13 വർഷത്തെ ദാമ്പത്യ ജീവിതത്തിന്റെ രഹസ്യം ഇതാണ്... 2007 ൽ കരിയർ ആരംഭിച്ച രാം ചരൺ ഇപ്പോൾ 18 വർഷങ്ങൾ പൂർത്തിയാക്കുമ്പോഴും വിരലിലെണ്ണാവുന്ന അത്രയും സിനിമകൾ മാത്രമേ ചെയ്തിട്ടുള്ളൂ. അതെല്ലാം സാമ്പത്തികമായി വിജയം നേടിയ സിനിമകളും ആണ്. അത്രയേറെ രാം ചരൺ തന്റെ തിരഞ്ഞെടുപ്പുകളിൽ ശ്രദ്ധിക്കുന്നു. കരിയറിൽ മാത്രമല്ല, വ്യക്തി ജീവിതത്തിലും കൃത്യമായ പ്ലാനിങോടുകൂടെയാണ് രാം ചരണും ഭാര്യ ഉപാസന കൊനിഡേലയും പോകുന്നത്. ചിരജ്ജീവിയുടെ മകൻ എന്ന ലേബലിലാണ് അഭിനയ ലോകത്തേക്ക് വന്നത് എങ്കിലും ഇന്റസ്ട്രിയിൽ വളരെ പെട്ടന്ന് തന്റേതായ സ്ഥാനം കണ്ടെത്തിയ നടനാണ് രാം ചരൺ. മഗധീര, നായക്ക്, യേവഡു പോലുള്ള സിനിമകൾ മൊഴിമാറ്റം ചെയ്ത് ഇങ്ങ് കേരളത്തിലും ഹിറ്റാണ്. എസ് എസ് രാജമൗലിയുടെ ആർ ആർ ആറിലൂടെ ഓസ്‌കാർ വരെ രാം ചരണിന്റെ പേര് എത്തി.
ഒൻപതാം ക്ലാസ് മുതൽ സുഹൃത്തുക്കളായിരുന്നുവത്രെ രാം ചരണും ഉപാസനയും. ചെന്നൈയിലാണ് ഇരുവരും പഠിച്ചത്. 2011 ൽ വീട്ടുകാരുടെ സമ്മതത്തോടെയും അനുഗ്രഹത്തോടെയും വിവാഹ നിശ്ചയവും, 2012 ൽ വിവാഹവും കഴിഞ്ഞു. അപ്പോളോ ഹോസ്പിറ്റലിന്റെ വൈസ് ചെയർമാനും ബി പോസിറ്റീവ് എന്ന മാഗസിന്റെ ചീഫ് എഡിറ്ററുമാണ് ഉപാസന കൊടിനേല. കുഞ്ഞിന്റെ ജനനത്തിൽ മാത്രമല്ല, 13 വർഷത്തോളമായി നീണ്ടു നിൽക്കുന്ന രാം ചരണിന്റെയും ഉപാസനയുടെയും ഈ ദാമ്പത്യ ജീവിതത്തിന് പിന്നിലും ഒരു രഹസ്യമുണ്ട്, ഒരു സിംപിൾ ടിപ്. എല്ലാ ആഴ്ചയും താരദമ്പതികളുടെ വീട്ടിൽ ഒരു ഡേറ്റ് നൈറ്റ് ഉണ്ടാവുമത്രെ. ആ ദിവസം ഇരുവരും ഫോൺ ഉപയോഗിക്കുകയോ ടിവി കാണുകയോ ചെയ്യാറില്ല.
മറ്റെല്ലാ തിരക്കുകളും മാറ്റിവച്ച് രണ്ടു പേരും ഒരുപാട് സംസാരിക്കും, ചിരിക്കും, സന്തോഷിക്കും, ഒരുമിച്ചുള്ള കൂട്ടുകെട്ടും, ആ നിമിഷവും പരമാവധി ആസ്വദിയ്ക്കും. തുറന്ന സംസാരവും ഒരുമിച്ചുള്ള വളർച്ചയും ഞങ്ങളുടെ ബന്ധം കൂടുതൽ ശക്തമാക്കി എന്നാണ് ഒരിക്കൽ ഉപാസന കൊനിഡേല പറഞ്ഞത്.
2012 ൽ വിവാഹിതരായ രാം ചരണിനും ഉപാസനയ്ക്കും പത്ത് വർഷങ്ങൾക്ക് ശേഷം 2013 ൽ ആണ് ആദ്യത്തെ കുഞ്ഞ് പിറന്നത്. സാമ്പത്തികമായും, കരിയർ പരമായും തങ്ങൾ മെച്ചപ്പെട്ടു നിൽക്കുന്ന സാഹചര്യത്തിലായിരിക്കണം കുഞ്ഞ് വരേണ്ടത് എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ വിവാഹം കഴിഞ്ഞ ഉടനെ തന്നെ ഇരുവരും തങ്ങളുടെ എഗ്ഗ്‌സ് ഫ്രീസ് ചെയ്തിരുന്നു. കരിയറിൽ ആഗ്രഹിച്ച ഉയരങ്ങളിൽ എത്തിയതിന് ശേഷം ഗർഭം ധരിക്കുകയും കുഞ്ഞു പിറക്കുകയും ചെയ്തു. പലർക്കും മാതൃകാപരമായിരുന്നു രാം ചരണിന്റെയും ഉപാസന കൊനിഡേലയുടെയും ഈ തീരുമാനം.
Find out more: