ഇത്ര പെട്ടെന്നു ഈമ്പുരാൻ ഒറ്റിറ്റിയിലേക്കോ? തിയേറ്റർ റിലീസിന് വേണ്ടി കാത്തിരുന്നവർക്ക് ചിത്ത്രതിന്റെ ഓടിടി റിലീസിന് വേണ്ടി അധികം കാത്തിരിക്കേണ്ടി വരില്ല! അതെ, മാർച്ച് 27 ന് പുറത്തിറങ്ങിയ എമ്പുരാൻ, കൃത്യം ഒരു മാസം പിന്നിടുമ്പോഴേക്കും ചിത്രം ഒടിടിയിൽ എത്തുന്നു എന്നാണ് ഇപ്പോഴുള്ള വിവരം. ജിയോ ഹോട്‌സ്റ്റാർ ആണ് എമ്പുരാന്റെ ഓടിടി അവകാശം സ്വന്തമാക്കിയിരിയ്ക്കുന്നത്. ഏപ്രിൽ 24 മുതൽ സിനിമ ഓടിടിയിൽ എത്തും എന്ന വിവരം മോഹൻലാൽ തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ അറിയിച്ചത്. മലയാളികൾ അത്രയേറെ പ്രതീക്ഷയോടെ കാത്തിരുന്ന റിലീസ് ആയിരുന്നു എൽ ടു എമ്പുരാൻ. മലയാളത്തിലെ ഏറ്റവും വലിയ സിനിമ എന്ന അവകാശപ്പെടാൻ സാധിക്കുന്ന എമ്പുരാൻ റിലീസിന് ശേഷം കേരളത്തിന് അകടത്തും പുറത്തും വലിയ ചർച്ചയും വിവാദവുമായി.
മോഹൻലാലിന്റെ ചെറുപ്പകാലം അവതരിപ്പിച്ച് എൽ 3 യിൽ പ്രണവ് മോഹൻലാലും ഉണ്ടാവും. അമേരിക്കൽ നടനായ റിക്ക് യുനെയാണ് വില്ലനായി എത്തുന്നത്. അതും രണ്ടാം ഭാഗത്ത് തന്നെ തന്ന ഹൈപ്പ് ആയിരുന്നു. എൽ 3 എപ്പോൾ വരും എന്നൊന്നും പൃഥ്വി പറഞ്ഞിട്ടില്ല, പക്ഷേ വരവ് കൺഫോം ആണ്. പൃഥ്വിരാജ് സംവിധായകൻ മാത്രമായിരുന്നില്ല. മോഹൻലാലിന്റെ അബ്രഹാം ഖുറേഷി എന്ന കഥാപാത്രത്തിനൊപ്പം നിൽക്കുന്ന സയീദ് മസൂദ് എന്ന കഥാപാത്രത്തെയും ചെയ്തത് പൃഥ്വിയാണ്. മഞ്ജു വാര്യർ, ടൊവിനോ തോമസ് എന്നിവരും ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായി എത്തി. എൽടുവിൽ പ്രേക്ഷകർക്കുണ്ടായിരുന്ന പ്രതീക്ഷ എന്തായിരുന്നോ, അത് സിനിമയുടെ മൂന്നാം ഭാഗത്തിലേക്കും നിലനിർത്തിയാണ് എമ്പുരാൻ അവസാനിപ്പിച്ചത്.
ലൂസിഫർ ഫ്രാഞ്ചസിയിലെ രണ്ടാമത്തെ സിനിമയായ എൽ ടു എമ്പുരാൻ പൃഥ്വിരാജ് സുകുമാരന്റെ ഡ്രീം കം ട്രു ഫിലിം ആയിരുന്നു. മുരളി ഗോപിയുടെ തിരക്കഥയിൽ പൃഥ്വിരാജ് സംവിധാനം ചെയ്ത പെർഫക്ട് ചിത്രം. സിനിമയുടെ എഴുത്തിലോ മേക്കിങിലോ കുറവുകളൊന്നും പറയാൻ ഇല്ലായിരുന്നുവെങ്കിലും, എഴുത്തിലെ രാഷ്ട്രീയം വലിയ രീതിയിൽ ചർച്ചയാവുകയും വിവാദമാവുകയും ചെയ്തു. ഗുജറാത്ത് കലാപവുമായി ബന്ധമുണ്ട് എന്ന കാരണത്താൽ സിനിമ ബഹിഷ്‌കരിച്ചവരും ഉണ്ട്.
മാർച്ച് 27 ന് പുറത്തിറങ്ങിയ എമ്പുരാൻ, കൃത്യം ഒരു മാസം പിന്നിടുമ്പോഴേക്കും ചിത്രം ഒടിടിയിൽ എത്തുന്നു എന്നാണ് ഇപ്പോഴുള്ള വിവരം. ജിയോ ഹോട്‌സ്റ്റാർ ആണ് എമ്പുരാന്റെ ഓടിടി അവകാശം സ്വന്തമാക്കിയിരിയ്ക്കുന്നത്. ഏപ്രിൽ 24 മുതൽ സിനിമ ഓടിടിയിൽ എത്തും എന്ന വിവരം മോഹൻലാൽ തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ അറിയിച്ചത്.
Find out more: