ഓസിയുടെ ഭാഗ്യമാണ് ഈ അച്ഛൻ: അമ്മയാനുള്ള തയ്യാറെടുപ്പിലാണ് നടൻ കൃഷ്ണ കുമാറിന്റെ മകൾ ദിയ എന്ന ഓസി. കൃഷ്ണകുമാറിനെ പുകഴ്ത്തി ആരാധകർ! ഓരോ ദിവസവും തന്റെയും കുടുംബത്തിന്റെയും ബിസിനസ്സിന്റെയും എല്ലാം വിശേഷങ്ങൾ പങ്കുവച്ച് ദിയ എത്തും. ഗർഭിണിയാണ് എന്നത് കൊണ്ട് മടിപിടിച്ചിരിയ്ക്കുകയോ, വയ്യാതെയിരിക്കുകയോ അല്ല. എത്രത്തോളം ആക്ടീവ് ആകാൻ സാധിക്കുമോ അത്രയും ആക്ടീവായി, അത് തന്റെ ഫോളോവേഴ്‌സിനും പ്രചോദനമാവും വിധം മാറ്റുകയാണ് ദിയ കൃഷ്ണകൃഷ്ണകുമാറിന്റെ നാല് മക്കളിൽ ഇപ്പോൾ സോഷ്യൽ മീഡിയ പ്രേമികൾക്ക് ഏറ്റവും പ്രിയപ്പെട്ടത് ദിയ കൃഷ്ണൻ ആണ്. എന്തെന്നാൽ, അത്രയേറെ ലൈവാണ് താരം. അച്ഛന്റെ സുഹൃത്തിന്റെ വിവാഹത്തിനായി കൊച്ചിയിൽ എത്തിയ വീഡിയോ ആണ് ദിയ ഏറ്റവുമൊടുവിൽ പങ്കുവച്ചിരിയ്ക്കുന്നത്.





അച്ഛൻ കൃഷ്ണ കുമാറിനും ഭർത്താവ് അശ്വിൻ ഗണേഷിനുമൊപ്പമാണ് ദിയ കൊച്ചിയിൽ എത്തിയത്. കല്യാണത്തിന് കൂടിയതും റിസപ്ഷന് പങ്കെടുത്തതും, പിന്നെ കൊച്ചിയിൽ ഒന്ന് കറങ്ങി നടന്നതുമായ വിശേഷങ്ങളൊക്കെ വീഡിയോയിൽ ഉണ്ട്. എന്നാൽ അതിൽ ആളുകൾ ഏറ്റവും അധികം ശ്രദ്ധിച്ചത് കൃഷ്ണ കുമാർ മകളുടെ കാര്യത്തിൽ കാണിക്കുന്ന ശ്രദ്ധയും കരുതലുമാണ്. നടുവേദനയും കാലു വേദനയുമൊക്കെ കുറവുണ്ട്. ഇപ്പോൾ ഞാൻ പെർഫക്ട് ഓകെയാണ്. മറ്റ് പ്രശ്‌നങ്ങളൊന്നും ഇല്ല. വൊമിറ്റിങ് ടെന്റൻസി വരുന്ന സാഹചര്യങ്ങൾ എല്ലാം ഒഴിവാക്കുന്നതായും ദിയ പറയുന്നുണ്ട്. പിന്നെ ഈ ഗർഭകാലത്ത് ഒഴിവാക്കാൻ കഴിയാത്തത് ഫുഡ് ആണ്. അത് നന്നായി കഴിക്കുന്നുണ്ട്. പാൽ കുടിക്കാറില്ല, അതുകൊണ്ട് നിർബന്ധമായും തൈരോ മോരോ കഴിക്കണം എന്നാണ് ഡോക്ടർ നിർദ്ദേശിച്ചിരിയ്ക്കുന്നത്.






 അത് എങ്ങനെയെങ്കിലും കഴിക്കാറുണ്ട് എന്നും ദിയ വീഡിയോയിൽ പറയുന്നു. നടക്കാനൊക്കെ അശ്വിനും ദിയയ്ക്കുമൊപ്പം കൃഷ്ണകുമാറുമുണ്ട്. നടന്ന് വന്ന്, വീണ്ടും ലുലുമാളിലേക്ക് പോകാൻ തുടങ്ങിയപ്പോൾ, നിന്റെ നടുവേദനയും കാല് വേദനയും എങ്ങനെയുണ്ട് എന്ന് ചോദിക്കുന്ന കൃഷ്ണകുമാറിൽ അച്ഛന്റെ വാത്സല്യം കാണാം എന്ന് കമന്റുകളിൽ പറയുന്നു. ഇങ്ങനെ ഒരു അച്ഛനെ കിട്ടിയ ഓസി ഭാഗ്യവതിയാണ് എന്നാണ് കൂടുതൽ കമന്റുകൾ. ഓരോ ദിവസവും തന്റെയും കുടുംബത്തിന്റെയും ബിസിനസ്സിന്റെയും എല്ലാം വിശേഷങ്ങൾ പങ്കുവച്ച് ദിയ എത്തും. ഗർഭിണിയാണ് എന്നത് കൊണ്ട് മടിപിടിച്ചിരിയ്ക്കുകയോ, വയ്യാതെയിരിക്കുകയോ അല്ല. എത്രത്തോളം ആക്ടീവ് ആകാൻ സാധിക്കുമോ അത്രയും ആക്ടീവായി, അത് തന്റെ ഫോളോവേഴ്‌സിനും പ്രചോദനമാവും വിധം മാറ്റുകയാണ് ദിയ കൃഷ്ണ.

Find out more: