ഭർത്താവ് എന്നെ വിളിക്കുന്നത് വാവേ എന്നാണ് എന്ന് മിയ; ചിരിച്ചു മഞ്ജു വാര്യർ! അമൃത ടിവിയിൽ വിഷു സ്‌പെഷ്യൽ പ്രോഗ്രാം ആയിരുന്നു നിറ സല്ലാപം. മഞ്ജു വാര്യർ, കുഞ്ചാക്കോ ബോബൻ, രമേഷ് പിഷാരടി എന്നിവരുടെ സൗഹൃദങ്ങളും വിശേഷങ്ങളും പങ്കുവയ്ക്കുന്ന ഷോയിൽ എംജി ശ്രീകുമാറും ഉണ്ടായിരുന്നു. മിഥുൻ രമേശ് ആണ് ആങ്കറായി എത്തിയത്. മിയയും മുക്തയുമെല്ലാം ഡാൻസ് പെർഫോമൻസുമായി വന്ന് വേദി കീഴടക്കി.സമീപകാലത്ത് ഒരു ക്ലാസിക് ഡാൻസിന്റെ പേരിൽ ഒരുപാട് ട്രോളുകൾ നേരിടേണ്ടി വന്ന നടിയാണ് മിയ ജോർജ്. എന്നാൽ വിമർശനങ്ങളെ ഒന്നും മിയ കാര്യമാക്കി എടുക്കുന്നില്ല. അതിനെ ഒരു സ്‌പോട്‌സ്മാൻ സ്പിരിറ്റിൽ എടുത്ത മിയ നിറസല്ലാപം എന്ന ഷോയിൽ ചെയ്ത ഡാൻസ് പെർഫോമൻസ് കൈയ്യടി നേടിയിരുന്നു.





അശ്വിൻ ഫിലിപ് ആണ് മിയയുടെ ഭർത്താവ്. ബിസിനസ്സുകാരാണ്. 2020 ൽ കൊറോണ കാലത്തായിരുന്നു മിയയുടെയും അശ്വിന്റെയും വിവാഹം. വീട്ടുകാരായി ആലോചിച്ച് നടത്തിയ വിവാഹമാണ്. ലൂക്ക എന്നാണ് മിയയുടെ മകന്റെ പേര്.ഇതൊന്നും അല്ലാതെ ഭർത്താവ് എന്താണ് വിളിക്കുന്നത് എന്ന് ചോദിച്ചപ്പോൾ മിയ ആദ്യം ഒന്ന് പറയാൻ മടിക്കുന്നുണ്ട്, പിന്നീട് പറഞ്ഞു വാവേ എന്നാണ് വിളിക്കുന്നത് എന്ന്. അപ്പോൾ ക്യാമറ പോക്കസ് ചെയ്തത് മഞ്ജു വാര്യരുടെ മുഖത്താണ്. ഒരു ചെറിയ പുഞ്ചിരായിയരുന്നു അപ്പോൾ മഞ്ജുവിന്റെ മുഖത്ത്. ശേഷം മിയ അത് വിശദീകരിക്കുകയും ചെയ്യുന്നുണ്ട്. വീട്ടിൽ അച്ഛനും അമ്മയും എന്റെ കുഞ്ഞുവാവേ എന്നായിരുന്നു വിളിച്ചിരുന്നത്, ഭർത്താവ് അത് ചുരിക്കി വാവേ എന്നാക്കി എന്നായിരു മിയയുടെ മറുപടി.






ഡാൻസിന് ശേഷം മിയയോട് സംസാരിക്കവെ എത്ര പേരുണ്ട് എന്ന് എംജി ശ്രീകുമാറും രമേഷ് പിഷാരടിയും ചോദിക്കുന്നു. അതിനോട് പ്രതികരിക്കവെയാണ് ഭർ്തതാവ് എന്താണ് തന്നെ വിളിക്കുന്നത് എന്നും മിയ വെളിപ്പെടുത്തിയത്. ആകെ മിയയ്ക്ക് മൂന്ന് പേരാണ്, ജിമ്മി ജോർജ് എന്നാണ് എന്റെ ഒഫിഷ്യൽ നെയിം, സർട്ടിഫിക്കറ്റിൽ എല്ലാം ജിമ്മി ജോർജ് ആണ്. സിനിമയിൽ എത്തിയപ്പോൾ മിയ ജോർജ് ആയി. മാമോദീസ പേര് എലിസബത്ത് എന്നാണ്. അങ്ങനെ ആകെ മൊത്തം മൂന്ന് പേര്.അമൃത ടിവിയിൽ വിഷു സ്‌പെഷ്യൽ പ്രോഗ്രാം ആയിരുന്നു നിറ സല്ലാപം. മഞ്ജു വാര്യർ, കുഞ്ചാക്കോ ബോബൻ, രമേഷ് പിഷാരടി എന്നിവരുടെ സൗഹൃദങ്ങളും വിശേഷങ്ങളും പങ്കുവയ്ക്കുന്ന ഷോയിൽ എംജി ശ്രീകുമാറും ഉണ്ടായിരുന്നു. മിഥുൻ രമേശ് ആണ് ആങ്കറായി എത്തിയത്. മിയയും മുക്തയുമെല്ലാം ഡാൻസ് പെർഫോമൻസുമായി വന്ന് വേദി കീഴടക്കി.

Find out more: