെയാണ് മമ്മൂട്ടിയുടെ ബസൂക്ക തിയേറ്ററുകളിലെത്തിയത്. മോഹൻലാലിന് ആന്റണി പെരുമ്പാർ എന്നത് പോലെയാണ് മമ്മൂട്ടിയ്ക്ക് ജോർജ്. ആന്റണി പെരുമ്പാവൂരിനെ പോലെ മോഹൻലാലിന്റെ ബിസിനസ്സുകളിൽ പങ്കും, നിർമാതാവ് എന്ന ലേബലും ഒന്നുമില്ലെങ്കിലും, ജോർജ്ജിന്റെ ഐഡന്റിറ്റി തന്നെ ജോർജ് മമ്മൂട്ടി എന്നാണ്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിക്കവെയാണ് മമ്മൂട്ടിയ്ക്ക് ചില ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മെഗാസ്റ്റാർ, ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് തിരിച്ചെത്തി. ഇപ്പോൾ വിശ്രമത്തിലാണ്. അധികം വൈകാതെ മഹേഷ് നാരായണൻ ചിത്രത്തിലേക്ക് ജോയിൻ ചെയ്യും എന്നാണ് വിവരം. 

Find out more: