മസ്സായി ബേസിൽ ജോസെഫിന്റെ 'മരണമാസ്സ്'! ബേസിൽ ജോസഫ് എന്ന നടനിലെ 'പ്രത്യേകതകൾ' പരമാവധി ഊറ്റിയെടുക്കാനുള്ള ശ്രമങ്ങളെല്ലാം ലൂക്ക് എന്ന കഥാപാത്രത്തിൽ എഴുതിവെച്ചിട്ടുണ്ട്. ലൂക്കാച്ചായനോട് നീതി പുലർത്തി ബേസിലും അറിഞ്ഞാടിയിട്ടുണ്ട്. ആക്ഷേപഹാസ്യത്തിന് പ്രാധാന്യം കൊടുത്താണ് നവാഗത സംവിധായകനായ ശിവപ്രസാദ് മരണമാസ് ഒരുക്കിയിരിക്കുന്നത്. വള്ളിക്കുന്ന് ഗ്രാമത്തിലെ വ്യത്യസ്ത കഥാപാത്രങ്ങളാണ് സിനിമയിൽ പ്രധാനമായി വരുന്നത്. ഉണ്ണിരാജയുടെ മലയാളം മാഷ് കുമാരനാശാൻ, കുമാരനാശാന്റെ ബസ് വീണപൂവ്, ബസ്സിന്റെ ഡ്രൈവർ സുരേഷ് കൃഷ്ണയുടെ ജിക്കു, ഇരുപത് വർഷമായി കാണാതായ അച്ഛനെ അന്വേഷിക്കുന്ന സിജു സണ്ണിയുടെ ബസ് കണ്ടക്ടർ, രാജേഷ് മാധവന്റെ സർക്കാർ ഉദ്യോഗസ്ഥനും ബനാന കില്ലറെന്ന സീരിയൽ കില്ലർ എസ് കെ, ബാബു ആന്റണിയുടെ ഡിസ്പി (ഡിവൈഎസ്പി), കാണാതാകുന്ന പട്ടി പക്രു, അനിഷ്മ അനിൽ കുമാർ, പുളിയനം പൗലോസിന്റെ പെൺവിഷയത്തിലെ പ്രഗത്ഭനായ അച്ഛൻ, ജിയോ ബേബി തുടങ്ങി ഒറ്റ രംഗത്തിൽ വരുന്ന പ്രഗത്ഭനായ ഒരു അതിഥി താരം വരെ വ്യത്യസ്ത കഥാപാത്രങ്ങളാണ്.
സുരേഷ് കൃഷ്ണയ്ക്കും ബാബു ആന്റണിക്കും തമാശ കഥാപാത്രളെയാണ് നൽകിയിരിക്കുന്നത് എന്നതിൽ തന്നെ സംവിധായകൻ ഉദ്ദേശിക്കുന്ന പരിഹാസത്തിന്റെ രൂക്ഷത വ്യക്തമാണ്. പൊന്മാനിലെ പി പി അജേഷിൽ നിന്നും തികച്ചും വ്യത്യസ്തനാണ് മരണമാസിലെ ലൂക്ക. പ്രത്യേക ഹെയർസൈറ്റലും അതിലൊരുഭാഗം വെളുപ്പിച്ചും ചൂണ്ടുവിരലും ചൂണ്ടുവിരലും ചേർത്ത് 'സ്മാൾ ഹാർട്ട്' ചിഹ്നം കാണിക്കുന്ന രീതിയും തന്റെ ചിത്രം പതിപ്പിച്ച ഓവർകോട്ടുമൊക്കെയായി ലൂക്ക നാട്ടിലെ 'വ്യത്യസ്തനാം ബാലനാണ്.' ലൂക്കയെന്ന കഥാപാത്രത്തെ വലിയ ഹൈപ്പിലാണ് കഥാകൃത്ത് സിജു സണ്ണിയും സംവിധായകൻ ശിവപ്രസാദും ഒരുക്കിവെച്ചിരിക്കുന്നത്.നാട്ടിൽ വിലസുന്ന സീരിയൽ കില്ലർ (എസ് കെ) എന്ന ബനാന് പിടിയിലാകാതിരിക്കുകയും അത് ലൂക്കയാണെന്ന തരത്തിൽ പ്രചരണം നടക്കുകയും ചെയ്യുന്നതാണ് കഥാതന്തു. ആരായാലും ലൂക്കയെ സംശയിച്ചു പോകും. കാരണം നാട്ടുകാർക്ക് 'വല്ലാത്തൊരു ശല്യക്കാരനാണ്' അയാൾ.
നാട്ടിൽ കുറ്റംകൃത്യം വർധിക്കുന്നതിൽ പ്രതിഷേധിച്ച് മാതൃകാ പൊലീസ് സ്റ്റേഷന്റെ ഫോട്ടോയെടുത്ത് ഒ എൽ എക്‌സിൽ വിൽപ്പനയ്ക്കിടുക, പഞ്ചായത്ത് പ്രസിഡന്റിന്റെ ഗൂഗ്ൾ സേർച്ച് വിവരങ്ങൾ പഞ്ചായത്ത് ഓഫിസിലെ ബോർഡിലൊട്ടിച്ച് പരസ്യമാക്കുക, മീനിന് തീറ്റകൊടുക്കുന്നതിൽ പോലും മതവ്യത്യാസം കാണിക്കുന്നതിൽ പ്രതിഷേധിച്ച് കോഴിയിറച്ചി ക്ഷേത്രക്കുളത്തിലെ മത്സ്യത്തിന് തീറ്റയായിക്കൊടുത്ത് ഹലാൽ ചിക്കനെന്നെഴുതിയ കവർ ആളുകൾ കാണെ ക്ഷേത്രപ്പറമ്പിൽ തൂക്കിയിടുക തുടങ്ങി വ്യത്യസ്ത 'കലാപരിപാടികളാണ്' ആശാന്റെ വികൃതികൾ. ഇതിൽ സഹികെട്ട് അറുപത് ലക്ഷം രൂപ നാട്ടുകാർ പിരിവെടുത്ത് ചെക്കോസ്ലാവാക്യയിലേക്ക് കയറ്റി അയക്കാനുള്ള നടപടികൾ സ്വീകരിച്ചു എന്നു പറയുമ്പോഴറിയാം ഈ കഥാപാത്രത്തിന്റെ തലതെറിച്ച അവസ്ഥ.നാട്ടിൽ വിലസുന്ന സീരിയൽ കില്ലർ (എസ് കെ) എന്ന ബനാന് പിടിയിലാകാതിരിക്കുകയും അത് ലൂക്കയാണെന്ന തരത്തിൽ പ്രചരണം നടക്കുകയും ചെയ്യുന്നതാണ് കഥാതന്തു. ആരായാലും ലൂക്കയെ സംശയിച്ചു പോകും. കാരണം നാട്ടുകാർക്ക് 'വല്ലാത്തൊരു ശല്യക്കാരനാണ്' അയാൾ.
നാട്ടിൽ കുറ്റംകൃത്യം വർധിക്കുന്നതിൽ പ്രതിഷേധിച്ച് മാതൃകാ പൊലീസ് സ്റ്റേഷന്റെ ഫോട്ടോയെടുത്ത് ഒ എൽ എക്‌സിൽ വിൽപ്പനയ്ക്കിടുക, പഞ്ചായത്ത് പ്രസിഡന്റിന്റെ ഗൂഗ്ൾ സേർച്ച് വിവരങ്ങൾ പഞ്ചായത്ത് ഓഫിസിലെ ബോർഡിലൊട്ടിച്ച് പരസ്യമാക്കുക, മീനിന് തീറ്റകൊടുക്കുന്നതിൽ പോലും മതവ്യത്യാസം കാണിക്കുന്നതിൽ പ്രതിഷേധിച്ച് കോഴിയിറച്ചി ക്ഷേത്രക്കുളത്തിലെ മത്സ്യത്തിന് തീറ്റയായിക്കൊടുത്ത് ഹലാൽ ചിക്കനെന്നെഴുതിയ കവർ ആളുകൾ കാണെ ക്ഷേത്രപ്പറമ്പിൽ തൂക്കിയിടുക തുടങ്ങി വ്യത്യസ്ത 'കലാപരിപാടികളാണ്' ആശാന്റെ വികൃതികൾ. ഇതിൽ സഹികെട്ട് അറുപത് ലക്ഷം രൂപ നാട്ടുകാർ പിരിവെടുത്ത് ചെക്കോസ്ലാവാക്യയിലേക്ക് കയറ്റി അയക്കാനുള്ള നടപടികൾ സ്വീകരിച്ചു എന്നു പറയുമ്പോഴറിയാം ഈ കഥാപാത്രത്തിന്റെ തലതെറിച്ച അവസ്ഥ. ആദ്യാവസാനം ലൗഡ് ആണ് സിനിമ. എവിടെയുമൊരു താഴ്ത്തിവെക്കലുകളില്ല. ഒരു രംഗത്തു നിന്നും അടുത്ത രംഗത്തെത്തുമ്പോൾ സീനുകളുടെ പവറുകൾക്കൊന്നും കുറവു വരുന്നില്ല. എങ്കിലും എല്ലാതരം പ്രേക്ഷകരേയും സിനിമ അനുഭവിപ്പിക്കുകയോ ആസ്വദിപ്പിക്കുകയോ ചെയ്യില്ല. നീരജ് രവിയാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ജയ് ഉണ്ണി സംഗീതം ചെയ്തിരിക്കുന്നു. ചമൻ ചാക്കോ സിനിമയുടെ രംഗങ്ങളെ കൂട്ടിച്ചേർക്കുന്നതിൽ മികവു കാട്ടിയിട്ടുണ്ട്.
Find out more: